IND vs WI: രോഹിത്തിനൊപ്പം സഞ്ജു ഓപ്പണര്‍, സംഭവം കൊള്ളാം!, പക്ഷെ നടക്കില്ലെന്ന് ആകാശ്

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പരയിലെ രണ്ടാം മത്സരം നാളെ നടക്കാന്‍ പോവുകയാണ്. ആദ്യ മത്സരത്തില്‍ 68 റണ്‍സിന്റെ ഗംഭീര ജയം നേടിയ ഇന്ത്യക്കാണ് രണ്ടാം മത്സരത്തിലും ജയ സാധ്യത. രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീം കരുത്തരുടെ നിരയാണ്. അഞ്ച് മത്സര പരമ്പരയില്‍ 1-0ന് മുന്നിലുള്ള ഇന്ത്യ രണ്ടാം മത്സരത്തിലും ജയിച്ച് ലീഡുയര്‍ത്താനുള്ള തയ്യാറെടുപ്പിലാണ്.
ആദ്യ മത്സരത്തില്‍ ഇന്ത്യ തകര്‍പ്പന്‍ ജയം നേടിയെങ്കിലും പല സൂപ്പര്‍ താരങ്ങളുടെയും പ്രകടനം മോശമായിരുന്നു. ശ്രേയസ് അയ്യരാണ് ഇതില്‍ കൂടുതല്‍ നിരാശപ്പെടുത്തിയത്. ആദ്യ മത്സരത്തില്‍ രോഹിത്തിനൊപ്പം സൂര്യകുമാര്‍ യാദവാണ് ഓപ്പണറായത്. നേരത്തെ റിഷഭ് പന്തിനെയും ഇന്ത്യ ഓപ്പണിങ്ങിലേക്ക് പരിഗണിച്ചിരുന്നു. ഇന്ത്യക്ക് സ്‌പെഷ്യലിസ്റ്റ് ഓപ്പണര്‍മാര്‍ ഉണ്ടെന്നിരിക്കെയാണ് ഇത്തരം പരീക്ഷണങ്ങള്‍ തുടരുന്നത്.

രണ്ടാം ടി20യില്‍ ഇന്ത്യന്‍ ടീമില്‍ മാറ്റത്തിന് സാധ്യത കൂടുതലാണെന്നിരിക്കെ സഞ്ജു സാംസണെ ഇന്ത്യ ഓപ്പണാറാക്കണമെന്ന ആവിശ്യം ഒരു വിഭാഗം ഉയര്‍ത്തുന്നുണ്ട്. ഇന്ത്യ ഓപ്പണിങ്ങില്‍ പരീക്ഷണം തുടരുന്നതിനാല്‍ സഞ്ജുവിനും ഒരവസരം നല്‍കണമെന്ന് ആരാധകര്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ സഞ്ജുവിന് ഓപ്പണിങ്ങില്‍ അവസരം ലഭിക്കാന്‍ യാതൊരു സാധ്യതയുമില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര.
'സഞ്ജു സാംസണ്‍ ഇന്ത്യക്കായി രണ്ട് മത്സരത്തില്‍ ഓപ്പണറാവുകയും 95 റണ്‍സ് നേടുകയും ചെയ്തിട്ടുണ്ട്. അടുത്ത മത്സരത്തില്‍ അവനെ ടീം സെലക്ഷനില്‍ ലഭ്യവുമാണ്. എന്നാല്‍ ആദ്യ മത്സരത്തില്‍ സൂര്യകുമാര്‍ യാദവിനെ ഇന്ത്യ ഓപ്പണറാക്കിയെന്നതിനാല്‍ എല്ലാ മത്സരത്തിലും ഇന്ത്യ ഓപ്പണര്‍മാരെ മാറ്റി മാറ്റി പരീക്ഷിക്കുമെന്ന് പറയാനാവില്ല. അതുകൊണ്ട് തന്നെ ഓപ്പണറായി സഞ്ജുവിന് അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്'-ആകാശ് ചോപ്ര പറഞ്ഞു.
IND vs WI: ധവാന്‍ ഈ കളി പോരാ, രോഹിത്തും കൈവിടും!, സീറ്റുറപ്പിക്കാന്‍ അത് ചെയ്യണം

