വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: അടിമുടി മാറിയിട്ടും ഡല്‍ഹിക്കു രക്ഷയില്ല... ഗംഭീറും 'കൈവിട്ടു', ടീമിന് പിഴച്ചതെവിടെ?

ടീമിന്റെ ദയനീയ പ്രകടനത്തെ തുടര്‍ന്നു ഗംഭീര്‍ നായകസ്ഥാനമൊഴിഞ്ഞിരുന്നു

ദില്ലി: ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെപ്പോലെ നിര്‍ഭാഗ്യരായ മറ്റൊരു ടീമില്ല. ജയിക്കാനാവശ്യമായ എല്ലാമുണ്ടായിട്ടും ഡല്‍ഹി തോല്‍വികളില്‍ നിന്നും തോല്‍വികളിലേക്കു കൂപ്പുകുത്തുകയായിരുന്നു. ഈ സീസണിലും വ്യത്യസ്തമല്ല കാര്യങ്ങള്‍. പോയിന്റ് പട്ടികയില്‍ അവസാനസ്ഥാനത്താണ് ഡല്‍ഹിയുടെ സ്ഥാനം.

ഈ സീസണിനു മുമ്പ് ഡല്‍ഹി ഫ്രാഞ്ചൈസി ടീമിനെ അടിമുടി ഉടച്ചുവാര്‍ത്തിരുന്നു. ടീമിന്റെ ലോഗോ തന്നെ ആദ്യം മാറ്റിയ അവര്‍ മികച്ച താരങ്ങളെയും കൊണ്ടുവന്ന് ശക്തമായ നിരയുമായാണ് ഇറങ്ങിയത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു രണ്ടു തവണ കിരീടം നേടിയക്കൊടുത്ത നായകനായ

ഗൗതം ഗംഭീറിനെ ക്യാപ്റ്റനാക്കുകയും ചെയ്തു. പക്ഷെ എന്നിട്ടും ഡല്‍ഹിയുടെ തലവര മാറിയില്ല. ടീമിന്റെ ദയനീയ പ്രകടനത്തെ തുടര്‍ന്നു ഗംഭീര്‍ കഴിഞ്ഞ ദിവസം നായകസ്ഥാനം രാജിവച്ചിരുന്നു. ഈ സീസണില്‍ ഡല്‍ഹിയുടെ പതനത്തിനുള്ള പ്രധാനപ്പെട്ട കാരണങ്ങള്‍ എന്തൊക്കെയെന്നു നോക്കാം.

നിരാശപ്പെടുത്തി പേസര്‍മാര്‍

നിരാശപ്പെടുത്തി പേസര്‍മാര്‍

താരലേലം കഴിഞ്ഞപ്പോള്‍ ഐപിഎല്ലിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍മാരുള്‍പ്പെട്ട ടീമെന്നാണ് ഡല്‍ഹി വിശേഷിപ്പിക്കപ്പെട്ടത്. ട്രെന്റ് ബോള്‍ട്ട്, കാഗിസോ റബാദ, മുഹമ്മദ് ഷമി, ക്രിസ് മോറി എന്നിവര്‍ ഡല്‍ഹി നിരയിലുണ്ടായിരുന്നു. പരിക്കുമൂലം ഒരു മല്‍സരം പോലും കളിക്കാനാവാതെ റബാദ ഐപിഎല്ലില്‍ നിന്നും പിന്‍മാറിയപ്പോള്‍ ഡല്‍ഹി അപടകം മണത്തിരുന്നു.
ബോള്‍ട്ട്, ഷമി, മോറിസ് എന്നീ പേസര്‍മാര്‍ മോശം പ്രകടനമാണ് ഡല്‍ഹിക്കു വേണ്ടി കാഴ്ചവച്ചത്. 10 റണ്‍സില്‍ കൂടുതല്‍ റണ്‍സാണ് ബൗളര്‍മാര്‍ വിട്ടുകൊടുക്കുന്നത്. തമ്മില്‍ ഭേദം ബോള്‍ട്ടാണ് (8.83 റണ്‍റേറ്റ്). ഇതുവരെ ഒമ്പതു വിക്കറ്റുകള്‍ നേടാനും അദ്ദേഹത്തിനു സാധിച്ചു. ബോള്‍ട്ടിന് മികച്ച പിന്തുണയേകാന്‍ മിടുക്കുള്ള പേസര്‍മാര്‍ ടീമില്‍ ഇല്ലെന്നതാണ് ഡല്‍ഹി നേരിടുന്ന പ്രധാന തലവേദന.

