ഐപിഎല്‍: വോണില്ലാതെ എന്തു രാജസ്ഥാന്‍? ടീമിനെ റോയലാക്കാന്‍ വീണ്ടുമെത്തുന്നു സ്പിന്‍ ഇതിഹാസം

Written By:

ജയ്പൂര്‍: വലിയൊരു ഇടവേളയ്ക്കു ശേഷം ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ ഐപിഎല്ലില്‍ തിരിച്ചെത്തുന്നു. പ്രഥമ സീസണിലെ ഐപിഎല്ലില്‍ രാജസ്ഥാനെ അപ്രതീക്ഷിത കിരീടവിജയത്തിലേക്കു നയിച്ച ക്യാപ്റ്റന്‍ കൂടിയായിരുന്ന വോണിന്റെ മടങ്ങിവരവും അവര്‍ക്കൊപ്പം തന്നെയാണ്. രാജസ്ഥാന്‍ ടീമിന്റെ ഉപദേഷ്ടാവായി വോണ്‍ ചുമതലയേറ്റു. ഇന്‍സ്റ്റാഗ്രാമിലൂടെ വോണ്‍ തന്നെ ഇക്കാര്യം ലോകത്തെ അറിയിച്ചത്. 2018ലെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം ചേരുന്നതിന്റെ ആവേശത്തിലാണ് താനെന്നു അദ്ദേഹം പറഞ്ഞു.

1

റോയല്‍സ് തനിക്ക് ഇത്തരമൊരു അവസരം നല്‍കിയതില്‍ നന്ദിയുണ്ട്. ഏറെ പ്രതീക്ഷയോടെയാണ് ഇതിനെ നോക്കിക്കാണുന്നത്. റോയല്‍സിനൊപ്പം നേരത്തേയും പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചു. 2008ലെ കിരീടവിജയമുള്‍പ്പെടെ അവര്‍ക്കൊപ്പം നിരവധി നല്ല ഓര്‍മകളാണ് തനിക്കുള്ളത്. കരിയറിലുടനീളം തനിക്ക് എല്ലാ വിധ പിന്തുണയും നല്‍കിയവരാണ് ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകര്‍. 2008ലെ ഐപിഎല്ലില്‍ ആരാധകര്‍ രാജസ്ഥാന്‍ ടീമിനു വലിയ പിന്തുണയും നല്‍കിയതായും വോണ്‍ കൂട്ടിച്ചേര്‍ത്തു.

പുതിയ സീസണിനുള്ള രാജസ്ഥാന്‍ ടീം മികച്ചതാണ്. പ്രതിഭാശാലികളായ ഇന്ത്യന്‍ താരങ്ങളെക്കൂടാതെ അന്താരാഷ്ട്ര കളിക്കാരും രാജ്യത്തെ യുവതാരങ്ങളും ടീമിലുണ്ട്. ആദ്യ സീസണിലേതുപോലെ ഇത്തവണയും വലിയ നേട്ടങ്ങള്‍ കൈവരിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറയുന്നു. 48കാരനായ വോണ്‍ രാജസ്ഥാനു വേണ്ടി ഐപിഎല്ലില്‍ 52 മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്. 56 വിക്കറ്റുകളാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. രണ്ടു വര്‍ഷം വിലക്ക് മൂലം ഐപിഎല്‍ നഷ്ടമായ രാജസ്ഥാന്റെ തിരിച്ചുവരവാണ് ഈ സീസണിലെ ടൂര്‍ണമെന്റ്.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Tuesday, February 13, 2018, 14:48 [IST]
Other articles published on Feb 13, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