വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍ രക്ഷപ്പെട്ടു... രക്ഷിച്ചത് താനെന്ന് സെവാഗ്, കാരണക്കാരന്‍ സാക്ഷാല്‍ ഗെയ്ല്‍

വീരേന്ദര്‍ സെവഗാണ് കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ കോച്ച്

മൊഹാലി: ഐപിഎല്ലില്‍ ഈ സീസണിലെ സെഞ്ച്വറിക്കായി ഒടുവില്‍ വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ല്‍ തന്നെ വേണ്ടിവന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ കഴിഞ്ഞ മല്‍സരത്തിലാണ് കിങ്‌സ് ഇലവന്‍ പഞ്ചാബിനു ഗെയ്ല്‍ സെഞ്ച്വറിയുമായി കളംവാണത്. ഗെയ്ല്‍ ഇത് ആറാം തവണയാണ് ഐപിഎല്ലില്‍ സെഞ്ച്വറി നേട്ടം കൈവരിക്കുന്നത്.

ഐപിഎല്‍ ലേലത്തിന്റെ ആദ്യറൗണ്ടില്‍ ഒരു ഫ്രാഞ്ചൈസിയും വാങ്ങാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കാതിരുന്ന താരമായിരുന്നു ഗെയ്ല്‍. ഒടുവില്‍ രണ്ടാം റൗണ്ടിന്റെ അവസാന ഘട്ടത്തിലാണ് പഞ്ചാബ് ഗെയ്‌ലിനെ തങ്ങളുടെ തട്ടകത്തിലേക്കു കൊണ്ടുവന്നത്. തന്നെ അന്നു തഴഞ്ഞവര്‍ക്കുള്ള ചുട്ട മറുപടി കൂടിയാണ് കഴിഞ്ഞ മല്‍സരത്തിലെ സെഞ്ച്വറിയോടെ ഗെയ്ല്‍ നല്‍കിയത്. 63 പന്തില്‍ പുറത്താവാതെ 104 റണ്‍സെടുത്ത ഗെയ്‌ലിന്റെ കരുത്തിലാണ് ഹൈദരാബാദിനെ പഞ്ചാബ് തോല്‍പ്പിച്ചത്.

സെവാഗിന് നന്ദി

മല്‍സരശേഷം മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ഏറ്റുവാങ്ങവെയാണ് പഞ്ചാബ് കോച്ചും ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് താരവുമായ വീരേന്ദര്‍ സെവാഗിന് ഗെയ്ല്‍ നന്ദി അറിയിച്ചത്. ഗെയ്‌ലിനെ ടീമിലേക്കു കൊണ്ടുവന്ന താന്‍ ഐപിഎല്ലിനെ രക്ഷിക്കുകയായിരുന്നുവെന്നു പിന്നീട് സെവാഗ് ട്വീറ്റ് ചെയ്യുകയും ചെയ്തു.
യൂനിവേഴ്‌സല്‍ ബോസെന്നു വിശേഷിപ്പിക്കപ്പെടുന്ന ഗെയ്ല്‍ ഇതിനു രസകരമായ മറുപടിയും നല്‍കി. യേസ് എന്നാണ് സെവാഗിന്റെ ട്വീറ്റിന് ഗെയ്ല്‍ മറുപടി ചെയ്തിരിക്കുന്നത്.

 ആര്‍സിബി നിലനിര്‍ത്തിയില്ല

ആര്‍സിബി നിലനിര്‍ത്തിയില്ല

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഐക്കണ്‍ താരമായിരുന്നു ഗെയ്ല്‍. ടീമിനു വേണ്ടി ഏറ്റവുമധികം റണ്‍സ് അടിച്ചുകൂട്ടിയ രണ്ടാമത്തെ താരം കൂടിയാണ് അദ്ദേഹം. 91 മല്‍സരങ്ങളില്‍ നിന്നും 3420 റണ്‍സാണ് ആര്‍സിബിക്കു വേണ്ടി ഗെയ്ല്‍ വാരിക്കൂട്ടിയത്.
ഇത്തവണ അദ്ദേഹത്തെ ആര്‍സിബി നിലനിര്‍ത്താന്‍ തയ്യാറാവാതിരുന്നത് ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. ജനുവരിയില്‍ നടന്ന താരലേലത്തിന്റെ ആദ്യദിനം ഗെയ്‌ലിനു വേണ്ടി എട്ടു ഫ്രാഞ്ചൈസികളും താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നില്ല. 38 കാരനായ ഗെയ്‌ലിന് ഐപിഎല്ലില്‍ ഇനിയൊരു ഭാവിയുണ്ടോയന്ന ആശങ്കയായിരുന്നു ഇതിനു കാരണം.
ലേലത്തിന്റെ രണ്ടാം ദിനമാണ് അടിസ്ഥാന വിലയായ രണ്ടു കോടി രൂപയ്ക്കു ഗെയ്‌ലിനെ പഞ്ചാബ് തങ്ങളുടെ ടീമിലെത്തിച്ചത്.

