For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: രാഹുലിനെ പിന്തള്ളി, സഞ്ജു വീണ്ടും തലപ്പത്ത്! ലോകകപ്പില്‍ സ്ഥാനമുറപ്പോ?

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാനിരിക്കെ വീണ്ടുമൊരു മികച്ച ഇന്നിങ്‌സിലൂടെ സെലക്ടര്‍മാരുടെ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സംസണ്‍. മുംബൈ ഇന്ത്യന്‍സിനെ റോയല്‍സ് ഒമ്പതു വിക്കറ്റിനു കെട്ടുകട്ടിച്ച മല്‍സരത്തില്‍ പുറത്താവാതെ 38 റണ്‍സാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്. 28 ബോളുകള്‍ നേരിട്ട സഞ്ജുവിന്റെ ഇന്നിങ്‌സില്‍ രണ്ടു വീതം ഫോറും സിക്‌സറുമുള്‍പ്പെട്ടിരുന്നു.

ഈ ഇന്നിങ്‌സോടെ ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റണ്ണെടുത്ത ഇന്ത്യന്‍ വിക്കറ്റ് കീപ്പറുമായി സഞ്ജു മാറിയിരിക്കുകയാണ്. നേരത്തേ തലപ്പത്തുണ്ടായിരുന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലിനെയാണ് അദ്ദേഹം ഓവര്‍ടേക്ക് ചെയ്തത്. എട്ടു മല്‍സരങ്ങളില്‍ നിന്നും 62.80 എന്ന മികച്ച ശരാശരിയില്‍ 152.42 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റോടെ 314 റണ്‍സാണ് സഞ്ജുവിന്റെ പേരിലുള്ളത്. മൂന്നു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും അദ്ദേഹം തന്റെ പേരില്‍ കുറിച്ചു കഴിഞ്ഞു. ലഖ്‌നൗവിനെതിരായ ആദ്യ കളിയില്‍ പുറത്താവാതെ നേടിയ 82 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

SANJU SAMSON

ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ മാത്രമല്ല ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ക്യാപ്റ്റനും സഞ്ജു തന്നെയാണ്. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ഇതിഹാസം വിരാട് കോലിയാണ് ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിന്റെ നിലവിലെ അവകാശി. എട്ടു മല്‍സരങ്ങളില്‍ നിന്നും ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റികളുമടക്കം 379 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ട്രാവിസ് ഹെഡ് (324) രണ്ടാംസ്ഥാനത്തും രാജസ്ഥാന്‍ റോയ്ല്‍സിന്റെ റിയാന്‍ പരാഗ് (318) മൂന്നാംസ്ഥാനത്തും നില്‍ക്കുന്നു. നാലു റണ്‍സ് മാത്രം പിറകിലായി നാലാമനാണ് സഞ്ജു.

സഞ്ജുവും രാഹുലും തമ്മിലാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാര്‍മാരില്‍ ഇപ്പോള്‍ റണ്‍വേട്ടയില്‍ പോരാട്ടം മുറുകുന്നത്. സീസണിന്റെ തുടക്കത്തില്‍ രാഹുല്‍ ഏറെ പിറകിലായിരുന്നു. ആഴ്ചകളോളം ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ തലപ്പത്തു നിന്നതും സഞ്ജുവായിരുന്നു. എന്നാല്‍ അവസാനത്തെ കുറച്ചു മല്‍സരങ്ങളിലെ മികച്ച പ്രകടനങ്ങള്‍ രാഹുലിനെ മുന്നേറാന്‍ സഹായിക്കുകയായിരുന്നു. അതോടൊപ്പം അവസാനത്തെ രണ്ടു കളിയില്‍ സഞ്ജു ഫ്‌ളോപ്പാവുകയും ചെയ്തതോടെ രാഹുല്‍ തലപ്പത്തുമെത്തി.

മേയ് ഒന്നിനായിരിക്കും ഇന്ത്യയുടെ 15 അംഗ ലോകകപ്പ് സ്‌ക്വാഡിനെ പ്രഖ്യാപിക്കുകയെന്നാണ് വിവരം. പ്രധാന സംഘത്തോടൊപ്പം അഞ്ചു പേരെ ബാക്കപ്പുകളായും ഇന്ത്യ ടൂര്‍ണമെന്റിനു അയക്കും. ലോകകപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാള്‍ റിഷഭ് പന്തായിരിക്കുമെന്നു ഉറപ്പായിരിക്കുകയാണ്.

KL RAHUL

ഒരു വര്‍ഷത്തിലേറെ കളിക്കളത്തില്‍ നിന്നും വിട്ടനില്‍ക്കേണ്ടി വന്ന ശേഷം ഐപിഎല്ലിലൂടെ മല്‍സരരംഗത്തേക്കു മടങ്ങിയെത്തിയ റിഷഭ് മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടരിക്കുന്നത്. എട്ടു മല്‍സരങ്ങളില്‍ നിന്നും രണ്ടു ഫിഫ്റ്റികളടക്കം 254 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തു കഴിഞ്ഞു. കൂടാതെ വിക്കറ്റിനു പിന്നിലും ഉജ്ജ്വല ഫോമിലാണ് റിഷഭ്.

റിഷഭ് കഴിഞ്ഞാല്‍ ഇന്ത്യന്‍ ലോകകപ്പ് സ്‌ക്വാഡിലെ രണ്ടാമത്തെ വിക്കറ്റ് കീപ്പര്‍ ആരായിരിക്കുമെന്നതാണ് ചോദ്യം. ഈ റോളിലേക്കാണ് സഞ്ജുവും രാഹുലും ഇപ്പോള്‍ പോരടിക്കുന്നത്. നിലവിലെ ഫോമും സ്‌ട്രൈക്ക് റേറ്റുമെല്ലാം പരിഗണിക്കുമ്പോള്‍ സഞ്ജു തന്നെയാണ് സ്ഥാനമര്‍ഹിക്കുന്നത്.

പക്ഷെ ബിസിസിഐയ്ക്കു കൂടുതല്‍ താല്‍പ്പര്യം രാഹുലിനോടായിയിരിക്കും. ബാറ്റിങിലെ സ്ഥിരതയും അനുഭവസമ്പത്തുമാണ് ഇതിനു പിന്നില്‍. എന്നാല്‍ ടി20യിലെ സ്ലോ ബാറ്റിങ് രാഹുലിന്റെ ഒരു പോരായ്മയാണ്. സഞ്ജു, രാഹുല്‍ ഇവരില്‍ ആര്‍ക്കാവും ലോകകപ്പ് ടീമിലേക്കു നറുക്കുവീഴുകയെന്നു നമുക്കു കാത്തിരുന്നു തന്നെ കാണാം.

Story first published: Tuesday, April 23, 2024, 9:37 [IST]
Other articles published on Apr 23, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+