വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഗ്ലെന്‍ മാക്‌സ്വെല്‍ ഇനിയെങ്ങോട്ട്? സാധ്യത മൂന്നു ടീമുകള്‍ക്ക്- കൂടുതലറിയാം

കഴിഞ്ഞ സീസണില്‍ പഞ്ചാബിനൊപ്പമായിരുന്നു അദ്ദേഹം

ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ വന്‍ ഫ്‌ളോപ്പായ താരങ്ങളിലൊരാളാണ് ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്‍. 10.75 കോടി രൂപയ്ക്കു കിങ്‌സ് ഇലവന്‍ പഞ്ചാബിലെത്തിയ അദ്ദേഹം ദയനീയ പരാജയമായി മാറി. ഒരു സിക്‌സര്‍ പോലും സീസണില്‍ നേടാന്‍ വെടിക്കെട്ട് താരത്തിനു കഴിഞ്ഞില്ല. ബൗളിങില്‍ മാത്രമായിരുന്നു മാക്‌സ്വെല്‍ ഭേദപ്പെട്ട പ്രകടനം നടത്തിയയത്. പുതിയ സീസണിനു മുന്നോടിയായി പഞ്ചാബ് ഒഴിവാക്കിയ കളിക്കാരുടെ ലിസ്റ്റില്‍ മാക്‌സ്വെല്ലുമുണ്ട്.

വരാനിരിക്കുന്ന ലേലത്തില്‍ ഇനിയേതു ടീമിലേക്കാവും അദ്ദേഹം ചേക്കേറുകയെന്നാണ് അറിയാനുള്ളത്. ഐപിഎല്ലില്‍ ഇതുവരെ 82 മല്‍സരങ്ങളാണ് മാക്‌സ്വെല്‍ കളിച്ചത്. 154.69 സ്‌ട്രൈക്ക് റേറ്റോടെ 1505 റണ്‍സെടുത്ത അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 95 ആണ്. പുതിയ സീസണില്‍ മാക്‌സ്വെല്‍ കളിക്കാനിടയുള്ള ഫ്രാഞ്ചൈസികള്‍ ഏതൊക്കെയാവുമെന്നു നോക്കാം.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

വിരാട് കോലി ക്യാപ്റ്റനായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് മാക്‌സ്വെല്ലിനെ സ്വന്തമാക്കാന്‍ സാധ്യതയുള്ള ഒരു ടീം. കഴിഞ്ഞ സീസണില്‍ പ്ലേഓഫിലെത്തി മോശമല്ലാത്ത പ്രകടനം നടത്തിയ ആര്‍സിബി പുതിയ സീസണില്‍ കൂടുതല്‍ മെച്ചെപ്പെട്ട പ്രകടനത്തിനു തയ്യാറെടുക്കുകയാണ്. 10 കളിക്കാരെ ലേലത്തിനു മുന്നോടിയായി ആര്‍സിബി ഒഴിവാക്കിയിരുന്നു. കൂടുകതല്‍ താരങ്ങളെ വേണ്ടെന്നു വച്ചതും അവരാണ്.
ദക്ഷിണാഫ്രിക്കയുടെ വെറ്ററന്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസ്, ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ശിവം ദുബെ എന്നിവര്‍ ഒഴിവാക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. പുതിയ സീസണിലേക്കു ഓള്‍റൗണ്ടര്‍മാര്‍ ടീമില്‍ വേണമന്നതിനാല്‍ ആര്‍സിബിയുടെ നോട്ടപ്പുള്ളികളില്‍ മാക്‌സ്വെല്ലുമുണ്ടാവും. ബാറ്റിങിനൊപ്പം ബൗളിങിലും താരം ആര്‍സിബിക്കു മുതല്‍ക്കൂട്ടായേക്കും. കോലി, എബിഡി, എന്നിവര്‍ക്കൊപ്പം മാക്‌സ്വെല്‍ കൂടി ചേരുന്നതോടെ ഐപിഎല്ലില്‍ ഏറ്റവുമധികം ഭയപ്പെടേണ്ട ബാറ്റിങ് ലൈനപ്പുകളിലൊന്നായി ആര്‍സിബിയുടേത് മാറും.

