ഐപിഎല്‍: കിരീടമാര്‍ക്ക്? പ്രവചനം ഇങ്ങനെ... മുംബൈ നേടില്ല!! സാധ്യത രണ്ട് ടീമുകള്‍ക്ക്

Written By:

മുംബൈ: ഐപിഎല്ലിന്റെ പതിനൊന്നാം സീസണ്‍ ശനിയാഴ്ച ആരംഭിക്കാനിരിക്കെ ചാംപ്യന്മാര്‍ ആരാവുമെന്ന കാര്യത്തില്‍ ആരാധകര്‍ തമ്മില്‍ പോരാട്ടം മുറുകിക്കഴിഞ്ഞു. മുംബൈ ഇന്ത്യന്‍സ് കിരീടം നിലനിര്‍ത്തുമെന്ന് ഒരു കൂട്ടം ആരാധകര്‍ അവകാശപ്പെടുമ്പോള്‍ എംഎസ് ധോണിയുടെ നായകത്വത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണ്ടുമൊരിക്കല്‍ കൂടി കപ്പടിക്കുമെന്ന് അവരുടെ ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നു. വിരാട് കോലിക്കു കീഴില്‍ റോയല്‍ ചാലഞ്ചേഴ്‌സും ഗൗതം ഗംഭീറിന്റെ നായകത്വത്തില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സും കന്നിക്കിരീടം നേടുമെന്ന് പ്രവചിക്കുന്നവരും ഉണ്ട്.

എന്നാല്‍ ഓരോ ടീമുകളുടെയെും ക്യാപ്റ്റന്‍മാരുടെയും പ്രായവും ജന്‍മരാശിയുമെല്ലാം വച്ച് ഒരു പ്രമുഖ ജ്യോല്‍സ്യന്റെ പ്രവചനം പുറത്തുവന്നിരിക്കുകയാണ്. ഓരോ ടീമിന്റെയും സാധ്യതയെക്കുറിച്ചും കിരീടഫേവറിറ്റുകളെക്കുറിച്ചും അദ്ദേഹം പ്രവചിച്ചുക്കുന്നുണ്ട്.

രാജസ്ഥാനും ഹൈദരാബാദും കപ്പ് നേടില്ല

രാജസ്ഥാനും ഹൈദരാബാദും കപ്പ് നേടില്ല

പന്ത് ചുരണ്ടല്‍ സംഭവത്തില്‍ വിലക്ക് വന്നതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിതിതിനം വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ക്കും വിലക്ക് വന്നത് ഐപിഎല്ലില്‍ അവരുടെ ടീമുകള്‍ക്കും തിരിച്ചടിയാണെന്നാണ് പ്രവചനം. ജ്യോതിശാസ്ത്രപരമായി നോക്കിയാല്‍ സ്മിത്തും വാര്‍ണറും കരുത്തുറ്റ കൡക്കാരാണ്. എന്നാല്‍ ഇവര്‍ക്കു വിലക്ക് ലഭിച്ചതോടെ രാജസ്ഥാന്‍ റോയല്‍സിന്റെയും സണ്‍റൈസൈഴ്‌സിന്റെയു കിരീടസാധ്യത അവസാനിച്ചുവത്രേ.
സമിത്തിനു പകരം രാജസ്ഥാന്റെ നായകനായ
അജിങ്ക്യ രഹാനെയുടെയും വാര്‍ണര്‍ക്കു പകരം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെയും നായകസ്ഥാനത്തെത്തിയ കെയ്ന്‍ വില്ല്യംസണിന്റെയും ഗ്രഹനില ടീമിന് ഐപിഎല്‍ കിരീടം നേടിക്കൊടുക്കാന്‍ മാത്രം അത്ര കരുത്തുറ്റതല്ലെന്നും ജ്യോല്‍സ്യന്‍ ചൂണ്ടിക്കാട്ടുന്നു.

ധോണിക്കും ഗംഭീറിനും ഇനി അവസരമില്ല

ധോണിക്കും ഗംഭീറിനും ഇനി അവസരമില്ല

ചെന്നൈ സൂപ്പര്‍ കിങ്‌സും ഡല്‍ഹി ഡെയര്‍ഡെവിള്‍സും ഐപിഎല്‍ നേടില്ലെന്നും ജ്യോല്‍സ്യന്‍ പ്രവചിച്ചു. 1981ല്‍ ജനിച്ച എംഎസ് ധോണിയും ഗൗതം ഗംഭീറുമാണ് ചെന്നൈയുടെയും ഡല്‍ഹിയുടെയും ക്യാപ്റ്റന്‍മാര്‍ എന്നതാണ് ഇതിനു കാരണം.
മികച്ച ടീമാണ് ഈ സീസണില്‍ ഡല്‍ഹിയുടേത്. പക്ഷെ നേരത്തേ ഐപിഎല്‍ കിരീടവിജയങ്ങളില്‍ പങ്കാളിയായിട്ടുള്ള ധോണിയുടെയും ഗംഭീറിന്റെയും കരിയറിലെ സുവര്‍ണകാലം കഴിഞ്ഞുപോയതായും അതുകൊണ്ടു തന്നെ ഇനിയൊരിക്കല്‍ കൂടി കപ്പില്‍ മുത്തമിടാനുള്ള ഭാഗ്യം ഇരുവര്‍ക്കും ലഭിക്കുകയുമില്ല.

