വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

2019 ലോകകപ്പ് ഇവര്‍ക്ക് ലാസ്റ്റ് ചാന്‍സ്... ധോണി മുതല്‍ ഗെയ്ല്‍ വരെ; പടിയിറക്കത്തിനൊരുങ്ങി സൂപ്പര്‍ താരങ്ങള്‍

ഏകദിന ക്രിക്കറ്റ് ലോകകപ്പിന് അടുത്ത വര്‍ഷം ഇംഗ്ലണ്ട് വേദിയാവുകയാണ്. ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായാണ് 2019 ഏകദിന ക്രിക്കറ്റ് ലോകകപ്പ് അരങ്ങേറുക.

2019 ലോകകപ്പോട് കൂടി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിടപറയാനൊരുങ്ങുന്നത് ഏതാനും സൂപ്പര്‍ താരങ്ങളാണ്. അതില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി മുതല്‍ വെസ്റ്റ് ഇന്‍ഡീസ് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്ല്‍ ഉള്‍പ്പെടെയുള്ളവരുണ്ട്.

നിരവധി അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച സൂപ്പര്‍ താരങ്ങളുടെ പടിയിറക്കം ക്രിക്കറ്റിനും ആരാധകര്‍ക്കും വന്‍ നഷ്ടമായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. 2019 ഏകദിന ലോകകപ്പോട് കൂടി അന്താരാഷ്ട്ര കരിയറില്‍ നിന്ന് വിടപറയാനൊരുങ്ങുന്ന ഏഴ് സൂപ്പര്‍ താരങ്ങള്‍ ആരൊക്കെ എന്ന് നോക്കാം.

<strong>യുഎസ് ഓപ്പണ്‍: നദാലിനും സെറീനയ്ക്കും വിജയത്തുടക്കം; സിമോണ ഹലെപ്പിന് ഷോക്ക്</strong>യുഎസ് ഓപ്പണ്‍: നദാലിനും സെറീനയ്ക്കും വിജയത്തുടക്കം; സിമോണ ഹലെപ്പിന് ഷോക്ക്

മഹേന്ദ്രസിങ് ധോണി

മഹേന്ദ്രസിങ് ധോണി

ഏകദിന ക്രിക്കറ്റില്‍ ലോകം കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരിലൊരാളാണ് ഇന്ത്യയുടെ മഹേന്ദ്രസിങ് ധോണി. 2011ല്‍ ഇന്ത്യയെ ലോക ചാംപ്യന്‍മാരാക്കിയത് ധോണിയുടെ നായക മികവായിരുന്നു. ട്വന്റി-ട്വന്റിയിലും ഇന്ത്യക്ക് ലോക കിരീടം നേടിക്കൊടുക്കാന്‍ ധോണിയുടെ നേതൃത്വ മികവിന് കഴിഞ്ഞിരുന്നു.

നിരവധി കിരീട വിജയങ്ങളിലേക്ക് നയിച്ച ധോണി ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരില്‍ മുന്‍പന്തിയിലാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. 2019 ലോകകപ്പോട് കൂടി ഇന്ത്യന്‍ ക്രിക്കറ്റിന് ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നാവുക ധോണിയുടെ വിരമിക്കല്‍ തന്നെയാവും. 37 കാരനായ ധോണിയുടെ അവസാന ലോകകപ്പാവും 2019ലേത്.

2014ല്‍ ധോണി ടെസ്റ്റ് ക്രിക്കറ്റിനോട് ഗുഡ്‌ബൈ പറഞ്ഞിരുന്നു. ഇന്ത്യക്കു വേണ്ടി 300 ഏകദിനവും 10,000 റണ്‍സും പൂര്‍ത്തിയാക്കിയ താരം കൂടിയാണ് വിക്കറ്റ്കീപ്പര്‍ കൂടിയായ ധോണി.

2011ല്‍ ലോകകിരീടം ചൂടി ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ഗംഭീര യാത്രയയപ്പ് നല്‍കാന്‍ ധോണിക്കു കീഴില്‍ ഇന്ത്യക്ക് കഴിഞ്ഞിരുന്നു. 2019ല്‍ വിരാട് കോലി നയിക്കുന്ന ഇന്ത്യയില്‍ നിന്ന് ധോണിയും ഇത്തരമൊരു യാത്രയയപ്പ് തന്നെയാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ ധോണിക്ക് അതൊരു ചരിത്ര നേട്ടം കൂടിയാവും.

