ഐപിഎല്‍: ഡല്‍ഹിക്ക് പിഴച്ചതെവിടെ? പ്രധാന വില്ലന്‍ മഴ, പിന്നെ രഹാനെയുടെ അപ്രതീക്ഷിത നീക്കം..

Written By:

ജയ്പൂര്‍: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ രണ്ടു തവണ കിരീടവിജയത്തിലേക്കു നയിച്ച ഗൗതം ഗംഭീറിന് പുതിയ ടീമായ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനൊപ്പമുള്ള തുടക്കം പിഴയ്ക്കുകയാണ്. സീസണിലെ ആദ്യ രണ്ടു കളികളിലും പരാജയപ്പെട്ട ഗംഭീറിന്റെ കൊല്‍ക്കത്ത പോയിന്റ് പട്ടികയില്‍ അവസാനസ്ഥാനത്താണ്. ബുധനാഴ്ച രാത്രി നടന്ന മല്‍സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോടു ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 10 റണ്‍സിനാണ് ഡല്‍ഹി പരാജയപ്പെട്ടത്.

മല്‍സരം മുഴുവന്‍ ഓവര്‍ കളിച്ചിരുന്നെങ്കില്‍ തങ്ങള്‍ വിജയിക്കാന്‍ സാധിക്കുമായിരുന്നു ഗംഭീര്‍ കളിക്കു ശേഷം പറഞ്ഞത്. മഴയെ തുടര്‍ന്ന് ഡല്‍ഹിയുടെ ഇന്നിങ്‌സ് വെറും ആറോവറാക്കി വെട്ടിച്ചുരുക്കിയിരുന്നു. ഡല്‍ഹിയുടെ തോല്‍വിക്കു വഴിവച്ച പ്രധാനപ്പെട്ട കാരണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

 പ്രധാന വില്ലന്‍ മഴ തന്നെ

പ്രധാന വില്ലന്‍ മഴ തന്നെ

ഡല്‍ഹിയുടെ തോല്‍വിക്ക് മുഖ്യ കാരണം മഴ തന്നെയാണെന്നാണ് ക്യാപ്റ്റന്‍ ഗംഭീറും ആരാധകരും ഉറച്ചുവിശ്വസിക്കുന്നത്. കാരണം ആറോവറില്‍ 71 റണ്‍സ് പിന്തുടര്‍ന്നു വിജയിക്കുകയെന്നത് ഒരിക്കലും എളുപ്പമല്ല. രാജസ്ഥാന്റെ ഇന്നിങ്‌സ് 19ാം ഓവറിലേക്ക് കടക്കാനിരിക്കെയാണ് മഴ മല്‍സരം തടസ്സപ്പെടുത്തുന്നത്. രാജസ്ഥാന്‍ അപ്പോള്‍ അഞ്ചു വിക്കറ്റിന് 153 റണ്‍സെന്ന നിലയില്‍ ആയിരുന്നു. 170 റണ്‍സിനുള്ളില്‍ രാജസ്ഥാനം പിടിച്ചുനിര്‍ത്താന്‍ സാധിക്കുമെന്ന് പ്രതീക്ഷിച്ചതായും എന്നാല്‍ അപ്രതീക്ഷിതമായെത്തിയ മഴ എല്ലാം തകിടം മറിച്ചുവെന്നുമാണ് ഗംഭീര്‍ മല്‍സരശേഷം വ്യക്തമാക്കിയത്.
ജയിക്കാന്‍ ഒരോവറില്‍ 12 റണ്‍സെങ്കിലും വേണമെന്ന വെല്ലുവിളിയുമായി ഇറങ്ങിയ ഡല്‍ഹിക്ക് പക്ഷെ ആദ്യ നാലോവറിലും പ്രതീക്ഷിച്ചതു പോലെ റണ്ണെടുക്കാനായില്ല.

നിറംമങ്ങി മാക്‌സ്‌വെല്ലും മണ്‍റോയും

നിറംമങ്ങി മാക്‌സ്‌വെല്ലും മണ്‍റോയും

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒറ്റയ്ക്കു മല്‍സരം വിജയിപ്പിക്കാന്‍ ശേഷിയുള്ള ഗ്ലെന്‍ മാക്‌സ്‌വെല്ലിനെയും കോളിന്‍ മണ്‍റോയെയുമാണ് ഡല്‍ഹി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍ ചുമതലപ്പെടുത്തിയത്. എന്നാല്‍ ആദ്യ പന്തില്‍ തന്നെ മണ്‍റോ പുറത്തായപ്പോള്‍ ഡല്‍ഹിക്ക് അപടകസൂചന ലഭിച്ചിരുന്നു. ഇല്ലാത്ത റണ്ണിനായി ഓടിയാണ് താരം വിക്കറ്റ് വലിച്ചെറിഞ്ഞത്.
മണ്‍റോ പുറത്തായെങ്കിലും മാക്‌സ്‌വെല്‍ ടീമിനെ രക്ഷിക്കുമെന്ന് ഡല്‍ഹി കണക്കുകൂട്ടി. പക്ഷെ രാജസ്ഥാന്റെ തന്ത്രപരമായ ബൗളിങിനു മുന്നില്‍ മാക്‌സ്‌വെല്‍ ശരിക്കും വിയര്‍ത്തു. 12 പന്തില്‍ രണ്ടു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 17 റണ്‍സ് മാത്രമെടുത്ത് താരം മടങ്ങുകയായിരുന്നു.

