ഐപിഎല്‍: പ്ലേഓഫിലേക്ക് ഒരു ചുവട് വയ്ക്കാന്‍ മുന്‍ ചാംപ്യന്‍മാര്‍... ഈഡനല്‍ തീപ്പൊരി പാറും

Written By:

കൊല്‍ക്കത്ത: ഐപിഎല്ലിലെ നിര്‍ണായകമായ പോരാട്ടത്തില്‍ മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും രാജസ്ഥാന്‍ റോയല്‍സും മുഖാമുഖം. രാത്രി എട്ടിനു കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് ക്ലാസിക് മല്‍സരം. ജയിക്കുന്ന ടീമിനു പ്ലേഓഫിലേക്കു ഒരു ചുവട് കൂടി വയ്ക്കാന്‍ സാധിക്കും. അതുകൊണ്ടു തന്നെ അവസാന മല്‍സരത്തിനു കാത്തുനില്‍ക്കാതെ ഈ കളിയില്‍ ജയിച്ച് പ്ലേഓഫിന് തൊട്ടരികിലെത്താനാവും കൊല്‍ക്കത്തയും രാജസ്ഥാനും ശ്രമിക്കുക.

12 മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ആറു വീതം ജയവും തോല്‍വിയുമടക്കം 12 പോയിന്റോടെ കൊല്‍ക്കത്തയും രാജസ്ഥാനും ഒപ്പമാണ്. റണ്‍റേറ്റിന്റെ മികവില്‍ കൊല്‍ക്കത്ത നാലാംസ്ഥാനത്തുണ്ടെങ്കില്‍ രാജസ്ഥാന്‍ തൊട്ടുതാഴെയുണ്ട്.

തകര്‍പ്പന്‍ തിരിച്ചുവരവ്

തകര്‍പ്പന്‍ തിരിച്ചുവരവ്

തുടര്‍ച്ചയായി രണ്ടു മല്‍സരങ്ങളില്‍ പരാജയപ്പട്ട ശേഷം തകര്‍പ്പന്‍ തിരിച്ചുവരവാണ് കഴിഞ്ഞ കളിയില്‍ കൊല്‍ക്കത്ത നടത്തിയത്. കിങ്‌സ് ഇലവന്‍ പഞ്ചാബിനെ 31 റണ്‍സിന് കെകെആര്‍ കെട്ടുകെട്ടിക്കുകയായിരുന്നു. ഈ സീസണിലെ ഏറ്റവുമുയര്‍ന്ന സ്‌കോറായ ആറു വിക്കറ്റിന് 245 റണ്‍സ് മല്‍സരത്തില്‍ കെകെആര്‍ പടുത്തുയര്‍ത്തി. മറുപടിയില്‍ പഞ്ചാബ് ഒന്നു പൊരുതി നോക്കിയെങ്കിലും എട്ടു വിക്കറ്റിനു 214 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ.
പ്ഞ്ചാബിനെതിരായ ജയം നല്‍കിയ ആത്മവിശ്വാസത്തിലാണ് ഹോംഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡനിലേക്കു രാജസ്ഥാനെ കെകെആര്‍ ക്ഷണിക്കുന്നത്.