മധ്യനിര ബാറ്റിങ്

മധ്യനിര ബാറ്റിങ്

ഓപ്പണിങില്‍ ടീം പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ലെങ്കില്‍ പിന്നെ മധ്യനിരയ്ക്കാണ് ഉത്തരവാദിത്വം കൂടുതല്‍. എന്നാല്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍, റിഷഭ് പന്ത് എ്ന്നിവരടക്കുള്ള മികച്ച ബാറ്റ്‌സ്മാന്‍മാര്‍ ഉണ്ടായിട്ടും ഡല്‍ഹിയുടെ മധ്യനിര ദുര്‍ബലമാണ്. വലിയ സ്‌കോറുകള്‍ പടുത്തുയര്‍ത്തുന്നതില്‍ മധ്യനിര തുടര്‍ച്ചയായി പരാജയപ്പെട്ടു. പന്ത് മാത്രമാണ് മിക്ക മല്‍സരങ്ങളിലും ടീമിനെ വലിയ നാണക്കേടുകളില്‍ നിന്നും രക്ഷിക്കുന്നത്.
ഒമ്പതു കോടി രൂപയ്ക്കു ടീമിലെത്തിയ ഓസീസ് സൂപ്പര്‍ താരം മാക്‌സ്‌വെല്‍ വന്‍ ഫ്‌ളോപ്പായി മാറിക്കഴിഞ്ഞു. വെറും 18.60 ആണ് താരത്തിന്റെ ഇതുവരെയുള്ള ബാറ്റിങ് ശരാശരി. ഉയര്‍ന്ന സ്‌കോറാവട്ടെ 47 റണ്‍സും.
സീസണില്‍ ഇനി ശേഷിക്കുന്ന എട്ടു മല്‍സരങ്ങളില്‍ ഏഴെണ്ണത്തിലെങ്കിലും ജയിച്ചാല്‍ മാത്രമേ ഇനി ഡല്‍ഹിക്കു പ്ലേഓഫ് സാധ്യതയുള്ളൂ.

 മികച്ച സ്പിന്നര്‍മാരില്ല

മികച്ച സ്പിന്നര്‍മാരില്ല

പേസര്‍മാരുടെ മാത്രമല്ല മികച്ച സ്പിന്നര്‍മാരുടെയും അഭാവം ഡല്‍ഹിയെ വലയ്ക്കുന്നുണ്ട്. ലോക നിലവാരത്തിലുള്ള ഒരു സ്പിന്നര്‍ പോലും ഡല്‍ഹി ടീമില്‍ ഇല്ലെന്നതാണ് യാഥാര്‍ഥ്യം. അനുഭവസമ്പത്തുള്ള ടീമിലെ ഏക സ്പിന്നര്‍ വെറ്ററന്‍ താരം അമിത് മിശ്രയാണ്. എന്നാല്‍ ആദ്യ മല്‍സരത്തില്‍ നാലോവറില്‍ 46 റണ്‍സ് വഴങ്ങിയ ശേഷം താരം ടീമിനു പുറത്താവുകയായിരുന്നു. അവസാന മല്‍സരത്തില്‍ മിശ്രയെ ഡല്‍ഹി തിരിച്ചുവിളിച്ചെങ്കിലും വലിയ പ്രയോജനമുണ്ടായില്ല. നാലോവറില്‍ 33 റണ്‍സ് വിട്ടുകൊടുത്ത മിശ്ര വിക്കറ്റ് നേടുന്നതില്‍ പരാജയപ്പെട്ടു.
മിശ്രയ്ക്കു പകരം ഷഹബാസ് നദീമിനെ ഡല്‍ഹി പരീക്ഷിച്ചിരുന്നു. പക്ഷെ താരവും നിരാശപ്പെടുത്തി. രാഹുല്‍ ടെവാട്ടിയ മാത്രമാണ് ഡല്‍ഹിക്കായി ഭേദപ്പെട്ട പ്രകടനം നടത്തുന്ന ഏക സ്പിന്നര്‍. റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ മിടുക്കു കാണിക്കുന്നുണ്ടെങ്കിലും താരത്തിന് കൂടുതല്‍ വിക്കറ്റ് നേടാനാവുന്നില്ല. കളിച്ച ആറു മല്‍സരങ്ങളില്‍ മൂന്നിലും ടെവാട്ടിയക്കു വിക്കറ്റ് ലഭിച്ചിരുന്നില്ല.