 ഉത്തപ്പയാണെങ്കില്‍ കൊല്‍ക്കത്തയ്ക്കു സാധ്യത

ഉത്തപ്പയാണെങ്കില്‍ കൊല്‍ക്കത്തയ്ക്കു സാധ്യത

ഗംഭീര്‍ പടിയിറങ്ങിയതിനെ തുടര്‍ന്ന് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ക്യാപ്റ്റനായി നിയമിക്കപ്പെട്ട ദിനേഷ് കാര്‍ത്തികിനും ടീമിനെ ജേതാക്കളാക്കാനുള്ള ശേഷിയില്ല. ഗംഭീറിനു പകരം റോബിന്‍ ഉത്തപ്പയായിരുന്നു ക്യാപ്റ്റനെങ്കില്‍ കൊല്‍ക്കത്തയുടെ വിധി മാറുമായിരുന്നു.
തുടര്‍ച്ചയായി രണ്ടാം തവണ മുംബൈ ഇന്ത്യന്‍സിനു കിരീടം നേടാനും കഴിയില്ല. ക്യാപ്റ്റന്‍മാരുടെ ഗ്രഹനില പരിശോധിക്കുമ്പോള്‍ ഏറ്റവും മികച്ചത് രോഹിത്തിന്റേതാണ്. പക്ഷെ നേരത്തേ കിരീടം നേടിയ സംഘത്തിലുണ്ടായിരുന്ന പല താരങ്ങളെയും മുംബൈയും കൊല്‍ക്കത്തയും ഈ സീസണില്‍ നിലനിര്‍ത്തിയിട്ടുണ്ട്. ഇതു തന്നെയാണ് അവര്‍ക്കു തിരിച്ചടിയാവുന്നതെന്നും കിരീടം അവര്‍ക്കു നഷ്ടപ്പെടുത്തുകയെന്നും ജ്യോല്‍സ്യന്‍ ചൂണ്ടിക്കാട്ടുന്നു.

പഞ്ചാബും ബാംഗ്ലൂരും ഫേവറിറ്റുകള്‍

പഞ്ചാബും ബാംഗ്ലൂരും ഫേവറിറ്റുകള്‍

ഐപിഎല്ലിന്റെ പതിനൊന്നാം സീസണില്‍ ഏറ്റവുമധികം കിരീടസാധ്യതയുള്ള ടീമുകള്‍ വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും ആര്‍ അശ്വിന്റെ കിങ്‌സ് ഇലവന്‍ പഞ്ചാബുമാണ്. ഇരുടീമിനം മികച്ച ക്യാപ്റ്റന്‍മാരും പരിശീലകരുമാണുള്ളത്.
അശ്വിന്‍ പരീക്ഷണങ്ങള്‍ക്കു മുതിരാന്‍ ഭയമില്ലാത്ത ക്യാപ്റ്റനാണെന്ന് ഈ സീസണില്‍ തെളിയിക്കും. കോലിക്കാവട്ടെ ഗ്രഹനില ഇപ്പോള്‍ അനുയോജ്യമായി വന്നിരിക്കുകയാണ്. മൂന്നു തവണ കപ്പ് കൈയെത്തുംദൂരത്ത് കൈവിട്ട കോലിക്ക് ഇത്തവണ അതു ലഭിക്കാന്‍ സാധ്യത കൂടുതലാണ്. കരിയറിലാദ്യമായി പഞ്ചാബിനെ നയിക്കാന്‍ അവസരം ലഭിച്ച അശ്വിന്റെയും ഗ്രഹനില മികച്ചതാണ്.
മെയ് 27നു വാംഖഡെയില്‍ നടക്കുന്ന ഐപിഎല്ലില്‍ കലാശക്കളിക്കൊടുവില്‍ അശ്വിനോ കോലിയോ ആയിരിക്കും കിരീടമുയര്‍ത്തുകയെന്നും ജോല്‍സ്യന്‍ പ്രവചിച്ചു.

ആര്‍ യു റെഡി... ലെസ്റ്റ്‌സ് പ്ലേ, ഇനി പൂരനാളുകള്‍, തുടക്കം മുംബൈ x ചെന്നൈ

കോമണ്‍വെല്‍ത്ത് ഗെയിംസ്; മൂന്നാം ദിനത്തില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണം

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Saturday, April 7, 2018, 10:00 [IST]
Other articles published on Apr 7, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