ഐപിഎല്ലിലും നിരവധി തവണ ഓപ്പണറായി ഇറങ്ങിയിട്ടുള്ള താരമാണ് സഞ്ജു സാംസണ്‍. മികച്ച ബാറ്റിങ് റെക്കോഡ് അദ്ദേഹത്തിന് അവകാശപ്പെടാനുമാവും. ഇന്ത്യന്‍ ടീമില്‍ കരുത്തരായ എതിരാളികള്‍ക്കെതിരേ സഞ്ജുവിന് ഓപ്പണിങ്ങില്‍ അവസരം ലഭിക്കാന്‍ യാതൊരു സാധ്യതയുമില്ല. മോശം ഫോമിലുള്ള ശ്രേയസ് അയ്യരിനെ പകരം സഞ്ജുവിനെ പ്ലേയിങ് 11ലേക്ക് പരിഗണിക്കാനാണ് സാധ്യത. എന്നാല്‍ മൂന്നാം നമ്പറിലോ നാലാം നമ്പറിലോ കളിപ്പിച്ചാലും ഓപ്പണിങ്ങില്‍ അവസരം ലഭിക്കില്ല.

കെ എല്‍ രാഹുലിന് പരിക്കേറ്റ് ടീമിന് പുറത്തുപോവേണ്ടി വന്നതിനാലാണ് ഇന്ത്യ ആദ്യ മത്സരത്തില്‍ സൂര്യകുമാര്‍ യാദവിനെ ഓപ്പണറാക്കിയത്. രണ്ടാം മത്സരത്തിലും സൂര്യയെ ഓപ്പണറാക്കാനാണ് സാധ്യത. ചിലപ്പോള്‍ റിഷഭ് പന്തിനെ ഇന്ത്യ ഓപ്പണിങ്ങിലേക്കും പരിഗണിച്ചേക്കും. സഞ്ജുവിനെ ഓപ്പണിങ്ങിലേക്ക് പരിഗണിക്കാനുള്ള സാധ്യത വളരെ കുറവാണ്.
ദീപക് ഹൂഡയെ ഇന്ത്യ പരിഗണിച്ചാലും ഓപ്പണിങ്ങിലേക്ക് പരീക്ഷിക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ് ആകാശ് പറയുന്നത്. 'ഗെയ്ക് വാദിന് പരിക്കേറ്റപ്പോള്‍ അയര്‍ലന്‍ഡിനെതിരേ ദീപക് ഹൂഡ ഇന്ത്യക്കായി ഓപ്പണറായിരുന്നു. എന്നാല്‍ അവനെ ഇന്ത്യ ഇപ്പോള്‍ ഓപ്പണറാക്കുമോ?. കാരണം അവന്‍ ടീമിന്റെ സ്ഥിരഭാഗമല്ല. വിരാട് കോലി, കെ എല്‍ രാഹുല്‍ എന്നിവരുടെ അഭാവത്തില്‍ ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കുന്നവനാണ് ഹൂഡ. ശ്രേയസ് അയ്യരെ ഇന്ത്യ പിന്തുണക്കുന്നതിനാല്‍ ഹൂഡയെ ഓപ്പണറക്കാനുള്ള സാധ്യത വളരെ കുറവാണ്'-ആകാശ് കൂട്ടിച്ചേര്‍ത്തു.
സച്ചിനെപ്പോലെ വെല്ലുവിളി ഏറ്റെടുക്കൂ, കോലിക്കും രോഹിത്തിനും ധൈര്യമില്ല!, ശാസ്ത്രി പറയുന്നു

ഇഷാന്‍ കിഷന്‍ ഇന്ത്യയുടെ ഓപ്പണറെന്ന നിലയില്‍ ടീമിലുണ്ട്. എന്നാല്‍ ഇന്ത്യ അദ്ദേഹത്തെ ആദ്യ മത്സരത്തിലേക്ക് പരിഗണിച്ചിട്ടില്ല. രണ്ടാം മത്സരത്തില്‍ ഇന്ത്യ അദ്ദേഹത്തെ പരിഗണിക്കാനുള്ള സാധ്യതയും കുറവാണ്. ടി20 ലോകകപ്പ് പടിവാതുക്കല്‍ നില്‍ക്കെ ഇന്ത്യ ഇപ്പോഴും പരീക്ഷണങ്ങള്‍ തുടരുന്നതിനെതിരേ വലിയ വിമര്‍ശനം ഉയരുന്നുണ്ട്. ഇത്തവണത്തെ ടി20 ലോകകപ്പ് ഇന്ത്യയെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications