ആദ്യം ഇന്ത്യ, ഇപ്പോള്‍ ഐപിഎല്ലും!! ഷമിക്കു മുന്നില്‍ എല്ലാ വാതിലുമടയുന്നു... ഡല്‍ഹിയും ഉറച്ചുതന്നെ

Written By:

ദില്ലി: വിവാദത്തില്‍ കുടുങ്ങിയ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയുടെ ക്രിക്കറ്റ് കരിയര്‍ കൂടുതല്‍ അവതാളത്തിലേക്ക്. ഭാര്യ ഹസിന്‍ ജഹാന്റെ ഗുരുതരമായ ആരോപണങ്ങളെ തുടര്‍ന്ന് പ്രതിക്കൂട്ടിലായ ഷമിക്ക് ഐപിഎല്ലിലും തിരിച്ചടി നേരിട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഹസിന്‍ ഷമിക്കെതിരേ പോലീസില്‍ പരാതി നല്‍കിയിരുന്നു.

ഇതോടെയാണ് ഐപിഎല്ലില്‍ ഷമിയുടെ ടീമായ ഡല്‍ഹി ഡെയര്‍ഡെവിള്‍സും നിലപാട് കടുപ്പിച്ചിരിക്കുന്നത്. താരത്തെ അടുത്ത മാസം നടക്കാനിരിക്കുന്ന ഐപിഎല്ലില്‍ കളിപ്പിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ ഡല്‍ഹി ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഇതു സംബന്ധിച്ച് ബിസിസിഐയുടെ നിയമോപദേശം തേടിയിരിക്കുകയാണ് ഡല്‍ഹി ഫ്രാഞ്ചൈസി.

ഡല്‍ഹി ടീമിനൊപ്പം ചേരാന്‍ കാത്തിരിക്കണം

ഡല്‍ഹി ടീമിനൊപ്പം ചേരാന്‍ കാത്തിരിക്കണം

ഏപ്രിലില്‍ ആരംഭിക്കുന്ന ഐപിഎല്ലിനു മുന്നോടിയായി മാര്‍ച്ച് അവസാനമാണ് ഡല്‍ഹി ടീമിന്റെ പരിശീലന ക്യാംപ് ആരംഭിക്കുന്നത്. ഈ ക്യാംപിനൊപ്പം ഷമിക്ക് ചേരാനാവുമോയെന്ന കാര്യം സംശയത്തിലാണ്. ഷമിയെ ടീമിനൊപ്പം ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് ബിസിസിഐയുടെ നിയമോപദേശം തേടിയിരിക്കുകയാണ് ഡല്‍ഹി ഫ്രാഞ്ചൈസി.
സംഭവത്തില്‍ ഡെവിള്‍സ് മാനേജ്‌മെന്റിന് ഏകപക്ഷീയമായി തീരുമാനമെടുക്കാന്‍ സാധിക്കില്ല. അതു കൊണ്ടാണ് ബിസിസിഐയുടെ ഉപദേശം തേടിയതെന്ന് ഫ്രാഞ്ചൈസി വക്താവ് അറിയിച്ചു.

ബിസിസിഐയുമായി ചര്‍ച്ച നടത്തി

ബിസിസിഐയുമായി ചര്‍ച്ച നടത്തി

ഐപിഎല്ലില്‍ കളിക്കുന്ന ഓരോ താരവും ത്രികക്ഷി കരാറില്‍ ഉള്‍പ്പെട്ടവരാണ്. താരം, ഫ്രാഞ്ചൈസി, ബിസിസിഐ എന്നിവരുമായാണ് കളിക്കാരന് കരാറുള്ളത്. അതുകൊണ്ടു തന്നെ എന്തു നടപടി സ്വീകരിക്കുമ്പോഴും ബിസിസിഐയുടെ കൂടി അഭിപ്രായം തേടേണ്ടതുണ്ട്.
ബിസിസിഐയുടെ മുതിര്‍ന്ന വക്താക്കളുമായി തങ്ങളുടെ ഫ്രാഞ്ചൈസിയുടെ പ്രതിനിധികള്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് ടീമിന്റെ ഒഫീഷ്യല്‍ അറിയിച്ചു. ബിസിസിയുടെ അനുമതി ലഭിച്ചെങ്കില്‍ മാത്രമേ ഷമിയെ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

