വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: പഴയ ധോണി, ആര്‍സിബിയുടെ കന്നിക്കിരീടം.. ആരാധകര്‍ കാണാനാഗ്രഹിക്കുന്ന കാര്യങ്ങള്‍

പോയിന്റ് പട്ടികയില്‍ മുംബൈയാണ് തലപ്പത്ത്

ഐപിഎല്ലിന്റെ 13ാം സീസണിനു യുഎഇയില്‍ ആവേശോജ്വല തുടക്കമായിക്കഴിഞ്ഞു. ഇതുവരെ നടന്ന മല്‍സരങ്ങളൊന്നും തന്നെ ആരാധകരെ നിരാശപ്പെടുത്തുന്നതായിരുന്നില്ല. ചിലതാവട്ടെ കിടിലന്‍ ത്രില്ലറുകളുമായിരുന്നു. മല്‍സരം ടൈയില്‍ കലാശിക്കുന്നതും ഇതിനിടെ ക്രിക്കറ്റ് ലോകം കണ്ടു. ഡല്‍ഹി ക്യാപ്പിറ്റല്‍സും കിങ്‌സ് ഇലവന്‍ പഞ്ചാബും തമ്മിലുള്ള കളിയായിരുന്നു ടൈയായത്. സൂപ്പര്‍ ഓവറില്‍ ഡല്‍ഹി വിജയക്കൊടി നാട്ടുകയും ചെയ്തു.

ഐപിഎല്‍: 20000 പന്തെറിഞ്ഞ് സഹായിച്ചത് ആ താരം... വമ്പനടിക്ക് പിന്നിലെ കാരണം പറഞ്ഞ് സഞ്ജു!!ഐപിഎല്‍: 20000 പന്തെറിഞ്ഞ് സഹായിച്ചത് ആ താരം... വമ്പനടിക്ക് പിന്നിലെ കാരണം പറഞ്ഞ് സഞ്ജു!!

ഐപിഎല്‍: ഇന്ത്യന്‍ ടീമില്‍ ആ സിഎസ്‌കെ താരം തിരിച്ചെത്തിയാല്‍ അദ്ഭുതപ്പെടേണ്ടെന്ന് ബ്രാഡ് ഹോഗ്ഐപിഎല്‍: ഇന്ത്യന്‍ ടീമില്‍ ആ സിഎസ്‌കെ താരം തിരിച്ചെത്തിയാല്‍ അദ്ഭുതപ്പെടേണ്ടെന്ന് ബ്രാഡ് ഹോഗ്

എന്നാല്‍ ടൂര്‍ണമെന്റില്‍ ഭൂരിഭാഗം ക്രിക്കറ്റ് പ്രേമികളുടെ കാണാന്‍ ആഗ്രഹിക്കുന്ന ചില കാര്യങ്ങളുണ്ട്. ഇവ എന്തൊക്കെയാണെന്നു നമുക്കൊന്നു നോക്കാം.

കോലിക്കും എബിഡിക്കും കിരീടം

കോലിക്കും എബിഡിക്കും കിരീടം

ഐപിഎല്ലില്‍ ചാംപ്യന്‍മാരാവാനുള്ള എല്ലാ യോഗ്യതയുമുണ്ടായിട്ടും ഇതുവരെ കിരീടം നേടാന്‍ സാധിച്ചിട്ടില്ലാത്ത ടീമാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ക്യാപ്റ്റന്‍ വിരാട് കോലി, ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സ് എന്നീ രണ്ടും നെടുതൂണുകളാണ് ആര്‍സിബിയെ മുന്നോട്ടു നയിക്കുന്നത്. ടീമിന്റെ മുന്നേറ്റങ്ങളിലെല്ലാം രണ്ടു പേരും വഹിച്ച പങ്ക് വളരെ വലുതാണ്. നിരവധി അവിസ്‌രണീയ ബാറ്റിങ് പ്രകടനങ്ങള്‍ ഇരുവരും ചേര്‍ന്നു നടത്തിയിട്ടുണ്ടെങ്കിലും അതൊന്നും ആര്‍സിബിയെ കപ്പിലെത്തിച്ചില്ല.
കഴിഞ്ഞ അഞ്ചു സീസണുകളിലും ആര്‍സിബിയുടെ 43 ശതമാനം റണ്‍സും കോലി-എബിഡി ജോടികളുടെ വകയായിരുന്നു. ഇത്രയും മികച്ച പ്രകടനം നടത്തിയിട്ടും ഇരുവര്‍ക്കും കിരീടം നേടാന്‍ കഴിഞ്ഞിട്ടില്ലെന്നത് ആരാധകരെ നിരാശരാക്കുന്നു. അവരുടെ കഠിനാധ്വാനത്തിന് തീര്‍ച്ചയായും ഒരു ട്രോഫി തന്നെ അര്‍ഹിക്കുന്നുണ്ടെന്നു ആരും സമ്മതിക്കും. അതുകൊണ്ടു തന്നെ ആര്‍സിബി ഈ സീസണില്‍ ചാംപ്യന്മാരായാല്‍ അതു മഹാന്മാരായ രണ്ടു താരങ്ങള്‍ക്കുള്ള ആദരവ് കൂടിയാവും.