ആദ്യ രണ്ടു മല്‍സരങ്ങളിലും കളിച്ചില്ല

ആദ്യ രണ്ടു മല്‍സരങ്ങളിലും കളിച്ചില്ല

ഈ സീസണിലെ ആദ്യ രണ്ടു മല്‍സരങ്ങളിലും ഗെയ്ല്‍ കളിക്കാതിരുന്നതോടെ ഗെയ്‌ലിന് ഐപിഎല്ലില്‍ കാര്യമായ അവസരം ലഭിച്ചേക്കില്ലെന്നും ആരാധകര്‍ക്കു ആശങ്കയുണ്ടായിരുന്നു. എന്നാല്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനെതിരായ മൂന്നാമത്തെ കളിയില്‍ ഗെയ്ല്‍ പഞ്ചാബിന്റെ പ്ലെയിങ് ഇലവനിലെത്തി.
പുതിയ സീസണിലെ തുടക്കം അദ്ദേഹം മോശമാക്കിയില്ല. വെറും 33 പന്തുകളില്‍ ഏഴു ബൗണ്ടറികളും നാലു സിക്‌സറുമടക്കം 63 റണ്‍സുമായി ടീമിന്റെ ടോപ്‌സ്‌കോററായാണ് ഗെയ്ല്‍ ക്രീസ് വിട്ടത്. പഞ്ചാബ് മല്‍സരത്തില്‍ നാലു റണ്‍സിനു ജയിച്ചപ്പോള്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി.

ഒന്നും തെളിയിക്കാനില്ല

ഒന്നും തെളിയിക്കാനില്ല

തനിക്കു പലതും തെളിയിക്കാനുണ്ടെന്നാണ് ഈ സീസണില്‍ പഞ്ചാബിലെത്തിയപ്പോള്‍ പലരും പറഞ്ഞത്. എന്നാല്‍ സ്വന്തം പേരിനുള്ള ആദരവ് നിലനിര്‍ത്തുകയെന്ന താന്‍ ഇവിടെയെത്തിയതെന്നു ഗെയ്ല്‍ പറഞ്ഞു.
ജനുവരി ട്രാന്‍സ്ഫറില്‍ തന്നെ ടീമിലെടുത്ത വീരേന്ദര്‍ സെവാഗ് ഐപിഎല്ലിനെ രക്ഷിക്കുകയായിരുന്നുവെന്നു ഒരു പൊട്ടിച്ചിരിയോടെ ഗെയ്ല്‍ വ്യക്കമാക്കി.

 കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ നിരാശപ്പെടുത്തി

കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ നിരാശപ്പെടുത്തി

കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ ആര്‍സിബിക്കൊപ്പമായിരുന്നു ഗെയ്ല്‍. എന്നാല്‍ താരത്തിനു തന്റെ പ്രതിഭയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. ഒമ്പത് ഇന്നിങ്‌സുകളില്‍ നിന്നും വെറും ഒരു അര്‍ധസെഞ്ച്വറി മാത്രമാണ് അദ്ദേഹത്തിനു നേടാന്‍ സാധിച്ചത്. ഐപിഎല്ലില്‍ ഫ്‌ളോപ്പായെങ്കിലും മറ്റു രാജ്യങ്ങളില്‍ നടന്ന ട്വന്റി20 ലീഗുകളില്‍ ഗെയ്ല്‍ വെടിക്കെട്ട് പ്രകടനം നടത്തി.
ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിന്റെ ഫൈനലില്‍ രംഗ്പൂര്‍ റൈഡേഴ്‌സിനു വേണ്ടി 18 സിക്‌സറുകളടക്കം 146 റണ്‍സാണ് താരം അടിച്ചെടുത്തത്. ടൂര്‍ണമെന്റില്‍ 485 റണ്‍സും ഗെയ്ല്‍ വാരിക്കൂട്ടി. കരീബിയന്‍ പ്രീമിയര്‍ ലീഗിലും 376 റണ്‍സോടെ അദ്ദേഹം കസറിയിരുന്നു.

ക്രിക്കറ്റില്‍ വീണ്ടും വിപ്ലവം... ട്വന്റി20യും ഇനി പിന്തള്ളപ്പെടും, പുതിയ പരീക്ഷണം ഇംഗ്ലണ്ടില്‍ക്രിക്കറ്റില്‍ വീണ്ടും വിപ്ലവം... ട്വന്റി20യും ഇനി പിന്തള്ളപ്പെടും, പുതിയ പരീക്ഷണം ഇംഗ്ലണ്ടില്‍

ഐപിഎല്‍: ഗെയ്ല്‍ മാത്രമല്ല... ഹൈദരാബാദിന്റെ പതനത്തിന് ഇനിയുമുണ്ട് കാരണങ്ങള്‍ഐപിഎല്‍: ഗെയ്ല്‍ മാത്രമല്ല... ഹൈദരാബാദിന്റെ പതനത്തിന് ഇനിയുമുണ്ട് കാരണങ്ങള്‍

Story first published: Friday, April 20, 2018, 14:44 [IST]
Other articles published on Apr 20, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X