വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇപ്പോള്‍ ഇന്ത്യന്‍ ടീമിലുണ്ട്, പക്ഷെ ടി20 ലോകകപ്പ് ടീമില്‍ സീറ്റ് ഉറപ്പില്ല!, നാല് പേരിതാ

ഇന്ത്യയെ സംബന്ധിച്ച് താരക്ഷാമമില്ലാത്തത് സെലക്ടര്‍മാര്‍ക്ക് വലിയ തലവേദനയായിരിക്കുകയാണ്. ആരെയൊക്കെ പരിഗണിക്കും ആരെ തഴയുമെന്നതാണ് ഇന്ത്യന്‍ സെലക്ടര്‍മാര്‍ക്ക് മുന്നിലുള്ള വലിയ വെല്ലുവിളി

1

ഒക്ടോബറില്‍ നടക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായുള്ള മുന്നൊരുക്കത്തിലാണ് ടീമുകളെല്ലാം. ഇന്ത്യയെ സംബന്ധിച്ച് ഇത്തവണത്തെ ലോകകപ്പ് അഭിമാന പ്രശ്‌നമാണ്. 2021ല്‍ തീര്‍ത്തും നിറം മങ്ങിയ ഇന്ത്യക്ക് ഇത്തവണ സെമിയിലെങ്കിലും സീറ്റ് നേടേണ്ടതായുണ്ട്. കരുത്തരുടെ നിരയായ ഇന്ത്യക്ക് ടീം കരുത്തില്‍ ആശങ്കയില്ല. സൂപ്പര്‍ താരങ്ങളുടെ വന്‍നിര ഇന്ത്യക്കൊപ്പമുള്ളതിനാല്‍ കപ്പിലേക്കെത്താനുള്ള സാധ്യതകളുമേറെ.

ഇന്ത്യയെ സംബന്ധിച്ച് താരക്ഷാമമില്ലാത്തത് സെലക്ടര്‍മാര്‍ക്ക് വലിയ തലവേദനയായിരിക്കുകയാണ്. ആരെയൊക്കെ പരിഗണിക്കും ആരെ തഴയുമെന്നതാണ് ഇന്ത്യന്‍ സെലക്ടര്‍മാര്‍ക്ക് മുന്നിലുള്ള വലിയ വെല്ലുവിളി. ഓരോ പൊസിഷനിലേക്കും അവസരം തേടുന്ന ഒന്നിലധികം താരങ്ങളാണുള്ളത്. പരീക്ഷിച്ചവരില്‍ മിക്കവരും തിളങ്ങി. അതുകൊണ്ട് തന്നെ 15 അംഗ ടീമിനെ പരിഗണിച്ചാല്‍ ആരൊക്കെ അതില്‍ ഉള്‍പ്പെടുമെന്നത് കണ്ടറിയണം. എന്നാല്‍ നിലവിലെ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിട്ടുള്ള ചില താരങ്ങള്‍ ലോകകപ്പില്‍ സീറ്റ് ഉറപ്പ് പറയാനാവില്ല. ഇത്തരത്തിലുള്ള നാല് പേര്‍ ആരൊക്കെയാണെന്ന് നോക്കാം.

IND vs WI: രോഹിത്തിനൊപ്പം സഞ്ജു ഓപ്പണര്‍, സംഭവം കൊള്ളാം!, പക്ഷെ നടക്കില്ലെന്ന് ആകാശ്IND vs WI: രോഹിത്തിനൊപ്പം സഞ്ജു ഓപ്പണര്‍, സംഭവം കൊള്ളാം!, പക്ഷെ നടക്കില്ലെന്ന് ആകാശ്

സഞ്ജു സാംസണ്‍

സഞ്ജു സാംസണ്‍

നിലവില്‍ ഇന്ത്യയുടെ ഏകദിന, ടി20 പരമ്പരകളില്‍ പരിഗണിക്കപ്പെടുന്ന താരമാണ് സഞ്ജു സാംസണ്‍. നടന്നുകൊണ്ടിരിക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന, ടി20 പരമ്പരക്കുള്ള ടീമിലും സഞ്ജുവുണ്ടായിരുന്നു. ഏകദിനത്തില്‍ കളിക്കുകയും ഫിഫ്റ്റി നേടി ശ്രദ്ധ നേടുകയും ചെയ്തു. എന്നാല്‍ സഞ്ജു ഇന്ത്യയുടെ ടി20 ലോകകപ്പിനുള്ള ടീമില്‍ ഉള്‍പ്പെടാനുള്ള സാധ്യത കുറവാണെന്ന് പറയാം. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍മാരായി റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍, ദിനേഷ് കാര്‍ത്തിക്, കെ എല്‍ രാഹുല്‍ എന്നിവരെല്ലാം ഉള്ളതിനാല്‍ സഞ്ജു സംസണിന് ടി20 ലോകകപ്പിനുള്ള ടീമില്‍ ഇടം ലഭിക്കാനുള്ള സാധ്യത കുറവാണെന്ന് തന്നെ പറയാം.