പഴയ ധോണിയെ കാണണം

പഴയ ധോണിയെ കാണണം

ഈ സീസണിലെ ഐപിഎല്ലിലെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം ഇതിഹാസ താരം എംഎസ് ധോണി ആദ്യമായി കളിക്കുന്ന ടൂര്‍ണമെന്റ് എന്നതായിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിച്ചു കൊണ്ട് ധോണി വീണ്ടുമെത്തിയപ്പോള്‍ അതുകൊണ്ടു തന്നെ ആരാധകര്‍ക്കു മുന്‍ സീസണുകളേക്കാള്‍ വലിയ പ്രതീക്ഷകളായിരുന്നു.
ടീം ഇന്ത്യയില്‍ മടങ്ങിയെത്തുമോയെന്ന ചോദ്യങ്ങളുടെ സമ്മര്‍ദ്ദമില്ലാത്തതിനാല്‍ തന്നെ പഴയ ധോണിയെ ഈ സീസണില്‍ കാണണമെന്ന് എല്ലാവരും ആഗ്രഹിക്കുകയും ചെയ്തിരുന്നു. ധോണിക്കു ഇനിയൊന്നും നേടാനോ തെളിയിക്കാനോയില്ല. കരിയറിന്റെ ഈ അസ്തമയ കാലം എല്ലാ സ്വാതന്ത്ര്യത്തോടും കൂടി ആഘോഷിക്കുകയാണ് ഇനി അദ്ദേഹം ചെയ്യേണ്ടത്. അതുകൊണ്ടു തന്നെ കരിയറിന്റെ തുടക്ക കാലത്തെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ തകര്‍ത്തടിക്കുന്ന പഴയ ധോണിയെ യുഎഇയില്‍ കാണാന്‍ ആരാധകരെല്ലാം ആഗ്രഹിക്കുകയും ചെയ്യുന്നു.

യുവ ക്യാപ്റ്റന്‍മാര്‍ മിന്നണം

യുവ ക്യാപ്റ്റന്‍മാര്‍ മിന്നണം

ടീം ഇന്ത്യയുടെ ഭാവി ക്യാപ്റ്റന്‍മാരുടെ സ്ഥാനത്തേക്കു അവകാശവാദമുന്നയിക്കാനുള്ള മിടുക്ക് തങ്ങള്‍ക്കുണ്ടെന്ന് ഡല്‍ഹി ക്യാപ്പിറ്റല്‍സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍, കിങ്‌സ് ഇലവന്‍ പഞ്ചാബ് നായകന്‍ കെഎല്‍ രാഹുല്‍ എന്നിവര്‍ ഈ ഐപിഎല്ലില്‍ തെളിയിക്കുന്നത് കാണാനും ആരാധകര്‍ ആഗ്രഹിക്കുന്നു. രാഹുലിന് ക്യാപ്റ്റനെന്ന നിലയില്‍ അരങ്ങേറ്റം കൂടിയാണ് ഈ ഐപിഎല്‍.
കഴിഞ്ഞ സീസണില്‍ ഡല്‍ഹിയെ പ്ലേഓഫ് വരെയെത്തിച്ച് ശ്രേയസ് താന്‍ മികച്ച ക്യാപ്റ്റന്‍ കൂടിയാണെന്നതിന്റെ സൂചനകള്‍ നല്‍കിയിരുന്നു. ഈ സീസണിലും ഇതാവര്‍ത്തിക്കാനായാല്‍ അദ്ദേഹത്തിന്റെ കഴിവ് ലോകം അംഗീകരിക്കും. പ്രഥമ സീസണില്‍ തന്നെ പഞ്ചാബിനെ പ്ലേഓഫിലെത്തിച്ചാല്‍ അത് രാഹുലിന്റെ കരിയറിലെ പൊന്‍തൂവലായി മാറുമെന്നതില്‍ സംശയമില്ല.

മോര്‍ഗന്‍ ആധിപത്യം തുടരണം

മോര്‍ഗന്‍ ആധിപത്യം തുടരണം

നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച ക്യാപ്്റ്റനും ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളുമായ ഇംഗ്ലണ്ടിന്റെ ഇയോന്‍ മോര്‍ഗന്‍ ഐപിഎല്ലിലും തന്റെ ആധിപത്യം തുടരുന്നത് കാണാന്‍ ക്രിക്കറ്റ് പ്രേമികള്‍ ആഗ്രഹിക്കുന്നു. ഇംഗ്ലണ്ടിനു ഏകദിന ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റനായ അദ്ദേഹം ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടിയാണ് ഇറങ്ങിയത്.
അടുത്തിടെ ഇംഗ്ലണ്ടിനെ 100 ഏകദിന വിജയങ്ങളിലേക്കു നയിച്ച ആദ്യ ക്യാപ്റ്റനെന റെക്കോര്‍ഡിന് മോര്‍ഗന്‍ അവകാശിയായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇത്രയേറെ നേട്ടങ്ങള്‍ക്കു അവകാശിയായിട്ടുള്ള അദ്ദേഹം തീര്‍ച്ചയായും ഐപിഎല്ലിലും മോശമാക്കില്ലെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നു. ബാറ്റ്‌സ്മാനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും മോര്‍ഗന്റെ സാന്നിധ്യം ഇംഗ്ലണ്ടിന്റെ കരുത്ത് ഇരട്ടിയാക്കും.

Story first published: Thursday, September 24, 2020, 17:23 [IST]
Other articles published on Sep 24, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X