വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിയല്ല, ഇന്ത്യയെ നയിക്കേണ്ടത് രോഹിത്... ഹിറ്റ്മാനെങ്കില്‍ കസറും, ഇതാ കാരണങ്ങള്‍

നിലവില്‍ ടീമിന്റെ വൈസ് ക്യാപ്്റ്റനാണ് ഹിറ്റ്മാന്‍

കോലിയല്ല, ക്യാപ്റ്റനാകേണ്ടത് രോഹിത് | Oneindia Malayalam

മുംബൈ: ലോകകപ്പില്‍ നിന്നും ഇന്ത്യ ഒരിക്കല്‍ക്കൂടി വെറും കൈയോടെ മടങ്ങിയതോടെ ക്രിക്കറ്റ് പ്രേമികള്‍ തീര്‍ത്തും നിരാശരാണ്. ക്യാപ്റ്റന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നതായും ഇതാണ് ഇന്ത്യക്കു തിരിച്ചടിയായതെന്നും ചില അഭ്യൂഹങ്ങള്‍ പരക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് വ്യത്യസ്ത ഫോര്‍മാറ്റുകളില്‍ വ്യത്യസ്ത നായകരെന്ന പല ടീമുകളും ഇപ്പോള്‍ പിന്തുടരുന്ന രീതി ഇന്ത്യയും കൊണ്ടു വന്നേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ കോലിയും രോഹിതും തമ്മില്‍ അത്ര നല്ല രസത്തിലല്ലെന്ന അഭ്യൂഹങ്ങള്‍ ടീം മാനേജ്‌മെന്റ് തള്ളിക്കളയുകയായിരുന്നു.

ധോണി ഉടന്‍ വിരമിക്കരുത്!! ആവശ്യം ടീം മാനേജ്‌മെന്റിന്റേത്, ഇതിനൊരു കാരണവുമുണ്ട് ധോണി ഉടന്‍ വിരമിക്കരുത്!! ആവശ്യം ടീം മാനേജ്‌മെന്റിന്റേത്, ഇതിനൊരു കാരണവുമുണ്ട്

എങ്കിലും ലോകകപ്പില്‍ ഇന്ത്യക്കു സെമിയിലേറ്റ തോല്‍വിയില്‍ നിന്നും കോലിക്ക് ഒഴിഞ്ഞു മാറാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ ചില തീരുമാനങ്ങള്‍ ഇന്ത്യക്കു തിരിച്ചടിയായിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ കോലിയുമായി താരതമ്യം ചെയ്യുമ്പോള്‍ രോഹിത്താണ് ഒരുപടി മുന്നിലെന്നു മനസ്സിലാക്കാന്‍ കഴിയും. അതുകൊണ്ടു തന്നെ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ നായകനായി വരേണ്ടതും ഹിറ്റ്മാനാണ്. ഇതിന്റെ കാരണങ്ങള്‍ എന്തൊക്കെയെന്നു നോക്കാം.

താരങ്ങള്‍ക്കു നല്‍കുന്ന പിന്തുണ

താരങ്ങള്‍ക്കു നല്‍കുന്ന പിന്തുണ

രോഹിത്തും കോലിയും തന്റെ ടീമിലെ താരങ്ങള്‍ക്കു നല്‍കുന്ന പിന്തുണയുടെ കാര്യത്തില്‍ വലിയ വ്യത്യാസമുണ്ടെന്നു കാണാം. കോലിയെപ്പോലെ ടീമില്‍ ഇടയ്ക്കിടെ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുന്ന ശൈലിയല്ല രോഹിത്തിന്റേത്. ഒരു യുവതാരത്തെ ടീമിലെടുത്താല്‍ അയാളെ പെട്ടെന്ന് ഒഴിവാക്കാതെ പരാമവധി അവസരം നല്‍കാന്‍ രോഹിത് ശ്രമിക്കും. ഐപിഎല്‍ തന്നെ ഇതിന് മികച്ച ഉദാഹരണമാണ്.
മുംബൈ ഇന്ത്യന്‍സ് നായകനായ രോഹിത് കഴിഞ്ഞ രണ്ടു സീസണുകളിലായി അവസരം നല്‍കിയ സ്പിന്നര്‍മാരാണ് മായങ്ക് മര്‍ക്കാണ്ഡെയും രാഹുല്‍ ചഹറും. ചില മല്‍സരങ്ങളില്‍ കൂടുതല്‍ റണ്‍സ് വിട്ടുകൊടുത്തെങ്കിലും 2018ലെ സീസണിലുടനീളം മര്‍ക്കാണ്ഡെയ്ക്ക് രോഹിത് അവസരം നല്‍കി. ഈ സീസണില്‍ ചഹറിനും ഇതുപോലെ തന്നെ രോഹിത് കൂടുതല്‍ അവസരങ്ങള്‍ നല്‍കിയിരുന്നു. ഐപിഎല്ലിലെ പ്രകടനത്തെ തുടര്‍ന്ന് ഇരുതാരങ്ങളും ഇന്ത്യന്‍ ടീമിലെത്തുകയും ചെയ്തു. യുവ താരത്തെ വളര്‍ത്തിക്കൊണ്ടു വരണമെങ്കില്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കി അയാളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയെന്ന രോഹിത്തിന്റെ സമീപനം തന്നെയാണ് കോലിയേക്കാള്‍ മികച്ചത്.

