ഐപിഎല്‍: ഹാട്രിക് ജയം, ആര്‍സിബി ഈസ് ബാക്ക്... ഹൈദരാബാദിനെയും വീഴ്ത്തി

Written By:
IPL 2018| തകർപ്പൻ വിജയവുമായി ബാംഗ്ലൂർ | OeIndia Malayalam

ബെംഗളൂരു: ഹാട്രിക് വിജയത്തോടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഐപിഎല്ലില്‍ പ്ലേഓഫ് സാധ്യത നിലനിര്‍ത്തി. പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഹോംഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ആര്‍സിബി 14 റണ്‍സിനു തകര്‍ത്തുവിടുകയായിരുന്നു. ജയത്തോടെ 12 പോയിന്റുമായി ആര്‍സിബി ടൂര്‍ണമെന്റില്‍ അഞ്ചാംസ്ഥാനത്തേക്കു കയറുകയും ചെയ്തു. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സ് പടുത്തുയര്‍ത്തി. മറുപടിയില്‍ അവസാന പന്ത് വരെ ഹൈദരാബാദ് പൊരുതിനോക്കിയെങ്കിലും മൂന്നു വിക്കറ്റിനു 204 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

1
43461

കെയ്ന്‍ വില്ല്യംസണ്‍ (81) ഒരിക്കല്‍ക്കൂടി ക്യാപ്റ്റന്റെ കളി പുറത്തെടുത്തെങ്കിലും ടീമിനു ജയം നേടിക്കൊടുക്കാന്‍ അതു മതിയായിരുന്നില്ല. 42 പന്തില്‍ ഏഴു ബൗണ്ടറികളും അഞ്ചു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു വില്ല്യംസണിന്റെ ഇന്നിങ്‌സ്. മനീഷ് പാണ്ഡെയാണ് 62* (42 പന്ത്, 7 ബൗണ്ടറി, 2 സിക്‌സര്‍) മറ്റൊരു പ്രധാന സ്‌കോറര്‍. അലെക്‌സ് ഹെയ്ല്‍സ് 37 റണ്‍സെടുത്ത് പുറത്തായി.

1

നേരത്തേ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സിന്റെയും (69) മോയിന്‍ അലിയുടെയും (65) തകര്‍പ്പന്‍ ഇന്നിങ്‌സുകളാണ് ആര്‍സിബിയെ ശക്തമായ നിലയിലെത്തിച്ചത്. ഡിവില്ലിയേഴ്‌സ് 39 പന്തില്‍ 12 ബൗണ്ടറികളും ഒരു സിക്‌സറും പായിച്ചപ്പോള്‍ അലി 34 പന്തില്‍ ആറു സിക്‌സറഖും രണ്ടു ബൗണ്ടറിയും നേ്ടി. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നുണ്ടാക്കിയ സെഞ്ച്വറി കൂട്ടുകെട്ടാണ് ബാംഗ്ലൂരിനെ 200 കടത്തിയത്. പാര്‍ഥീവ് പട്ടേലിനെയും (1) ക്യാപ്റ്റന്‍ വിരാട് കോലിയെയും (12) തുടക്കത്തില്‍ തന്നെ നഷ്ടമായപ്പോള്‍ ആര്‍സിബി അപകടം മണത്തിരുന്നു. എന്നാല്‍ ഡിവില്ലിയേഴ്‌സ്- അലി സഖ്യം ഉജ്ജ്വല കൂട്ടുകെട്ടിലൂടെ ടീമിനെ കളിയിലേക്കു തിരിച്ചുകൊണ്ടുവരികയായിരുന്നു.

2

ഇരുവരും പുറത്തായ ശേഷവും ആര്‍സിബി വെടിക്കെട്ട് തുടര്‍ന്നു. കോളിന്‍ ഡി ഗ്രാന്‍ഡോം 17 പന്തില്‍ നാലു സിക്‌സറും ഒരു ബൗണ്ടറിയുമടക്കം 40 റണ്‍സ് നേടിയപ്പോള്‍ സര്‍ഫ്രാസ് ഖാന്‍ എട്ടു പന്തില്‍ നിന്നും മൂന്നു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം പുറത്താവാതെ 22 റണ്‍സെടുത്തു. ഹൈദരാബാദിനു വേ്ണ്ടി റാഷിദ് ഖാന്‍ മൂന്നും സിദ്ധാര്‍ഥ് കൗള്‍ രണ്ടും വിക്കറ്റ് നേടി. മലയാളി പേസര്‍ ബേസില്‍ തമ്പി വിക്കറ്റൊന്നും നേടാനാവാതെ നാലോവറില്‍ 70 റണ്‍സാണ് വിട്ടുകൊടുത്തത്. ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ബൗളര്‍ നാലോവറില്‍ ഇത്രയും റണ്‍സ് വഴങ്ങുന്നത്.

ടോസിനു ശേഷം ഹൈദരാബാദ് നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. തൊട്ടുമുമ്പത്തെ മല്‍സരത്തില്‍ കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഹൈദരാബാദ് ഇറങ്ങിയത്. ഭുവനേശ്വര്‍ കുമാറിനു പകരം മലയാളി പേസര്‍ ബേസില്‍ തമ്പി ടീമിലെത്തി. എന്നാല്‍ ആര്‍സിബി കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ജയിച്ച അതേ ടീമിനെ നിലനിര്‍ത്തുകയായിരുന്നു.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Thursday, May 17, 2018, 15:47 [IST]
Other articles published on May 17, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