വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ജെന്റില്‍വുമണ്‍സ് ക്രിക്കറ്റ്: ആണ്‍താരങ്ങള്‍ കണ്ടുപഠിക്കണം ഈ പെണ്ണുങ്ങളുടെ സ്പിരിറ്റ്, ഹാറ്റ്‌സ് ഓഫ്

By Muralidharan

ജെന്റില്‍മെന്‍സ് ഗെയിം എന്നാണ് ക്രിക്കറ്റിനെ സാധാരണ വിളിക്കാറ്. എന്നാലോ ഒത്തുകളിയും തര്‍ക്കവും ചീത്തവിളിയും അടക്കമുള്ള സകല കൊള്ളരുതായ്മയും കാണിക്കുകയും ചെയ്യും. എന്നാല്‍ ഇതാ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നിന്നും ഒരു അസാധാരണമായ കാഴ്ച. ഓസ്‌ട്രേലിയയിലെ ബിഗ് ബാഷ് ക്രിക്കറ്റില്‍ വനിതകളുടെ ടൂര്‍ണമെന്റിലാണ് ക്രിക്കറ്റിന്റെ സ്പിരിറ്റ് വാനോളം ഉയര്‍ത്തുന്ന സംഭവം ഉണ്ടായത്.

Read Also: ടീമില്‍ നാല് സ്പിന്നര്‍മാര്‍.. ഇന്ത്യയെ കറക്കിവീഴ്ത്താമെന്ന് മനക്കോട്ട കെട്ടി ഓസ്‌ട്രേലിയ വരുന്നു..!

സിഡ്‌നി സിക്‌സേഴ്‌സും തണ്ടേഴ്‌സും തമ്മിലുള്ള മത്സരത്തിനിടെയാണ് നാടകീയ സംഭവം ഉണ്ടായത്. മത്സരത്തില്‍ സിഡ്‌നി തണ്ടേഴ്‌സ് സിക്‌സേഴ്‌സിനെ സൂപ്പര്‍ ഓവറില്‍ തോല്‍പിച്ചു. സിക്‌സേഴ്‌സിന്റെ സ്‌കോര്‍ രണ്ട് വിക്കറ്റിന് 101. ന്യൂസിലന്‍ഡില്‍ നിന്നുള്ള സാറ മക്ലാഷനെ തണ്ടര്‍ ക്യാപ്റ്റന്‍ അലക്‌സ് ബ്ലാക്ക്വെല്‍ വിദഗ്ധമായി സ്റ്റംപ് ചെയ്തു. അംപയര്‍ക്ക് ഒരു സംശയത്തിനും ഇടനല്‍കാത്ത തരത്തില്‍ ക്രീസിന് പുറത്തായിരുന്നു സാറ. 27 പന്തില്‍ 23 റണ്‍സായിരുന്നു സാറയുടെ സ്‌കോര്‍.

alex

എന്നാല്‍ അത്ഭുതമെന്ന് പറയട്ടെ, വിക്കറ്റ് കീപ്പര്‍ അലക്‌സ് ബ്ലാക്ക്വെല്‍ അപ്പീല്‍ ചെയ്തില്ല. അപ്പീല്‍ ചെയ്തില്ല എന്ന് മാത്രമല്ല, ഔട്ട് വിളിക്കരുത് എന്ന് അംപയറോട് കൈകൊണ്ട് കാണിക്കുകയും ചെയ്തു. ക്രീസിലെത്താനുള്ള സാറയുടെ ശ്രമം താന്‍ തടഞ്ഞു എന്ന് തോന്നിയത് കൊണ്ടായിരുന്നു അലക്‌സ് ബ്ലാക്ക്വെലിന്റെ ഈ നീക്കം. താന്‍ ഔട്ടാണെന്ന് തനിക്ക് അറിയമായിരുന്നു എന്നാണ് സാറ പ്രതികരിച്ചത്. എന്തുകൊണ്ടാണ് അലക്‌സ് ബ്ലാക്ക്വെല്‍ അപ്പീല്‍ ചെയ്യാത്തത് എന്ന് താന്‍ അത്ഭുതപ്പെട്ടു എന്നും അവര്‍ പറഞ്ഞു.

Story first published: Sunday, January 15, 2017, 13:39 [IST]
Other articles published on Jan 15, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X