വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സ്പിന്‍ കെണി, പിന്നെ ഹിറ്റ്മാന്റെ പ്രഹരം... വാംഖഡെയില്‍ ആര്‍സിബിയുടെ വീഴ്ചയ്ക്കു കാരണങ്ങള്‍

46 റണ്‍സിനാണ് ബാംഗ്ലൂരിനെ മുംബൈ തകര്‍ത്തുവിട്ടത്

മുംബൈ: ഐപിഎല്ലില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും ഒടുവില്‍ അക്കൗണ്ട് തുറന്നു. ചൊവ്വാഴ്ച രാത്രി നടന്ന കളിയില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ 46 റണ്‍സിനാണ് മുംബൈ കെട്ടിച്ചത്. ആദ്യം ബാറ്റിങിലും പിന്നീട് ബൗളിങിലും ആര്‍സിബിയെ പിന്നിലാക്കിയ മുംബൈ അര്‍ഹിച്ച വിജയമാണ് സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ ടൂര്‍ണമെന്റില്‍ ആദ്യമായി ഫോമിലേക്കുയര്‍ന്നപ്പോള്‍ തന്നെ കാര്യങ്ങള്‍ മുംബൈക്ക് അനുകൂലമായിരുന്നു.

അക്കൗണ്ട് തുറക്കും മുമ്പ് തന്നെ രണ്ടു വിക്കറ്റുകള്‍ നഷ്ടമായിട്ടും 200നു മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ മുംബൈയെ സഹായിച്ചത് രോഹിത്തും എവിന്‍ ലൂയിസുമാണ്. മല്‍സരത്തില്‍ ആര്‍സിബിയുടെ പരാജയത്തിനു വഴിവച്ച പ്രധാനപ്പെട്ട കാര്യങ്ങള്‍ എന്തൊക്കെയെന്നു നോക്കാം.

രോഹിത്തിന്റെ തിരിച്ചുവരവ്

രോഹിത്തിന്റെ തിരിച്ചുവരവ്

ആദ്യ മൂന്നു മല്‍സരങ്ങളിലും തന്റെ യഥാര്‍ഥ ഫോമിലേക്കുയരാന്‍ കഴിയാത്തതിനെ തുടര്‍ന്ന് പഴികേട്ട രോഹിത് ഇവയെല്ലാം ഒരൊറ്റ ഇന്നിങ്‌സ് കൊണ്ട് തിരുത്തിക്കഴിഞ്ഞു. മല്‍സരത്തില്‍ വഴിത്തിരിവായതും രോഹിത്തിന്റെ ബാറ്റിങാണ്. കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനു സ്ഥിരത കണ്ടെത്താനാവാതെ പാടുപെടുകയായിരുന്നു അദ്ദേഹം. ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരേ നടന്ന ഐപിഎല്ലിലെ തൊട്ടുമുമ്പത്തെ കളിയിലെ വേഗം കുറഞ്ഞ ഇന്നിങ്‌സി ന്റെ പേരിലും രോഹിത് പഴി കേട്ടിരുന്നു.
എന്നാല്‍ ആര്‍സിബിക്കെതിരേ പഴയ രോഹിത്തിന്റെ തിരിച്ചുവരവിനാണ് വാംഖഡെ സാക്ഷിയായത്. പതിയെ തുടങ്ങിയ അദ്ദേഹം പിന്നീട് കത്തിക്കയറിയതോടെ മുംബൈയുടെ സ്‌കോര്‍ റോക്കറ്റ് വേഗത്തില്‍ കുതിച്ചു.
എവിന്‍ ലൂയിസിനൊപ്പം മൂന്നാം വിക്കറ്റില്‍ രോഹിത് സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ലൂയിസ് മടങ്ങിയതോടെ രോഹിത് കൂടുതല്‍ ആക്രമണോത്സുക ഇന്നിങ്‌സാണ് കാഴ്ചവച്ചത്.

സ്പിന്‍ പോരായ്മ

സ്പിന്‍ പോരായ്മ

ഐപിഎല്ലിലെ ഏറ്റവും മികച്ച സ്പിന്‍ ജോടികളിലൊന്നായ യുസ്‌വേന്ദ്ര ചഹലും വാഷിങ്ടണ്‍ സുന്ദറുമുണ്ടായിട്ടും മുംബൈയുടെ റണ്ണൊഴുക്ക് തടയുന്നതില്‍ ആര്‍സിബി പരാജയപ്പെട്ടു. ഇരുവരും തീര്‍ത്തും നിരാശപ്പെടുത്തിയതോടെ മുംബൈ റണ്‍സ് വാരിക്കൂട്ടുകയായിരുന്നു. പവര്‍പ്ലേയില്‍ മുംബൈയെ പിടിച്ചുകെട്ടാന്‍ വാഷിങ്ടണിന് ആവുമെന്ന പ്രതീക്ഷയിലാണ് ക്യാപ്റ്റന്‍ കോലി പന്തേല്‍പ്പിച്ചത്. പക്ഷെ ആദ്യ ഓവറില്‍ തന്നെ താരം 19 റണ്‍സ് വിട്ടുകൊടുത്തു.
ചഹലിന്റെ സ്ഥിതി വ്യത്യസ്തമായിരുന്നില്ല. തുടര്‍ച്ചയായി രണ്ടു സിക്‌സറുകളാണ് ചഹലിനെതിരേ ലൂയിസ് പറത്തിയത്. ചഹലും വാഷിങ്ടണും കൂടി അഞ്ചോവറാണ് എറിഞ്ഞത്. 64 റണ്‍സ് ഇവര്‍ വഴങ്ങുകയും ചെയ്തു. മുംബൈ ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യ തന്റെ സ്പിന്‍ ബൗളിങിലൂടെ മിന്നിയ മല്‍സരത്തില്‍ ചഹലും വാഷിങ്ടണും ഫ്‌ളോപ്പായി മാറിയത് ആരാധകരെ നിരാശപ്പെടുത്തി.

റണ്ണൊഴുക്ക് തടയാനായില്ല

റണ്ണൊഴുക്ക് തടയാനായില്ല

അവസാന ഓവറുകളിലെ മോശം ബൗളിങിലും ബാംഗ്ലൂരിന്റെ പതനത്തിനു കാരണമായി. അവസാന അഞ്ചോവറില്‍ 70 റണ്‍സാണ് ആര്‍സിബി ബൗളര്‍മാര്‍ വിട്ടുകൊടുത്തത്. മല്‍സരത്തിന്റെ ആദ്യ അഞ്ചോവറില്‍ മുംബൈയെ വിറപ്പിച്ച ആര്‍സിബി ബൗളര്‍മാര്‍ പക്ഷെ അവസാന അഞ്ചോവര്‍ ആയപ്പോഴേക്കും നനഞ്ഞ പടക്കമായി മാറി.
ക്രിസ് വോക്‌സും കോറി ആന്‍ഡേഴ്‌സനും ഒരു മയവുമില്ലാതെയാണ് അവസാന ഓവറുകളില്‍ റണ്‍സ് ദാനം ചെയ്തത്. കോറി ആന്‍ഡേഴ്‌സന്റെ അവസാന ഓവറില്‍ കൂടുതലും ഫുള്‍ ടോസുകളായിരുന്നു. 20 റണ്‍സാണ് അവസാന ഓവറില്‍ ആന്‍ഡേഴ്‌സന്‍ വഴങ്ങിയത്.

ഒരോവറില്‍ രണ്ടു വിക്കറ്റ്

ഒരോവറില്‍ രണ്ടു വിക്കറ്റ്

214 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ബാംഗ്ലൂരിന് മികച്ച തുടക്കം അനിവാര്യമായിരുന്നു. ക്യാപ്റ്റന്‍ കോലിയും ഓപ്പണിങ് പങ്കാളി ക്വിന്റണ്‍ ഡികോക്കും അര്‍ഹിച്ച തുടക്കം ബാംഗ്ലൂരിന് നല്‍കുകയും ചെയ്തു. ആദ്യ നാലോവറില്‍ 40 റണ്‍സാണ് കോലിയും മക്ലെനഗനും ചേര്‍ന്ന് അടിച്ചെടുത്തത്. അപ്പോഴാണ് മുംബൈ ക്യാപ്റ്റന്‍ രോഹിത് ന്യൂസിലന്‍ഡ് പേസര്‍ മിച്ചെല്‍ മക്ലെനഗനെ പന്തേല്‍പ്പിച്ചത്.
തന്റെ ആദ്യ ഓവറില്‍ തന്നെ ക്രീസിനു പുറത്തേക്ക് ഇറങ്ങിവന്ന് ഷോട്ടിനു മുതിര്‍ന്ന ഡികോക്കിനെ മക്ലെനഗന്‍ ബൗള്‍ഡാക്കി.
ഇതേ ഓവറിലെ നാലാം പന്തില്‍ തന്ന ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സിനെയും പുറത്താക്കി മക്ലെനഗന്‍ ബാംഗ്ലൂരിനെ ഞെട്ടിച്ചു. ഒറ്റയ്ക്കു മല്‍സരഫലം നിര്‍ണയിക്കാന്‍ ശേഷിയുള്ള എബിഡിയെ ഒരു റണ്‍സെടുക്കാനേ മുംബൈ അനുവദിച്ചുള്ളൂ.

ബാംഗ്ലൂരിനെ വലച്ച് സ്പിന്നര്‍മാര്‍

ബാംഗ്ലൂരിനെ വലച്ച് സ്പിന്നര്‍മാര്‍

ജസ്പ്രീത് ബുംറയും മുസ്തഫിസുര്‍ റഹ്മാനുമടങ്ങുന്ന ഏറ്റവും ശക്തമായ പേസ് ബൗളിങ് ആക്രമണമാണ് മുംബൈക്കുള്ളത്. അതുകൊണ്ടു തന്നെ സ്പിന്നര്‍മാരെയാണ് ആര്‍സിബി നോട്ടമിട്ടിരുന്നത്. പക്ഷെ അവര്‍ക്കെതിരേ പരാമവധി റണ്‍സ് നേടുകയെന്ന ആര്‍സിബിയുടെ തന്ത്രം പാളുകയായിരുന്നു.
ക്രുനാല്‍ പാണ്ഡ്യയുടെ പന്തുകള്‍ ആര്‍സിബി ബാറ്റ്‌സ്മാന്‍മാരെ വെള്ളംകുടിപ്പിച്ചു. കണിശതയാര്‍ന്ന ബൗളിങിലൂടെ പാണ്ഡ്യ ബാംഗ്ലൂര്‍ ബാറ്റിങ് നിരയെ വരിഞ്ഞു മുറുക്കുകയായിരുന്നു. മന്‍ദീപ് സിങ്, കോറി ആന്‍ഡേഴ്‌സന്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരെ പാണ്ഡ്യ പുറത്താക്കുകയും ചെയ്തു.
ഈ ഐപിഎല്ലില്‍ മുംബൈയുടെ കണ്ടുപിടുത്തമായ യുവ സ്പിന്നര്‍ മയാക്ക് മര്‍ക്കാന്‍ഡെയും മോശമാക്കിയില്ല. നാലോവറില്‍ 25 റണ്‍സിനു താരം ഒരു വിക്കറ്റെടുക്കുകയും ചെയ്തു.
പാണ്ഡ്യയും മയാങ്കും കൂടി എട്ടോവറാണ് എറിഞ്ഞത്. 53 റണ്‍സ് മാത്രം വിട്ടുകൊടുത്ത ഇവര്‍ നാലു വിക്കറ്റെടുക്കുകയും ചെയ്തു.

ഐപിഎല്‍: ഹാട്രിക് ജയത്തിനായി രഹാനെയുടെ രാജസ്ഥാന്‍... എതിരാളി കെകെആര്‍ഐപിഎല്‍: ഹാട്രിക് ജയത്തിനായി രഹാനെയുടെ രാജസ്ഥാന്‍... എതിരാളി കെകെആര്‍

കോലി ഐപിഎല്ലിലെ റണ്‍മെഷീന്‍... പുതിയ റെക്കോര്‍ഡ്, പിന്തള്ളിയത് റെയ്‌നയെ കോലി ഐപിഎല്ലിലെ റണ്‍മെഷീന്‍... പുതിയ റെക്കോര്‍ഡ്, പിന്തള്ളിയത് റെയ്‌നയെ

Story first published: Wednesday, April 18, 2018, 10:46 [IST]
Other articles published on Apr 18, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X