IND vs ZIM: ഇവരെ എന്തിന് തഴഞ്ഞു?, ഇനി എപ്പോള്‍ അവസരം?, നിര്‍ഭാഗ്യവാന്മാരായ മൂന്ന് പേര്‍

ശ്രേയസ് അയ്യര്‍

ശ്രേയസ് അയ്യര്‍

ഒരു സമയത്ത് ഇന്ത്യയുടെ നാലാം നമ്പറിലെ വിശ്വസ്തനായിരുന്നു ശ്രേയസ് അയ്യര്‍. എന്നാല്‍ ഇപ്പോള്‍ ശ്രേയസിന് പഴയ മികവില്ല. ഷോര്‍ട്ട് ബോളുകളില്‍ തുടരെ ഔട്ടാകുന്ന താരം അതിവേഗം റണ്‍സുയര്‍ത്തുന്നതിലും പരാജയപ്പെടുന്നു. ഈ സാഹചര്യത്തില്‍ ശ്രേയസ് അയ്യരെ ഇന്ത്യ പ്ലേയിങ് 11ല്‍ നിന്ന് പോലും തഴയാനൊരുങ്ങുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യ ശ്രേയസിനെ ടി20 ലോകകപ്പിന് പരിഗണിക്കാനുള്ള സാധ്യത വളരെ കുറവാണ്. നിലവിലെ ഫോമില്‍ ശ്രേയസിനെ ടി20 ഫോര്‍മാറ്റില്‍ നിന്ന് പൂര്‍ണ്ണമായും ഇന്ത്യ മാറ്റിനിര്‍ത്താനാണ് സാധ്യത.

അര്‍ഷദീപ് സിങ്

അര്‍ഷദീപ് സിങ്

ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന പേസറാണ് അര്‍ഷദീപ് സിങ്. നിലവിലെ ഇന്ത്യന്‍ ടീമിലെ ഏക ഇടം കൈയന്‍ പേസര്‍. ഇന്ത്യ അവസരം നല്‍കിയപ്പോഴെല്ലാം തിളങ്ങാന്‍ താരത്തിനായെങ്കിലും ടി20 ലോകകപ്പില്‍ സീറ്റ് ലഭിക്കാനുള്ള സാധ്യത കുറവാണ്. ഓസ്‌ട്രേലിയയിലാണ് ടി20 ലോകകപ്പ്. അനുഭവസമ്പത്ത് ഇന്ത്യ പരിഗണിച്ചാല്‍ അര്‍ഷദീപ് തഴയപ്പെട്ടേക്കും. ദീപക് ചഹാറും ഫിറ്റ്‌നസ് വീണ്ടെടുത്ത് തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ്. സിംബാബ് വെ പര്യടനത്തില്‍ ദീപക് ചഹാര്‍ മിന്നിയാല്‍ അര്‍ഷദീപിന് അവസരം ലഭിക്കാനുള്ള സാധ്യത കുറവാണ്.

'ഡിന്‍ഡ വന്ന് സച്ചിനെ രൂക്ഷമായി നോക്കി', പിന്നെ സംഭവിച്ചത്!, ഓര്‍മ പങ്കുവെച്ച് ദാസ്ഗുപ്ത

അക്ഷര്‍ പട്ടേല്‍

അക്ഷര്‍ പട്ടേല്‍

നിലവില്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനമുള്ള സ്പിന്‍ ഓള്‍റൗണ്ടറാണ് അക്ഷര്‍ പട്ടേല്‍. രവീന്ദ്ര ജഡേജയുടെ അഭാവത്തില്‍ ഇന്ത്യ പരിഗണിക്കുന്നത് അക്ഷര്‍ പട്ടേലിനെയാണ്. വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ തിളങ്ങാന്‍ അക്ഷറിനായിരുന്നു. എന്നാല്‍ അക്ഷറിനെ ഇന്ത്യ ടി20 ലോകകപ്പിലേക്ക് പരിഗണിച്ചേക്കില്ല. സ്പിന്നര്‍മാര്‍ക്ക് ഓസ്‌ട്രേലിയയില്‍ വലിയ റോളില്ല. കൂടാതെ വാഷിങ്ടണ്‍ സുന്ദര്‍ മടങ്ങിവരവിന് തയ്യാറെടുക്കുകയാണ്. സുന്ദര്‍ സിംബാബ് വെയില്‍ തിളങ്ങി കരുത്ത് കാട്ടിയാല്‍ അക്ഷറിന് ലോകകപ്പ് ടീമില്‍ സ്ഥാനം ലഭിക്കുക പ്രയാസമാണെന്ന് പറയാം.

Story first published: Friday, August 5, 2022, 18:17 [IST]
Other articles published on Aug 5, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X