ഐപിഎല്‍ റദ്ദാക്കിയാല്‍ ധോണി തീര്‍ന്നു!! ഇന്ത്യന്‍ ടീമിലെത്തില്ല... ആവശ്യമില്ലെന്ന് സെവാഗ്

What will happen to MS Dhoni if IPL 2020 is cancelled due to Covid-19? | Oneindia Malayalam

മുംബൈ: കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് ഐപിഎല്ലിന്റെ പുതിയ സീസണ്‍ പ്രതിസന്ധിയിലായതോടെ മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയുടെ മടങ്ങിവരവ് പ്രതീക്ഷകള്‍ക്കു കൂടിയാണ് മങ്ങലേറ്റിരിക്കുന്നത്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി മിന്നുന്ന പ്രകടനം നടത്തിയ ദേശീയ ടീമില്‍ മടങ്ങിയെത്താമെന്ന ആത്മവിശ്വാസത്തിലായിരുന്നു 38 കാരനായ ധോണി.

കൊറോണ ഭീതി, കോപ്പ അമേരിക്കയും അടുത്തവര്‍ഷത്തേക്ക് നീട്ടി

എന്നാല്‍ രാജ്യത്ത് കൊറോണ വൈറസ് ബാധ വര്‍ധിച്ചു കൊണ്ടിരിക്കെ ഐപിഎല്ലിന്റെ ഈ സീസണ്‍ നടക്കുമോയെന്നു പപോലും ഉറപ്പില്ല. മാര്‍ച്ച് 29ന് ആരംഭിക്കേണ്ടിയിയിരുന്ന സീസണ്‍ ഏപ്രില്‍ 15ലേക്കു നീട്ടി വച്ചിരുന്നു. ഐപിഎല്‍ റദ്ദാക്കിയാല്‍ എന്താവും ധോണിയുടെ ഭാവിയെന്നതിനെക്കുറിച്ച് അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്.

ധോണിയെ എങ്ങനെ ഉള്‍പ്പെടുത്തും?

ധോണിയെ എങ്ങനെ ഉള്‍പ്പെടുത്തും?

നിലവിലെ ഇന്ത്യന്‍ ടീമില്‍ ധോണിയെ എങ്ങനെ ഉള്‍പ്പെടുത്തുമെന്നതാണ് സെവാഗിന്റെ ചോദ്യം. റിഷഭ് പന്ത്, കെഎല്‍ രാഹുല്‍ എന്നിവര്‍ ടീമിലുള്ളപ്പോള്‍ ധോണിയെ എവിടെ ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കും. രാഹുല്‍ ഇപ്പോള്‍ മിന്നുന്ന പ്രകടനമാണ് കാഴ്ച വച്ചുകൊണ്ടിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ധോണിയെ ഇന്ത്യക്കു ആവശ്യമുണ്ടെന്നു താന്‍ കരുതുന്നില്ലെന്നും സെവാഗ് വിശദമാക്കി.

ന്യൂസിലാന്‍ഡ് പര്യടനം

ന്യൂസിലാന്‍ഡ് പര്യടനം

ന്യൂസിലാന്‍ഡ് പര്യടനത്തില്‍ ഇന്ത്യക്കേറ്റ തിരിച്ചടി അത്ര ഗൗരവമുള്ളതാണെന്നു താന്‍ കരുതുന്നില്ലെന്നു സെവാഗ് പറഞ്ഞു. നമ്മളേക്കാള്‍ മികച്ച ടീമിനോടാണ് പരാജയമേറ്റു വാങ്ങിയത്.

ടെസ്റ്റ്, ഏകദിന പരമ്പരകളിലേറ്റ പരാജയം കാരണം ഇന്ത്യ മോശം ടീമാണെന്നു പറയാന്‍ കഴിയില്ല. ഭാവിയില്‍ ന്യൂസിലാന്‍ഡില്‍ മികച്ച പ്രകടനം ഇന്ത്യ പുറത്തെടുക്കുമെന്ന് തനിക്കു വിശ്വാസമുണ്ടെന്നും സെവാഗ് വ്യക്തമാക്കി.

കോലി ക്ലാസ് ബാറ്റ്‌സ്മാന്‍

കോലി ക്ലാസ് ബാറ്റ്‌സ്മാന്‍

കോലി ലോകോത്തര ബാറ്റ്‌സ്മാനാണ്. ഓരോ കാലഘട്ടത്തിലും മഹാന്‍മാരായ പല ബാറ്റ്‌സ്മാന്‍മാര്‍ക്കും ഇത്തരം തിരിച്ചടികളിലൂടെ കടന്നു പോവേണ്ടി വന്നിട്ടുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സ്റ്റീവ് വോ, ജാക്വിസ് കാലിസ്, റിക്കി പോണ്ടി പോണ്ടിങ് എന്നിവര്‍ക്കെല്ലാം കരിയറില്‍ മോശം സമയമുണ്ടായിട്ടുണ്ട്. ഏകദിനത്തിലും ടെസ്റ്റിലും ന്യൂസിലാന്‍ഡ് നമ്മളേക്കേള്‍ മിടുക്കരായിരുന്നുവെന്നു അംഗീകരിച്ചേ തീരൂ. ടി20യിലും അവര്‍ ചില മല്‍സരങ്ങളില്‍ പൊരുതിയാണ് തോറ്റതെന്നും സെവാഗ് വിലയിരുത്തി.

ഹാര്‍ദിക്കിന്റെ മടങ്ങിവരവ്

ഹാര്‍ദിക്കിന്റെ മടങ്ങിവരവ്

പരിക്കില്‍ നിന്നു മോചിതനായി മടങ്ങിയെത്തിയ ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യക്കു വേണ്ടി മിന്നുന്ന പ്രകടനം പുറത്തെടുക്കുമെന്നാണണ് താന്‍ പ്രതീക്ഷിക്കുന്നതെന്നു സെവാഗ് പറഞ്ഞു. ഹാര്‍ദിക്കിന്റെ വരവ് ഇന്ത്യക്കു വലിയ കരുത്തായി മാറും. കാരണം മല്‍സരഗതി മാറ്റാന്‍ ശേഷിയുള്ള താരമാണ് അദ്ദേഹം. ഹാര്‍ദിക് എത്തിയതോടെ ഇന്ത്യയുടെ കോമ്പിനേഷന്‍ ആകെ മാറിയതായും സെവാഗ് ചൂണ്ടിക്കാട്ടി.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Wednesday, March 18, 2020, 10:40 [IST]
Other articles published on Mar 18, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X