വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അത് എന്നെ ഞെട്ടിച്ചു, ശ്രദ്ധിച്ചില്ലെങ്കില്‍ പുറത്ത്, ഹിറ്റ്മാന്‍ പറയുന്ന കാര്യം ഇതാണ്

By Vaisakhan MK

ലണ്ടന്‍: ശിഖര്‍ ധവാന് പരിക്കേറ്റതോടെ ഓപ്പണിംഗില്‍ ഇന്ത്യക്ക് മാറ്റം വേണ്ടി വന്നിരുന്നു. പെട്ടെന്നായത് കൊണ്ട് ലോകേഷ് രാഹുലിനാണ് നറുക്ക് വീണത്. മത്സരത്തിന് മുമ്പ് ഇന്ത്യക്ക് ഏറ്റവും ആശങ്ക ഉണ്ടായിരുന്നത് രാഹുലിനെ ബാറ്റിംഗിനെ കുറിച്ചായിരുന്നു. എന്നാല്‍ രാഹുല്‍ തന്റെ റോള്‍ മികച്ച രീതിയില്‍ നിര്‍വഹിച്ചു. പക്ഷേ രോഹിത് ശര്‍മയുമായി ഏറ്റവും മികച്ച ആശയവിനിമയമായിരുന്നില്ല മത്സരത്തില്‍ നടന്നത്.

ഭാഗ്യം കൊണ്ടാണ് രോഹിത് മത്സരത്തില്‍ രക്ഷപ്പെട്ടത്. മത്സരശേഷം ഇന്ത്യന്‍ ടീമില്‍ ഏറ്റവും ചര്‍ച്ച ചെയ്ത വിഷയവും ഇത് തന്നെയായിരുന്നു. ഈ അനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് ഹിറ്റ്മാന്‍ രോഹിത് ശര്‍മ. ശ്രദ്ധിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോകുമെന്നും രോഹിത് പറഞ്ഞു. അതേസമയം രോഹിത്തിന് ഇത്തരം അവസരങ്ങള്‍ എല്ലാ മത്സരത്തിലും ലഭിക്കില്ലെന്ന് ടീം യോഗങ്ങളിലും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

ഞെട്ടിച്ച നീക്കങ്ങള്‍

ഞെട്ടിച്ച നീക്കങ്ങള്‍

രോഹിത്തിന്റെ ഷോട്ടില്‍ റണ്ണിനായി ഓടിയെങ്കിലും രാഹുലുമായുള്ള ആശയക്കുഴപ്പം കാരണം പാതി വഴിയില്‍ ഓട്ടംനിന്നിരുന്നു. ഈ സമയം ത്രോ എറിഞ്ഞ പാക് താരം എതിര്‍ ദിശയിലേക്ക് എറിഞ്ഞത് കൊണ്ട് രോഹിത്തിന് ക്രീസില്‍ എത്താന്‍ സാധിച്ചു. ഇന്ത്യ ആരാധകരെ ഞെട്ടിച്ച നിമിഷങ്ങളയിരുന്നു ഇത്. പിന്നാലെ മറ്റൊരു അവസരത്തിലും രോഹിത് രക്ഷപ്പെട്ടു. ക്രീസില്‍ നിന്ന് എത്രയോ പുറത്തായിരുന്നു അപ്പോള്‍ രോഹിത്. പിന്നീടാണ് മത്സരത്തില്‍ സെഞ്ച്വറിയടിച്ച് ഹിറ്റ്മാന്‍ ഹീറോയായത്.

ധവാനോളം ഒത്തിണമില്ല

ധവാനോളം ഒത്തിണമില്ല

ധവാനുമായി രോഹിത്തിന് മികച്ച ഒത്തിണക്കമാണ് ഉള്ളത്. എന്നാല്‍ രാഹുല്‍ ഒരിക്കല്‍ മാത്രമാണ് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തത്. എന്നാല്‍ രാഹുലുമായി അത്തരമൊരുല ഒത്തിണമുണ്ടാകുന്നില്ലെന്നാണ് ടീമിന്റെ ഭയം. റണ്ണൗട്ടാവാന്‍ പോയ സമയത്ത് താന്‍ ഭയന്ന് പോയെന്നാണ് രോഹിത് പറയുന്നത്. ശ്രദ്ധയോടെ കളിച്ചില്ലെങ്കില്‍ ടീമിന് ഒരുപാട് മുന്നോട്ട് പോകാനാവില്ലെന്നും ഹിറ്റ്മാന്‍ പറയുന്നു. ആ സമയത്ത് ഞങ്ങള്‍ നന്നായി കളിക്കുകയായിരുന്നു. റണ്ണൗട്ടാകാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും രോഹിത് പറഞ്ഞു.

രാഹുല്‍ പറയുന്നത്

രാഹുല്‍ പറയുന്നത്

ചില പ്രശ്‌നങ്ങളുണ്ടെങ്കിലും തന്റെ പ്രകടനം മികച്ചതാണെന്ന് രാഹുല്‍ പറയുന്നു. പത്തില്‍ ആറ് മാര്‍ക്കാണ് രാഹുല്‍ തന്റെ പ്രകടനത്തിന് നല്‍കുന്നത്. ഫിഫ്റ്റി അടിക്കാന്‍ സാധിച്ചത് പ്രകടനം മെച്ചപ്പെടുത്തും. ലോകത്തിലെ ഏറ്റവും മികച്ച ഓപ്പണിംഗ് ജോഡിയാണ് രോഹിത്തും ധവാനും. അവരുടെ നിലവാരത്തില്‍ കളിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. പിച്ച് എങ്ങനെയുള്ളതാണെന്ന് ഒരുപിടിയുമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് തുടക്കത്തില്‍ കുറച്ച് പന്തുകള്‍ കൂടുതല്‍ കളിക്കാന്‍ തീരുമാനിച്ചതിന് പിന്നിലെന്നും രാഹുല്‍ പറഞ്ഞു.

ഇനി ആ പ്രശ്‌നമുണ്ടാവില്ല

ഇനി ആ പ്രശ്‌നമുണ്ടാവില്ല

രാഹുലും താനുമായി മത്സരത്തിനിടെ നിരവധി തവണ ആശയവിനിമയം നടത്തിയെന്ന് രോഹിത് പറഞ്ഞു. 24 ഓവറോളം നല്ല രീതിയില്‍ കാര്യങ്ങള്‍ മനസ്സിലായി. അതുകൊണ്ടാണ് മികച്ച കൂട്ടുകെട്ട് ഉണ്ടായത്. മത്സരത്തില്‍ പുതിയ പന്തുകള്‍ കളിക്കുക അത്യാവശ്യമായിരുന്നു. രാഹുലിനെ അതുകൊണ്ടാണ് ആമിറിനെ നേരിടാന്‍ ഏല്‍പ്പിച്ചത്. മറുഭാഗത്തുള്ള ബൗളറെ അടിച്ചുപറത്തുക എന്നതായിരുന്നു മറ്റൊരു രീതി. അതേസമയം ആമിറിനെ ബുദ്ധിപൂര്‍വം നേരിട്ടതാണ് ഓപ്പണിംഗ് വിജയകരമായതെന്നും ഹിറ്റ്മാന്‍ പറഞ്ഞു.

Story first published: Tuesday, June 18, 2019, 18:10 [IST]
Other articles published on Jun 18, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X