ഗ്ലെന്‍ മാക്‌സ്‌വെല്‍ ആഷസ് ടീമില്‍; വിമര്‍ശനവുമായി ഷെയിന്‍ വോണ്‍

Posted By:

സിഡ്‌നി: ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന ആഷസ് ടെസ്റ്റില്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഗ്ലെന്‍ മാക്‌സ്‌വെലിനെ ഉള്‍പ്പെടുത്തിയതിനെതിരെ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയിന്‍ വോണ്‍. മാക്‌സ് വെലിനെ ടീമില്‍ ഉള്‍പ്പെടുത്തിയത് കടുത്തതും ആക്രമണാത്മകവുമായ തീരുമാനമെണെന്ന് വോണ്‍ പറഞ്ഞു.

തന്റെ തെരഞ്ഞെടുപ്പ് ശരിയായിരുന്നെന്ന് തെളിയ്ക്കാനുള്ള ബാധ്യത ഇപ്പോള്‍ മാക്‌സിക്കാണ്. കളിയില്‍ സ്ഥിരത പ്രകടിപ്പിച്ചാല്‍ മാത്രമേ ടീമില്‍നിലനില്‍ക്കാന്‍ കഴിയുകയുള്ളൂ. മാക്‌സിയെപോലെ ഒരു ആറാം നമ്പര്‍ ബാറ്റ്‌സ്മാനെ ആരും ആഗ്രഹിക്കും. എന്നാല്‍, കഴിവ് തെളിയിച്ച് മാക്‌സി സെലക്ടര്‍മാരുടെ തീരുമാനത്തെ സാധൂകരിക്കണമെന്നും വോണ്‍ പറഞ്ഞു.

maxwell1

അടുത്തിടെ മോശം പ്രകടനം കാഴ്ചവെച്ച മാക്‌സ് വെലിന് ആഷസ് ടീമില്‍ ഇടം കിട്ടില്ലെന്നായിരുന്നു അഭ്യൂഹമുണ്ടായത്. എന്നാല്‍, സ്വന്തം രാജ്യത്ത് മികച്ച റെക്കോര്‍ഡുള്ള താരത്തെ ഒഴിവാക്കേണ്ടെന്ന സെലക്ടര്‍മാരുടെ തീരുമാനത്തെ തുടര്‍ന്നാണ് മാക്‌സ് വെല്‍ വീണ്ടും ടീമിലെത്തിയത്. ഇന്ത്യയില്‍ നടന്ന ഏകദിന പരമ്പരയില്‍ പൂര്‍ണ പരാജയമായിരുന്നു മാക്‌സ് വെല്‍. ടി20 പരമ്പരയിലും വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ശോഭിക്കാനായില്ല.


Story first published: Monday, November 13, 2017, 8:45 [IST]
Other articles published on Nov 13, 2017
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