സഞ്ജു-രഹാനെ കൂട്ടുകെട്ട്

സഞ്ജു-രഹാനെ കൂട്ടുകെട്ട്

രണ്ടു വിക്കറ്റിന് 28 റണ്‍സെന്ന നിലയിലേക്ക് വീണ രാജസ്ഥാനെ ഭേദപ്പെട്ട സ്‌കോറിലേക്കു നയിച്ചത് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ - മലയാളി താരം സഞ്ജു സാംസണ്‍ കൂട്ടുകെട്ടാണ്. മൂന്നാം വിക്കറ്റില്‍ ഇരുവരും 50ല്‍ കൂടുതല്‍ റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ടീമിനെ മികച്ച സ്‌കോറിലെത്തിക്കുകയായിരുന്നു.
സഞ്ജുവാണ് കൂടുതല്‍ ആക്രമണോത്സുക ശൈലിയില്‍ കളിച്ചത്. സഞ്ജു 22 പന്തില്‍ രണ്ടുവീതം ബൗണ്ടറികളും സിക്‌സറുമടക്കം 37 റണ്‍സ് നേടിയപ്പോള്‍ രഹാനെ 40 പന്തില്‍ അഞ്ചു ബൗണ്ടറികളോടെ 45 റണ്‍സ് നേടി. ഡല്‍ഹി ബൗളര്‍മാരെ ഒരു കൂസലുമില്ലാതെയാണ് ഇരുവരും നേരിട്ടത്.

 ബട്‌ലറുടെ വെടിക്കെട്ട്

ബട്‌ലറുടെ വെടിക്കെട്ട്

സഞ്ജുവിന്റെയും രഹാനെയുടെയും പുറത്താവലിനു ശേഷം രാജസ്ഥാന്റെ സ്‌കോറിങിനു വേഗം കുറഞ്ഞു. അപ്പോഴാണ് ഇംഗ്ലണ്ട് താരം ജോസ് ബട്‌ലര്‍ വെടിക്കെട്ട് ഇന്നിങ്‌സിലൂടെ രാജസ്ഥാന്റെ റണ്‍റേറ്റ് ഉയര്‍ത്തിയത്. വെറും 18 പന്തുകള്‍ നേരിട്ട താരം രണ്ടു വീതം ബൗണ്ടറികളും സിക്‌സറുമടക്കം 29 റണ്‍സ് അടിച്ചെടുത്തു.
മുഹമ്മജ് ഷമിയുടെ ബൗളിങില്‍ ബട്‌ലര്‍ ക്ലീന്‍ബൗള്‍ഡായി ക്രീസ് വിട്ടെങ്കിലും അപ്പോഴേക്കും രാജസ്ഥാന്റെ ടീം സ്‌കോര്‍ 150 കടന്നിരുന്നു. ബട്‌ലറുടെ ഈ പ്രകടനമാണ് ഡക്‌വര്‍ത്ത്‌ലൂയിസ് നിയമം പരീക്ഷിച്ചപ്പോള്‍ ഡല്‍ഹിയുടെ വിജയസാധ്യത കൂടുതല്‍ ദുഷ്‌കരമാക്കിയത്.

രഹാനെയുടെ അപ്രതീക്ഷിത നീക്കം

രഹാനെയുടെ അപ്രതീക്ഷിത നീക്കം

ആറോവറില്‍ 71 റണ്‍സുമായി ഡല്‍ഹി ഇറങ്ങിയപ്പോള്‍ രാജസ്ഥാന്‍ ക്യാപ്റ്റന്‍ രഹാനെ നടത്തിയ പരീക്ഷണം ഏവരെയും അമ്പരപ്പിച്ചിരുന്നു. അത്ര സുപരിചിതനല്ലാത്ത കര്‍ണാടക സ്പിന്നര്‍ കൃഷ്ണപ്പ ഗൗതമിനെയാണ് ആദ്യ ഓവര്‍ എറിയാന്‍ രഹാനെ ഏല്‍പ്പിച്ചത്. ക്രീസിലുള്ള അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിലവിലെ ഏറ്റവും അപകടകാരികളായ മണ്‍റോയും മാക്‌സ്‌വെല്ലും.
ആദ്യ പന്തില്‍ മണ്‍റോയെ റണ്ണൗട്ടാക്കിയ ഗൗതം രഹാനെയുടെ തീരുമാനം ശരിയായിരുന്നുവെന്ന് തെളിയിച്ചു. രണ്ടാമത്തെ പന്തില്‍ ഒരു റണ്‍സ് മാത്രമേ ഗൗതം വഴങ്ങിയുള്ളൂ. മൂന്നാമത്തെ പന്തില്‍ റിഷഭ് പന്ത് ബൗണ്ടി നേടിയെങ്കിലും നാലാം പന്തില്‍ ഒരു റണ്‍സും വഴങ്ങിയില്ല. അഞ്ചാം പന്തില്‍ വീണ്ടുമൊരി ബൗണ്ടറി. എന്നാല്‍ അവസാന പന്തില്‍ ഒരു റണ്‍സ് വിട്ടുകൊടുത്ത ഗൗതം രഹാനെയുടെ പ്രതീക്ഷ കാക്കുകയും ചെയ്തു.

ഐപിഎല്‍: മുറിവേറ്റ മുംബൈ വീണ്ടുമിറങ്ങുന്നു... പക്ഷെ, വിജയം എളുപ്പമാവില്ല

ഐപിഎല്‍ കേരളത്തിലേക്കില്ല... ചെന്നൈയുടെ ഹോം മാച്ചുകള്‍ക്ക് ഇനി പൂനെ വേദിയാവും

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Thursday, April 12, 2018, 12:58 [IST]
Other articles published on Apr 12, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