ക്രിസ് ഗെയ്ല്‍

ക്രിസ് ഗെയ്ല്‍

വെടിക്കെട്ട് ഇന്നിങ്‌സിലൂടെ ക്രിക്കറ്റ് ആരാധകരുടെ മനംകവര്‍ന്ന താരമാണ് വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിസ് ഗെയ്ല്‍. 38 കാരനായ ഗെയ്‌ലിന്റെ അവസാന ലോകകപ്പാവും 2019ലേത്.

ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് ഗെയ്ല്‍. ഏകദിന ക്രിക്കറ്റില്‍ വിന്‍ഡീസിനു വേണ്ടി ഡബിള്‍ സെഞ്ച്വറി നേടിയ ഏക താരം കൂടിയാണ് ഗെയ്ല്‍. ലോകകപ്പില്‍ ഡബിള്‍ സെഞ്ച്വറി നേടിയ ആദ്യ താരമെന്ന നേട്ടവും ഗെയ്‌ലിന്റെ പേരിലാണ്. 2015 ലോകകപ്പില്‍ സിംബാബ്‌വെയ്‌ക്കെതിരേയായിരുന്നു ഗെയ്‌ലിന്റെ റെക്കോഡ് പ്രകടനം.

284 ഏകദിനങ്ങളില്‍ നിന്ന് 9,727 റണ്‍സ് നേടിയ ഗെയ്ല്‍ 165 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. കരിയറിലെ അവസാന ലോകകപ്പ് കിരീട നേട്ടത്തോടെയാക്കാനുള്ള തയ്യാറെടുപ്പിലാണ് വിന്‍ഡീസ് വെടിക്കെട്ട് താരം.

ഹാഷിം അംല

ഹാഷിം അംല

ബാറ്റിങ് പാടവം കൊണ്ടും മാന്യമായ പെരുമാറ്റത്തിലൂടെയും ദക്ഷിണാഫ്രിക്കയ്ക്ക് പുറത്തും നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് ഹാഷിം അംല. ഏത് ഫോര്‍മാറ്റിലും മികച്ച ഇന്നിങ്‌സിലൂടെ അംല കൈയ്യടി നേടി. ബാറ്റിങില്‍ നിരവധി നേട്ടങ്ങള്‍ കൊയ്ത അംലയുടെ അവസാന ലോകകപ്പായിരിക്കും 2019ലേത്.

164 ഏകദിനങ്ങളില്‍ നിന്ന് 7,535 റണ്‍സാണ് 35 കാരനായ ഹംല ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ഇതുവരെ നേടിയത്. ലോകകപ്പിലെ നിര്‍ഭാഗ്യവന്‍മാരായാണ് ദക്ഷിണാഫ്രിക്കയെ ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്. തന്റെ അവസാന ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്ക് കന്നിക്കിരീടം സമ്മാനിച്ച് വിടവാങ്ങാനുള്ള തയ്യാറെടുപ്പിലാണ് അംല.

ശുഐബ് മാലിക്ക്

ശുഐബ് മാലിക്ക്

പാകിസ്താന്‍ ഓള്‍റൗണ്ടര്‍ ശുഐബ് മാലിക്കിന്റേയും അവസാന ലോകകപ്പായിരിക്കും 2019ലേത്. മുന്‍ പാക് ക്യാപ്റ്റന്‍ കൂടിയായ മാലിക്ക് 265 ഏകദിനങ്ങള്‍ കളിച്ചിട്ടുണ്ട്. 6,997 റണ്‍സാണ് 36 കാരനായ മാലിക്ക് ഇതുവരെ ഏകദിനത്തില്‍ നിന്ന് പാകിസ്താനു വേണ്ടി നേടിയിട്ടുള്ളത്.

ബാറ്റിങിനു പുറമേ ബൗളിങിലും മാലിക്ക് മികവ് പുറത്തെടുത്തിട്ടുണ്ട്. 156 വിക്കറ്റുകളാണ് ഏകദിനത്തില്‍ നിന്ന് മാലിക്ക് നേടിയത്. 2015ലാണ് മാലിക്ക് അവസാനമായി പാകിസ്താനു വേണ്ടി ടെസ്റ്റ് മല്‍സരം കളിച്ചത്.

