വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍ ഉദ്ഘാടനത്തിന് ഒരുങ്ങി; കപ്പടുക്കാന്‍ ഈ 8 ക്യാപ്റ്റന്മാര്‍ റെഡി!

By Muralidharan

രണ്ട് തവണ വീതം ഐ പി എല്‍ കിരീടം നേടിയ മൂന്ന് ക്യാപ്റ്റന്മാരാണ് ഐ പി എല്‍ ചരിത്രത്തില്‍ ഉള്ളത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി, മുംബൈ ഇന്ത്യന്‍സിന്റെ രോഹിത് ശര്‍മ, കൊല്‍ക്കത്തയുടെ ഗൗതം ഗംഭീര്‍. ഇവരില്‍ ആര് ഐ പി എല്‍ നേടിയാലും അത് ചരിത്രമാകും. ഏറ്റവും കൂടുതല്‍ തവണ ഐ പി എല്‍ കിരീടം നേടിയ ക്യാപ്റ്റന്‍ എന്ന ചരിത്രം.

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വേണ്ടിയാണ് ധോണി രണ്ട് തവണ ഐ പി എല്‍ കിരീടം ചൂടിയത്. എന്നാല്‍ ഇത്തവണ ചെന്നൈ ഇല്ല. പകരം പുനെ ടീമിന് വേണ്ടിയാണ് ധോണി കളിക്കുന്നത്. ആദ്യസീസണില്‍ ഷെയ്ന്‍ വോണ്‍, രണ്ടാം സീസണില്‍ ഗില്‍ക്രിസ്റ്റ് എന്നിവരും ഐ പി എല്‍ കിരീടങ്ങള്‍ വിജയിച്ചവരാണ്. ധോണിയാണ് ആദ്യമായി ഐ പി എല്‍ ജയിക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍. ഐ പി എല്ലിന്റെ ഒമ്പതാം സീസണില്‍ കപ്പടിക്കാന്‍ വേണ്ടി തയ്യാറെടുക്കുന്ന ക്യാപ്റ്റന്മാര്‍ ആരൊക്കെ എന്ന് നോക്കൂ

രോഹിത് ശര്‍മ

രോഹിത് ശര്‍മ

മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍. 2013 ല്‍ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത ശര്‍മ രണ്ട് തവണ മുംബൈയെ ചാമ്പ്യന്മാരാക്കി. ഒരു തവണ രണ്ടാം സ്ഥാനം. നിലവിലെ ഐ പി എല്‍ ചാമ്പ്യന്മാരാണ് മുംബൈ. ധോണിയെക്കാളും കോലിയെക്കാളും മികച്ച ക്യാപ്റ്റന്‍സി റെക്കോര്‍ഡാണ് രോഹിതിന് ഉള്ളത്. ഐ പി എല്ലില്‍ എത്തിയാല്‍ രോഹിതിന്റെ ബാറ്റിംഗ് ഫോമും മാറും. ആ പ്രതീക്ഷയിലാണ് മുംബൈക്കാര്‍.

എം എസ് ധോണി

എം എസ് ധോണി

രണ്ട് തവണ ഐ പി എല്‍ ചാമ്പ്യനായിട്ടുള്ള എം എസ് ധോണിക്ക് പക്ഷേ ഇത്തവണ തന്റെ സ്ഥിരം ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കൂട്ടിന് ഇല്ല. പുനെയ്ക്ക് വേണ്ടി തന്റെ മാസ്മരിക ക്യാപ്റ്റന്‍സി പുറത്തെടുക്കാന്‍ ധോണിക്ക് പറ്റുമോ. കാത്തിരുന്ന് കാണാം.

വിരാട് കോലി

വിരാട് കോലി

ലോകകകപ്പിലെ തകര്‍പ്പന്‍ ഫോമുമായിട്ടാണ് വിരാട് കോലിയുടെ വരവ്. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റിലെ അത്ര മികവ് കോലി ഐ പി എല്ലില്‍ കാണിക്കാറില്ല. ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെ ആദ്യമായി ചാമ്പ്യന്മാരാക്കാന്‍ ഉറച്ചാണ് ഇത്തവണ വിരാട് കോലി ഇറങ്ങുന്നത്.

ഗൗതം ഗംഭീര്‍

ഗൗതം ഗംഭീര്‍

ഇന്ത്യന്‍ ടീമില്‍ ഇടമില്ലാത്ത ഓപ്പണര്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ മറ്റൊരു ടീമാക്കി ഉയര്‍ത്തിയെടുത്തത് ഗംഭീറാണ്. ഗംഭീറിന്റെ ക്യാപ്റ്റന്‍സിയില്‍ രണ്ട് തവണ കൊല്‍ക്കത്ത ചാമ്പ്യന്മാരായി.

സുരേഷ് റെയ്‌ന

സുരേഷ് റെയ്‌ന

ലോകകപ്പിലെ മോശം ഫോം സുരേഷ് റെയ്‌നയ്ക്കും ഗുജറാത്ത് ലയണ്‍സിനും ബാധ്യതയാകുമോ. ആദ്യമായിട്ടാണ് ഗുജറാത്ത് ഐ പി എല്‍ കളിക്കാന്‍ ഇറങ്ങുന്നത്. അതുപോലെ തന്നെ ആദ്യമായിട്ടാണ് റെയ്‌ന ഐ പി എല്ലില്‍ ക്യാപ്റ്റനാകുന്നതും.

സഹീര്‍ ഖാന്‍

സഹീര്‍ ഖാന്‍

ഇന്ത്യയുടെ വെറ്ററന്‍ ഫാസ്റ്റ് ബൗളര്‍ സഹീര്‍ ഖാനാണ് ഇത്തവണ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് ക്യാപ്റ്റന്‍. ഇതുവരെ ഒരു ഐ പി എല്‍ കിരീടം നേടാന്‍ ഡല്‍ഹിക്ക് പറ്റിയിട്ടില്ല. സഹീര്‍ ഖാനും മുഴുവന്‍ സമയ ക്യാപ്റ്റനായി ഇത് ആദ്യത്തെ ഊഴം.

ഡേവിഡ് മില്ലര്‍

ഡേവിഡ് മില്ലര്‍

പഞ്ചാബിനെ ഈ സീസണില്‍ നയിക്കുന്നത് ഡേവിഡ് മില്ലര്‍. കഴിഞ്ഞ തവണത്തെ ക്യാപ്റ്റന്‍ ജോര്‍ജ് ബെയ്‌ലി ടീമിലേ ഇല്ല. പഞ്ചാബും തേടുന്നത് ആദ്യ കിരീടം. 2014 ലെ റണ്ണറപ്പാണ് ഇതുവരെയുള്ള മികച്ച പ്രകടനം.

ഡേവിഡ് വാര്‍ണര്‍

ഡേവിഡ് വാര്‍ണര്‍

ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനും ക്യാപ്റ്റന്‍ വാര്‍ണറിനും ആദ്യ കിരിടം തേടിയുള്ള യാത്രയാണിത്.

Story first published: Friday, April 8, 2016, 11:16 [IST]
Other articles published on Apr 8, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X