 മുന്‍നിരയും മോശം

മുന്‍നിരയും മോശം

മധ്യനിര മാത്രമല്ല ഡല്‍ഹി ബാറ്റിങില്‍ മുന്‍നിരയും തികഞ്ഞ പരാജയമാണ്.
ട്വന്റി20 ക്രിക്കറ്റില്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തണമെങ്കില്‍ ഓപ്പണര്‍മാരുടെ പ്രകടനം നിര്‍ണായകമാണ്. മികച്ച തുടക്കം ലഭിച്ചാല്‍ മാത്രമേ വലിയ സ്‌കോറുകളിലെത്താന്‍ ടീമുകള്‍ക്കാവുകയുള്ളൂ. ഇതുവരെ കളിച്ച ആറു മല്‍സരങ്ങളില്‍ മൂന്നു ഓപ്പണിങ് ജോടികളെ ഡല്‍ഹി പരീക്ഷിച്ചു കഴിഞ്ഞു. പക്ഷെ ഒന്നും ക്ലിക്കായിട്ടില്ല. മുന്‍ ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ ഓപ്പണിങ് സ്ഥാനത്തു തുടര്‍ന്നപ്പോള്‍ അദ്ദേഹത്തിന് മൂന്നു വ്യത്യസ്ത പങ്കാളികളെയാണ് പരീക്ഷിച്ചത്.
കൊല്‍ക്കത്തയ്ക്കു വേണ്ടി സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയിട്ടുള്ള ഗംഭീറിന് പക്ഷെ ഡല്‍ഹിക്കൊപ്പം ഇതാവര്‍ത്തിക്കാനായിട്ടില്ല. ആറു മല്‍സരങ്ങളില്‍ നിന്നും 17 ആണ് അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി.
തുടര്‍ച്ചായി രണ്ടു കളികളില്‍ ഡെക്കായതോടൊണ് കോളിന്‍ മണ്‍റോയെ ഓപ്പണിങ് സ്ഥാനത്തു നിന്നു മാറ്റിയത്. പിന്നീട് ജാസണ്‍ റോയിയെ കൊണ്ടുവന്നെങ്കിലും സ്പിന്നര്‍മാരെ നേരിടുന്നതിലുള്ള പോരായ്മയെ തുടര്‍ന്ന് ടീമില്‍ നിന്നൊഴിവാക്കി. ഇപ്പോള്‍ ഇന്ത്യയുടെ അണ്ടര്‍ 19 ക്യാപ്റ്റന്‍ പൃഥ്വി ഷോയാണ് ഗംഭീറിന്റെ ഓപ്പണിങ് പങ്കാളി.

ഐപിഎല്‍: വില്ലന്‍ മറ്റാരുമല്ല, കോലി തന്നെ!! ആര്‍സിബിയുടെ തോല്‍വിക്കു കാരണങ്ങള്‍ ഇനിയുമുണ്ട് ഐപിഎല്‍: വില്ലന്‍ മറ്റാരുമല്ല, കോലി തന്നെ!! ആര്‍സിബിയുടെ തോല്‍വിക്കു കാരണങ്ങള്‍ ഇനിയുമുണ്ട്

ഐപിഎല്‍: കണക്കുതീര്‍ക്കാന്‍ ഹൈദരാബാദ്‌... ആവര്‍ത്തിക്കാന്‍ പഞ്ചാബ്, ജയിച്ചാല്‍ വീണ്ടും ഒന്നാമത്ഐപിഎല്‍: കണക്കുതീര്‍ക്കാന്‍ ഹൈദരാബാദ്‌... ആവര്‍ത്തിക്കാന്‍ പഞ്ചാബ്, ജയിച്ചാല്‍ വീണ്ടും ഒന്നാമത്

Story first published: Thursday, April 26, 2018, 12:54 [IST]
Other articles published on Apr 26, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X