സമ്മര്‍ദ്ദഘട്ടത്തില്‍ പതറില്ല

സമ്മര്‍ദ്ദഘട്ടത്തില്‍ പതറില്ല

കളിക്കിടെ സമ്മര്‍ദ്ദത്തഘട്ടത്തില്‍ കോലി പലപ്പോഴും പതറുന്നത് കാണാമെങ്കില്‍ വളരെ കൂളായി കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ മിടുക്കനാണ് രോഹിത്. ഡെത്ത് ഓവറുകളില്‍ ബൗള്‍ ചെയ്യുന്ന താരവുമായി കോലി ഇടയ്ക്കിടെ സംസാരിക്കുന്നത് കാണാന്‍ കഴിയില്ല. എന്നാല്‍ രോഹിത് ഇങ്ങനെയല്ല, ബൗളറുമായി ഇടയ്ക്കിടെ കൂടിയാലോചിച്ച് വേണ്ട ഉപദേശങ്ങള്‍ നല്‍കുന്ന ക്യാപ്റ്റനാണ് രോഹിത്. ഫീല്‍ഡിങിലും ഇടയ്ക്കിടെ അദ്ദേഹം മാറ്റങ്ങള്‍ വരുത്തുകയും ചെയ്യും. പക്ഷെ കോലി നയിക്കുമ്പോള്‍ പലപ്പോഴും മുന്‍ നായകനായ എംഎസ് ധോണിയാണ് ഫീല്‍ഡിങില്‍ വേണ്ട ക്രമീകരണങ്ങള്‍ നടത്താറുള്ളത്.
ഐപിഎല്ലിലെ മുംബൈയെ നയിക്കുമ്പോള്‍ സമ്മര്‍ദ്ദഘട്ടങ്ങളില്‍ രോഹിത് എല്ലായ്‌പ്പോഴും 30 വാരയ്ക്കുള്ളില്‍ തന്നെ ഫീല്‍ഡ് ചെയ്യാനാണ് രോഹിത് ശ്രമിക്കാറുള്ളത്. ബൗളറുമായി ഇടയ്ക്കിടെ ആശയവിനിമയം നടത്തുന്നതിനാണിത്. എന്നാല്‍ കോലി ഈയൊരു രീതി പരീക്ഷിക്കാറുമില്ല.

കൃത്യമായ ധാരണ

കൃത്യമായ ധാരണ

സ്വന്തം ടീമിനെക്കുറിച്ചും ഏതു തരത്തിലുള്ള ലൈനപ്പാണ് മല്‍സരത്തില്‍ വേണ്ടതെന്നും കൃത്യമായ ധാരണയുള്ള ക്യാപ്റ്റനാണ് രോഹിത്. എന്നാല്‍ കോലിക്ക് ഇങ്ങനെയൊരു ധാരണയില്ല. ഓരോ മല്‍സരത്തിലും വ്യത്യസ്തമായ പരീക്ഷണങ്ങളാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. ചിലത് ക്ലിക്കാവുമ്പോള്‍ ചിലത് തീര്‍ത്തും പരാജയപ്പെടുകയും ചെയ്യും.
വാര്‍ത്താസമ്മേളനത്തില്‍ ഒരു കാര്യം പറയുകയും കളിക്കളത്തില്‍ അതിന് തികച്ചും വ്യത്യസ്തമായ തീരുമാനമെടുക്കുകയും ചെയ്യുന്നത് കോലിയുടെ രീതിയാണ്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ അജിങ്ക്യ രഹാനെയെ ഓപ്പണറാവുമെന്നു പറഞ്ഞ കോലി പക്ഷെ നാലാം നമ്പറിലാണ് അദ്ദേഹത്തെ ഇറക്കിയത്. കഴിഞ്ഞ ലോകകപ്പിനു മുമ്പ് അമ്പാട്ടി റായുഡുവാണ് നാലാം നമ്പറിലെന്നു ഉറപ്പിച്ചുപറഞ്ഞ കോലി പക്ഷെ അദ്ദേഹത്തെ ടീമിലുള്‍പ്പെടുത്താന്‍ പോലും ശ്രമിച്ചതുമില്ല.
എന്നാല്‍ ആരൊക്കെ, ഏതൊക്കെ റോളുകളില്‍ കളിക്കണമെന്ന് രോഹിത്തിന് ഉറച്ച ധാരണയുണ്ടായിരിക്കും. ധോണി മുന്‍നിരയില്‍ ബാറ്റ് ചെയ്യുന്നതാണ് ഉചിതമെന്ന് പറഞ്ഞിട്ടുള്ള രോഹിത് താന്‍ നായകനായപ്പോഴെല്ലാം അതു തന്നെയാണ് ചെയ്തിട്ടുള്ളതെന്നും കാണാന്‍ കഴിയും.

Story first published: Tuesday, July 23, 2019, 14:39 [IST]
Other articles published on Jul 23, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X