പ്രതിച്ഛായ തകരാന്‍ അനുവദിക്കില്ല

പ്രതിച്ഛായ തകരാന്‍ അനുവദിക്കില്ല

തങ്ങളുടെ പ്രതിച്ഛായയെക്കുറിച്ച് ഡല്‍ഹി ടീമിന്റെ ഉടമകളും സ്‌പോണ്‍സര്‍മാരും വലിയ ജാഗ്രതയാണ് പുലര്‍ത്തുന്നത്. ജെഎസ്ഡബ്ല്യു ഗ്രൂപ്പിനും ജിഎംആര്‍ ഗ്രൂപ്പിനും ടീമില്‍ 50-50 ഓഹരി പങ്കാളിത്തമാണുള്ളത്. ഷമിയുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് തങ്ങളുടെ ഇമേജ് നഷ്ടപ്പെടുത്താന്‍
ഐഎസ്എല്ലില്‍ ബെംഗളൂരു എഫ്‌സിയുടെ ഉടമകള്‍ കൂടിയായ ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ആഗ്രഹിക്കുന്നില്ല. ഡല്‍ഹി ഡെവിള്‍സിനു മാത്രമല്ല ഏതൊരു ഫ്രാഞ്ചൈസിക്കും തങ്ങളുടെ കമ്പനിയുടെ പ്രതിച്ഛായ തന്നെയാണ് ഏറ്റവും വലുതെന്ന് മുതിര്‍ന്ന ബിസിസിഐ ഒഫീഷ്യല്‍ ചൂണ്ടിക്കാട്ടി.

ഷമി കുറ്റവിമുക്തനാവണം

ഷമി കുറ്റവിമുക്തനാവണം

ഗാര്‍ഹിക പീഡനം, ഒത്തുകളി എന്നിവയടക്കമുള്ള ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചാണ് ഭാര്യ ഹസിന്‍ ജഹാന്‍ ഷമിക്കെതിരേ പരാതി നല്‍കിയിരിക്കുന്നത്. ഈ ആരോപണങ്ങളില്‍ നിന്നും ഷമി കുറ്റവിമുക്തനാവുന്നതു വരെ ഫ്രാഞ്ചൈസിയുടെ ഇമേജിനെയാണ് അതു ദോഷകരമായി ബാധിക്കുക.
ഡല്‍ഹി ഡെവിള്‍സ് ഇപ്പോള്‍ അസ്വസ്ഥരാണെങ്കില്‍ അതിനൊരു കാരണവുമുണ്ട്. ഒരു വലിയ ബ്രാന്‍ഡായി ഡല്‍ഹി മാറിക്കഴിഞ്ഞു. അതുകൊണ്ടു തന്നെ അവര്‍ അതു സംരക്ഷിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് ബിസിസിഐ ഒഫീഷ്യല്‍ വ്യക്തമാക്കി.

ഷമി കുറ്റവിമുക്തനാവണം

ഷമി കുറ്റവിമുക്തനാവണം

ഗാര്‍ഹിക പീഡനം, ഒത്തുകളി എന്നിവയടക്കമുള്ള ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചാണ് ഭാര്യ ഹസിന്‍ ജഹാന്‍ ഷമിക്കെതിരേ പരാതി നല്‍കിയിരിക്കുന്നത്. ഈ ആരോപണങ്ങളില്‍ നിന്നും ഷമി കുറ്റവിമുക്തനാവുന്നതു വരെ ഫ്രാഞ്ചൈസിയുടെ ഇമേജിനെയാണ് അതു ദോഷകരമായി ബാധിക്കുക.
ഡല്‍ഹി ഡെവിള്‍സ് ഇപ്പോള്‍ അസ്വസ്ഥരാണെങ്കില്‍ അതിനൊരു കാരണവുമുണ്ട്. ഒരു വലിയ ബ്രാന്‍ഡായി ഡല്‍ഹി മാറിക്കഴിഞ്ഞു. അതുകൊണ്ടു തന്നെ അവര്‍ അതു സംരക്ഷിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് ബിസിസിഐ ഒഫീഷ്യല്‍ വ്യക്തമാക്കി.

ബെയര്‍സ്‌റ്റോവ് വെടിക്കെട്ട്... കിവികള്‍ ചിറകറ്റു വീണു, ഏകദിന പരമ്പര ഇംഗ്ലണ്ടിന്

കോലി ആര്? എന്തിന് ടീമിലെടുത്തെന്ന് ധോണി!! വെങ്സാര്‍ക്കറുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ഷമിയുടെ കുരുക്ക് മുറുകുന്നു... ഇത്തവണ കൂടുതല്‍ ഗുരുതരം, കരിയര്‍ തന്നെ അവതാളത്തില്‍!!

Story first published: Saturday, March 10, 2018, 12:48 [IST]
Other articles published on Mar 10, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