ഫഫ് ഡുപ്ലെസിസ്

ഫഫ് ഡുപ്ലെസിസ്

നിലവില്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്റെ എല്ലാ ഫോര്‍മാറ്റിലും ക്യാപ്റ്റനാണ് ഫഫ് ഡുപ്ലെസിസ്. മികച്ച താരങ്ങളുണ്ടായിട്ടും ഇതുവരെ ഏകദിന ലോകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഫൈനലില്‍ പോലും കടക്കാനായിട്ടില്ല.

നായകനായും ബാറ്റ്‌സമാനായും മികച്ച ഫോം തുടരുന്ന ഡുപ്ലെസിസിന്റെ കീഴില്‍ അദ്ഭുതങ്ങള്‍ പ്രതീക്ഷിച്ചാണ് ദക്ഷിണാഫ്രിക്ക 2019 ലോകകപ്പിന് തയ്യാറെടുക്കുന്നത്.

34 കാരനായ ഡുപ്ലെസിസിന്റെ കരിയറിലെ അവസാന ലോകകപ്പായിരിക്കും 2019ലേത്. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി 117 ഏകദിനങ്ങളില്‍ നിന്ന് 4,379 റണ്‍സ് താരം നേടിയിട്ടുണ്ട്.

റോസ് ടെയ്‌ലര്‍

റോസ് ടെയ്‌ലര്‍

ന്യൂസിലാന്‍ഡ് മുന്‍ ക്യാപ്റ്റന്‍ റോസ് ടെയ്‌ലറിന്റെ അവസാന ലോകകപ്പായിരിക്കും 2019ലേത്. ന്യൂസിലാന്‍ഡിന്റെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരുടെ ലിസ്റ്റില്‍ ഇടം നേടിയ താരമാണ് 34 കാരനായ ടെയ്‌ലര്‍.

2015 ലോകകപ്പില്‍ ന്യൂസിലാന്‍ഡ് ഫൈനല്‍ വരെയെത്തിയപ്പോള്‍ നിര്‍ണായക സാന്നിധ്യമായി ടെയ്‌ലര്‍ ടീമിലുണ്ടായിരുന്നു. 2015ല്‍ കൈയെത്തും ദൂരത്ത് ഓസീസിനു മുന്നില്‍ അടിയറവ് വച്ച കിരീടം ഇത്തവണ കിവീസിന്റെ അക്കൗണ്ടിലാക്കാനുള്ള തയ്യാറെടുപ്പിലാണ് ടെയ്‌ലര്‍. ന്യൂസിലാന്‍ഡിനു വേണ്ടി 204 ഏകദിനങ്ങളില്‍ നിന്ന് 7,267 റണ്‍സ് താരം നേടിയിട്ടുണ്ട്.

ഇംറാന്‍ താഹിര്‍

ഇംറാന്‍ താഹിര്‍

2019ലെ ലോകകപ്പ് കളിച്ച് വിടപറയണമെന്ന മോഹവുമായി തയ്യാറെടുക്കുകായണ് ദക്ഷിണാഫ്രിക്കയുടെ 39 കാരനായ ഇംറാന്‍ താഹിര്‍. ദക്ഷിണാഫ്രിക്കയുടെ മികച്ച സ്പിന്നര്‍മാരിലൊരാളാണ് താഹിര്‍.

പരിയസമ്പന്നനായ താഹിറിന് 2019 ലോകകപ്പില്‍ കൂടി ദക്ഷിണാഫ്രിക്ക അവസരം നല്‍കുമെന്നാണ് വിലയിരുത്തുന്നത്. അങ്ങനെയാണെങ്കില്‍ ലോകകപ്പോട് കൂടി താഹിര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കലും പ്രഖ്യാപിച്ചേക്കും.

ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി 85 മല്‍സരങ്ങളില്‍ നിന്ന് 139 വിക്കറ്റുകള്‍ താരം നേടിയിട്ടുണ്ട്. 45 റണ്‍സ് വിട്ടുകൊടുത്ത് ഏഴ് വിക്കറ്റ് വീഴ്ത്തിയാണ് ഏകദിനത്തിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം.

Story first published: Tuesday, August 28, 2018, 15:54 [IST]
Other articles published on Aug 28, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X