ചെന്നൈ സൂപ്പര്‍ കിങ്‌സ്

ചെന്നൈ സൂപ്പര്‍ കിങ്‌സ്


മുന്‍ ചാംപ്യന്‍മാരായ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് മാക്‌സ്വെല്ലിനായി പണമിറക്കാന്‍ സാധ്യതയുള്ള മറ്റൊരു ഫ്രാഞ്ചൈസി. വെറ്ററന്‍ താരങ്ങള്‍ എന്നും സിഎസ്‌കെയുടെ വീക്ക്‌നെസാണ്. അതുകൊണ്ടു തന്നെ പരിചയസമ്പന്നനായ മാക്‌സ്വെല്ലിനു വേണ്ടി സിഎസ്‌കെ രംഗത്തിറങ്ങാന്‍ സാധ്യത കൂടുതലുമാണ്.
കഴിഞ്ഞ സീസണില്‍ ആദ്യമായി സിഎസ്‌കെ ഐപിഎല്ലിന്റെ പ്ലേഓഫിലെത്താതെ പുറത്തായിരുന്നു. വരാനിരിക്കുന്ന സീസണില്‍ ശക്തമായ തിരിച്ചുവരവിനാണ് ധോണിപ്പട കോപ്പ് കൂട്ടുന്നത്. ഐപിഎല്ലില്‍ അദ്ദേഹത്തിന്റെ അവസാന സീസണ്‍ കൂടിയാവും അടുത്ത തവണത്തേതെന്നാണ് സൂചനകള്‍. കിരീടത്തോടെ തന്നെ പടിയിറങ്ങാന്‍ തന്നെയാവും ധോണി ശ്രമിക്കുക.
കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിനു പിന്നാലെ സിഎസ്‌കെയുടെ മുന്‍ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സന്‍ വിരമിച്ചിരുന്നു. ഈ റോളിലേക്കു ഓസ്‌ട്രേലിയയുടെ തന്നെ മറ്റൊരു ഓള്‍റൗണ്ടറായ മാക്‌സ്വെല്ലിനെയാവും സിഎസ്‌കെ നോട്ടമിട്ടേക്കുക. ബാറ്റിങില്‍ ഏതു പൊസിഷനിലും ഇറങ്ങാന്‍ ശേഷിയുള്ള താരങ്ങളിലൊരാള്‍ കൂടിയാണ് അദ്ദേഹം.

ഡല്‍ഹി ക്യാപ്പിറ്റല്‍സ്

ഡല്‍ഹി ക്യാപ്പിറ്റല്‍സ്

ചരിത്രത്തിലാദ്യമായി കഴിഞ്ഞ സീസണിലെ ഐപിഎല്ലിന്റെ ഫൈനല്‍ കളിച്ച ഡല്‍ഹി ക്യാപ്പിറ്റല്‍സ് വരാനിരിക്കുന്ന സീസണില്‍ കന്നിക്കിരീടം തന്നെയാണ് ലക്ഷ്യമിടുന്നത്. മികച്ച താരങ്ങളുടെ വലിയൊരു നിര തന്നെ ശ്രേയസ് അയ്യര്‍ ക്യാപ്റ്റനായ ഡിസിക്കുണ്ട്. കഴിഞ്ഞ സീസണിന്റെ ആദ്യ പകുതിയില്‍ മിന്നുന്ന പ്രകടന നടത്തിയ ഡല്‍ഹി രണ്ടാം സീസണില്‍ പതറിയിരുന്നു. എങ്കിലും ഒരുവിധം പ്ലേഓഫിലെത്താന്‍ അവര്‍ക്കു സാധിച്ചു.
ബാറ്റിങ് ലൈനപ്പിന്റെ സ്ഥിരതയില്ലാത്ത പ്രകടനം ഡല്‍ഹിക്കു തിരിച്ചടിയായിരുന്നു. അതുകൊണ്ടു തന്നെ ബാറ്റിങ് കൂടുതല്‍ ശക്തിപ്പെടുത്താനായിരിക്കും പുതിയ സീസണില്‍ അവര്‍ ശ്രമിക്കുക. മാക്‌സ്വെല്‍ ടീമിലെത്തുന്നതോടെ അതു ടീമിന്റെ ബാറ്റിങ് നിരയ്ക്കു കൂടുതല്‍ കരുത്തേകുമെന്നാണ് ഡല്‍ഹിയുടെ കണക്കുകൂട്ടല്‍. നേരത്തേ തങ്ങള്‍ക്കൊപ്പമുണ്ടടായിരുന്ന മാക്‌സ്വെല്ലിനെ തിരിച്ചു കൊണ്ടുവരാന്‍ ഡിസി ശ്രമിച്ചേക്കും.
ആര്‍ അശ്വിനൊപ്പം ഓഫ് സ്പിന്നറായി ബൗളിങിലും അദ്ദേഹത്തെ ഡല്‍ഹിക്കു ഉപയോഗിക്കാന്‍ സാധിക്കും. അതുകൊണ്ടു തന്നെ ലേലത്തില്‍ മാക്‌സ്വെല്ലിനെ ടീമിലേക്കു തിരികെ കൊണ്ടുവരാന്‍ ഡിസി കിണഞ്ഞു ശ്രമിച്ചേക്കും.

Story first published: Thursday, January 21, 2021, 14:14 [IST]
Other articles published on Jan 21, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X