ബട്‌ലറുടെ ഫോം

ബട്‌ലറുടെ ഫോം

ഒരു ഘട്ടത്തില്‍ പ്ലേഓഫ് കാണാതെ പുറത്താവുമെന്നു കരുതിയ രാജസ്ഥാന്റെ രാജകീയ തിരിച്ചുവരവിന് ചുക്കാന്‍ പിടിച്ചത് ഓപ്പണറും ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് താരവുമായ ജോസ് ബട്‌ലറാണ്. അവസാന മൂന്നു കളികളില്‍ 82, 95*, 94* എന്നിങ്ങനെയായിരുന്നു ബട്‌ലറുടെ പ്രകടനം. ഈ മല്‍സരങ്ങളിലെല്ലാം രാജസ്ഥാന്‍ ജയിക്കുകയും ചെയ്തിരുന്നു.
നേരത്തേ ബാറ്റിങില്‍ മധ്യനിരയില്‍ പരീക്ഷിക്കപ്പെട്ടിരുന്ന ബട്‌ലറെ ഓപ്പണിങ് റോളിലേക്കു മാറ്റിയതോടെ രാജസ്ഥാന്റെ ഭാവി തന്നെ മാറ്റിമറിക്കുകയായിരുന്നു. ടീമിനു മികച്ച തുടക്കം നല്‍കുക മാത്രമല്ല ഇന്നിങ്‌സിന്റെ അവസാനം വരെ ക്രീസില്‍ നില്‍ക്കാനും ബട്‌ലര്‍ക്കാവുന്നുണ്ട്.

കൊല്‍ക്കത്ത ആത്മവിശ്വാസത്തില്‍

കൊല്‍ക്കത്ത ആത്മവിശ്വാസത്തില്‍

പഞ്ചാബിനെതിരായ ജയം കൊല്‍ക്കത്തയുടെ ആത്മവിശ്വാസം കുറച്ചൊന്നുമല്ല വര്‍ധിപ്പിച്ചത്. ഈ സീസണില്‍ രാജസ്ഥാനെ അവരുടെ മൈതാനത്ത് തകര്‍ത്തുവിടാന്‍ കഴിഞ്ഞതും കൊല്‍ക്കത്ത ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തികിനെ സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുന്നുണ്ട്.
മുന്‍നിരയില്‍ പതിവുപോലെ സുനില്‍ നരെയ്‌നും ക്രിസ് ലിന്നും മികച്ച തുടക്കം നല്‍കാനായാല്‍ വന്‍ സ്‌കോര്‍ പടുത്തുയര്‍ത്താന്‍ കെകെആറിനു ബുദ്ധിമുട്ടുണ്ടാവില്ല.
ജോഫ്ര ആര്‍ച്ചര്‍ ഉജ്ജ്വലമായി പന്തെറിയുന്നതിവാല്‍ ജയദേവ് ഉനാട്കട്ട്, ധവാല്‍ കുല്‍ക്കര്‍ണി എന്നിവര്‍ക്കെതിരേ പരമാവധി റണ്‍സ് നേടാനായിരിക്കും കൊല്‍ക്കത്ത ബാറ്റിങ് നിരയുടെ ശ്രമം.

കണക്കുകള്‍ രാജസ്ഥാനൊപ്പം

കണക്കുകള്‍ രാജസ്ഥാനൊപ്പം

ഐപിഎല്ലിലെ ഇതുവരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ കൊല്‍ക്കത്തയ്‌ക്കെതിരേ രാജസ്ഥാനാണ് നേരിയ മുന്‍തൂക്കം. 16 മല്‍സരങ്ങളില്‍ ഇരുടീമും കൊമ്പുകോര്‍ത്തപ്പോള്‍ ഒമ്പതിലും ജയം രാജസ്ഥാനായിരുന്നു. ഏഴു മല്‍സരങ്ങളില്‍ കൊല്‍ക്കത്തയും ജയിച്ചു കയറി.
എന്നാല്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ രാജസ്ഥാനെതിരേ കൊല്‍ക്കത്തയ്ക്കാണ് മേല്‍ക്കൈ. അഞ്ചു മല്‍സരങ്ങളില്‍ മൂന്നിലും കെകെആറിനായിരുന്നു വിജയം.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ പുലി, പക്ഷെ ഐപിഎല്ലില്‍ എലി!! ഇവര്‍ ഹീറോയില്‍ നിന്നും സീറോയിലേക്ക്...

ഐപിഎല്‍: വരുന്നത് ഒന്നൊന്നര പോരാട്ടം, പ്ലേഓഫ് പിടിവലി മുറുകുന്നു, ആരൊക്കെ നേടും? സാധ്യതകള്‍ ഇങ്ങനെ..

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Tuesday, May 15, 2018, 13:07 [IST]
Other articles published on May 15, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