Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: റിഷഭും സഞ്ജുവുമല്ല; ധോണി വിക്കറ്റ് കീപ്പറാവണം! കാരണം വീരു പറയുന്നു

ടി20 ലോകകപ്പില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറായി ആരു വരുമെന്ന കാര്യത്തില്‍ സസ്‌പെന്‍സ് നിലനില്‍ക്കെ ഈ റോളിലേക്കു ഒരു സര്‍പ്രൈസ് താരത്തെ നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. നിലവില്‍ നാലു പേരാണ് ലോകകപ്പിലേക്കു വിക്കറ്റ് കീപ്പര്‍ റോളിലേക്കു പോരടിക്കുന്നത്. റിഷഭ് പന്ത്, മലയാളി താരം സഞ്ജു സാംസണ്‍, കെഎല്‍ രാഹുല്‍, വെറ്ററന്‍ താരം ദിനേശ് കാര്‍ത്തിക് എന്നിവരാണിത്. ഇക്കൂട്ടത്തില്‍ റിഷഭ് സ്ഥാനമുറപ്പിച്ചെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

ഈ നാലു പേരെയുമല്ല സെവാഗ് വിക്കറ്റ് കീപ്പറുടെ റോളിലേക്കു നിര്‍ദേശിച്ചിരിക്കുന്നത്. മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയാണ് ലോകകകപ്പില്‍ വിക്കറ്റ് കീപ്പറാവേണ്ടതെന്നാണ് വീരുവിന്റെ അഭിപ്രായം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും 2020ല്‍ വിരമിച്ചു കഴിഞ്ഞെങ്കിലും ഇപ്പോള്‍ 42ാം വയസ്സിലും ഐപിഎല്ലില്‍ കളി തുടരുകയാണ് ധോണി. ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ഈ സീസണില്‍ കളിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹം ഫിനിഷറുടെ റോളില്‍ ചില ശ്രദ്ധേയമായ പ്രകടനങ്ങളും കാഴ്ചവച്ചിരുന്നു.

MS DHONI

ക്രിക്ക്ബസിന്റെ ഷോയില്‍ രോഹന്‍ ഗവാസ്‌കര്‍, ഗൗരവ് കപൂര്‍ എന്നിവരുമായി സംസാരിക്കവെയാണ് ലോകകപ്പില്‍ ധോണി വിക്കറ്റ് കീപ്പറായി കളിക്കുകയാണെങ്കില്‍ നന്നായിരിക്കുമെന്നു സെവാഗ് ചൂണ്ടിക്കാട്ടിയത്. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനു വേണ്ടി ഫിനിഷറുടെ റോളില്‍ കസറുന്ന മറ്റൊരു വെറ്ററന്‍ വിക്കറ്റ് കീപ്പറായ ദിനേശ് കാര്‍ത്തിക്കിനെയും സെവാഗ് പ്രശംസിച്ചു.

ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി കളിക്കാന്‍ താന്‍ തയ്യാറാണെന്നു ഐപിഎല്ലിലൂടെ ഡിക്കെ പ്രസ്താവന നല്‍കിക്കഴിഞ്ഞു. എന്നാല്‍ ലോകകപ്പില്‍ കളിക്കാന്‍ ആഗ്രഹിക്കുന്നുവെന്നു പ്രസ്താവനയിറക്കാത്ത ഒരാളുണ്ട്. സിഎസ്‌കെയുടെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ എംഎസ് ധോണിയാണിത്. 255 സ്‌ട്രൈക്ക് റേറ്റിലാണ് അദ്ദേഹം ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്നത്. പുറത്താവാത്തതിനാല്‍ ശരാശരിയുമില്ല. 34 ബോളില്‍ നിന്നും ഇതിനകം 84 റണ്‍സ് ധോണി നേടിക്കഴിഞ്ഞുവെന്നും സെവാഗ് നിരീക്ഷിച്ചു.

ടി20 ലോകകപ്പില്‍ നമ്മുടെ ടീമിന്റെ മല്‍സരക്രമം വന്നു കഴിഞ്ഞതാണ്. ആദ്യ റൗണ്ടില്‍ ഏതൊക്കെ മികച്ച ടീമുകളുമായിട്ടാണ് പ്രാഥമിക റൗണ്ടില്‍ നമ്മള്‍ ഏറ്റുമുട്ടുക? ആദ്യ റൗണ്ടില്‍ ബാറ്റിങ് കാര്യമായി ആവശ്യമായി വരില്ലെന്നാണ് തോന്നുന്നത്. ടീമിലുണ്ടെങ്കില്‍ വിക്കറ്റ് കീപ്പിങ് മാത്രമേ ധോണിക്കു ചെയ്യേണ്ടതായി വരികയുള്ളൂ. ഇവിടെ ഐപിഎല്ലിലും അദ്ദേഹം ഇതു ചെയ്തു കൊണ്ടിരിക്കുകയാണ്. ലോകകപ്പില്‍ ധോണിക്കു ബാറ്റ് ചെയ്യേണ്ടതായി വരിക പ്രധാനമായും മൂന്നു ടീമുകള്‍ക്കെതിരേയായിരിക്കും. ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, സൗത്താഫ്രിക്ക എന്നിവരായിരിക്കും ഇത്.

MS DHONI

പാകിസ്താനെ ഞാന്‍ ഇക്കൂട്ടത്തില്‍ പെടുത്തുന്നില്ല. വേണമെങ്കില്‍ പാകിസ്താനെയും കൂടി ഉള്‍ക്കൊള്ളിച്ച് വെറും നാലു ടീമുകള്‍ക്കെതിരേ മാത്രമേ ബാറ്റിങില്‍ ധോണിയുടെ സേവനം ടീമിനു വേണ്ടിവരികയുള്ളൂ. അതും അവസനത്തെ മൂന്നോവറുകളില്‍ മാത്രമേ അദ്ദേഹത്തിനു ബാറ്റ് ചെയ്യേണ്ട ആവശ്യം വരാനിടയുള്ളൂ. അങ്ങനെയെങ്കില്‍ ധോണിയേക്കാള്‍ മികച്ചൊരു വിക്കറ്റ് കീപ്പര്‍ ഇന്ത്യക്കു മറ്റാരുണ്ടെന്നും സെവാഗ് ചോദിക്കുന്നു.

എന്നാല്‍ സെവാഗിന്റെ ഈയൊരു അഭിപ്രായം യാഥാര്‍ഥ്യമാവാന്‍ പോവുന്നില്ല. കാരണം വിരമിക്കല്‍ പിന്‍വലിച്ച് ധോണി ലോകകപ്പില്‍ കളിക്കുകയെന്നത് ഏറെക്കുറെ അസാധ്യമാണെന്നു തന്നെ പറയേണ്ടി വരും. സമീപകാലത്തു പരിക്കുകള്‍ അദ്ദേഹത്തെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്.

കാലിലേറ്റ പരിക്ക് വകവയ്ക്കാതെയാണ് ഈ സീസണില്‍ സിഎസ്‌കെയ്ക്കായി ധോണി കളിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഐപിഎല്‍ സീസണിലും അദ്ദേഹത്തിനു പരിക്കുണ്ടായിരുന്നു. സിഎസ്‌കെയെ അഞ്ചാം കിരീടത്തിലേക്കു നയിച്ചതിനു തൊട്ടുപിന്നാലെ മുംബൈയിലേക്കു പറന്ന ധോണി കാലില്‍ ശസ്ത്രക്രിയക്കും വിധേയായിരുന്നു.

Story first published: Tuesday, April 23, 2024, 12:28 [IST]
Other articles published on Apr 23, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+