വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പ്: പ്ലീസ്, ഇനിയും ചീത്ത വിളിക്കരുത്!! ഞങ്ങള്‍ നന്നാവാം,അഭ്യര്‍ഥിച്ച് പാക് താരങ്ങള്‍

ഇന്ത്യയോടേറ്റ തോല്‍വിക്കു ശേഷം വിമര്‍നങ്ങള്‍ നേരിടുകയാണ് ടീം

By Manu
ഞങ്ങള്‍ നന്നാവാം കാലുപിടിച്ച് പാക് താരങ്ങള്‍ | Oneindia Malayalam

ലണ്ടന്‍: ഐസിസിയുടെ ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ വലിയ പ്രതീക്ഷകളുമായെത്തിയ പാകിസ്താന്‍ ടീം ഇപ്പോള്‍ വിമര്‍ശനങ്ങള്‍ കാരണം പൊറുതിമുട്ടിയ അവസ്ഥയിലാണ്. ടൂര്‍ണമെന്റിലെ ആദ്യ കളിയില്‍ വെസ്റ്റ് ഇന്‍ഡീസിനോട് ദയനീയ തോല്‍വിയേറ്റു വാങ്ങിയതിനു പിന്നാലെ വിമര്‍ശകര്‍ വാളോങ്ങാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ രണ്ടാമത്തെ കളിയില്‍ കിരീട ഫേവറിറ്റുകളും ലോക ഒന്നാം റാങ്കുകാരുമായ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് പാക് ടീം വിമര്‍ശകര്‍ക്കു മറുപടി നല്‍കുകയായിരുന്നു.

പാക് ടീമിനെ രക്ഷിക്കാം.. പറഞ്ഞത് സാക്ഷാല്‍ ആമിര്‍ ഖാന്‍!! ഇന്ത്യയോടേറ്റ തോല്‍വിക്ക് കണക്കുതീര്‍ക്കും പാക് ടീമിനെ രക്ഷിക്കാം.. പറഞ്ഞത് സാക്ഷാല്‍ ആമിര്‍ ഖാന്‍!! ഇന്ത്യയോടേറ്റ തോല്‍വിക്ക് കണക്കുതീര്‍ക്കും

പക്ഷെ ചിരവൈരികളായ ഇന്ത്യയോടേറ്റ പരാജയം ആരാധകരുടെ നിയന്ത്രണം തന്നെ നഷ്ടപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ ആറു ലോകകപ്പുകളിലും ഇന്ത്യക്കു മുന്നില്‍ തല കുനിച്ച പാക് ടീം ഇത്തവണയെങ്കിലും പകരം ചോദിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അവര്‍. എന്നാല്‍ ഏഴാം തവണയും മുട്ടുമടക്കിയതോടെ പാക് ടീമിലെ താരങ്ങളെ ആരാധകര്‍ വ്യക്തിപരമായി ആക്രമിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഒടുവില്‍ സഹികെട്ട് ഇവയെല്ലാം നിര്‍ത്തണമെന്ന് അഭ്യര്‍ഥിച്ച് രംഗത്തു വന്നിരിക്കുകയാണ് പാക് താരങ്ങളായ ഷുഐബ് മാലിക്കും മുഹമ്മദ് ആമിറും.

മോശം വാക്കുകള്‍ ഉപയോഗിക്കരുത്

മോശം വാക്കുകള്‍ ഉപയോഗിക്കരുത്

പാകിസ്താന്‍ താരങ്ങള്‍ക്കെതിരേ ദയവായി മോശം വാക്കുകള്‍ ഉപയോഗിക്കരുതെന്നു സ്പീഡ് സ്റ്റാര്‍ ആമിര്‍ അഭ്യര്‍ഥിച്ചു. എന്നാല്‍ തങ്ങള്‍ക്കും കുടുബമുണ്ടെന്നും അവരെ വിമര്‍ശനങ്ങളില്‍ നിന്നും ഒഴിവാക്കണമെന്നുമായിരുന്നു മാലിക്കിന്റെ അപേക്ഷ.
ഞായറാഴ്ച മാഞ്ചസ്റ്ററിലെ ഓള്‍ട് ട്രാഫോര്‍ഡില്‍ നടന്ന ഗ്ലാമര്‍ പോരാട്ടത്തില്‍ 89 റണ്‍സിനാണ് പാക് ടീം ഇന്ത്യയോട് തകര്‍ന്നടിഞ്ഞത്. കളിയുടെ ഒരു ഘട്ടത്തിലും ഇന്ത്യക്കു വെല്ലുവിളിയുയര്‍ത്താനാവാതെയായിരുന്നു പാക് ടീമിന്റെ കീഴടങ്ങല്‍.

എല്ലാവര്‍ക്കും വേണ്ടി അപേക്ഷിക്കുന്നു

എല്ലാവര്‍ക്കും വേണ്ടി അപേക്ഷിക്കുന്നു

ഇന്ത്യക്കെതിരായ മല്‍സരത്തിനു തലേ ദിവസം രാത്രി ഭാര്യയും ഇന്ത്യന്‍ ടെന്നീസിലെ സൂപ്പര്‍ താരവുമായ സാനിയാ മിര്‍സയ്‌ക്കൊപ്പം മാലിക്ക് ഡിന്നറിനു പോയെന്ന അടിക്കുറിപ്പോടു കൂടിയ വീഡിയോ വൈറലായിരുന്നു. ഇതിനെതിരേ വലിയ വിമര്‍ശനങ്ങളാണ് മാലിക്കിനു നേരെയുണ്ടായത്. കളിയില്‍ താരം ഗോള്‍ഡന്‍ ഡെക്കായി പുറത്താവുകയായിരുന്നു.
തനിക്കു വേണ്ടി മാത്രമല്ല എല്ലാ അത്‌ലറ്റുകള്‍ക്കും വേണ്ടിയാണ് താന്‍ അഭ്യര്‍ഥിക്കുന്നതെന്ന തുടക്കത്തോടെയായിരുന്നു മാലിക്കിന്റെ ട്വീറ്റ്. തങ്ങളുടെ കുടുംബങ്ങളെ കൂടി പരിഗണിച്ച് മാധ്യമങ്ങളും ആരാധകരും അല്‍പ്പം കൂടി ബഹുമാനം കാണിക്കണം. നിസ്സാരമായ ചര്‍ച്ചകളിലേക്കു തങ്ങളെ വലിച്ചിഴയ്ക്കുന്നത് നല്ല കാര്യമല്ലെന്നും മാലിക്ക് ട്വീറ്റില്‍ കുറിച്ചു.

പുറത്തുവന്നത് പഴയ വീഡിയോ

പുറത്തുവന്നത് പഴയ വീഡിയോ

സാനിയക്കൊപ്പം മല്‍സരത്തിന് തലേ ദിവസം രാത്രി താന്‍ കറങ്ങാന്‍ പോയെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്ന വീഡിയോ വ്യാജമാണെന്നു മാലിക്ക് വ്യക്തമാക്കി. അത് കളിയുടെ തലേ ദിവസത്തേതല്ല. മറിച്ച് പഴയതാണെന്ന് അദ്ദേഹം പറഞ്ഞു.

മല്‍സരത്തിലെ ദയനീയ പ്രകടനത്തിന്റെ പേരില്‍ ആരാധകര്‍ മാത്രമല്ല ചില മുന്‍ പാക് താരങ്ങളും മാലിക്കിനെതിരേ രംഗത്തു വന്നിരുന്നു. ലോകകപ്പില്‍ ഇനിയൊരു മല്‍സരത്തില്‍ പാകിസ്താന് വേണ്ടി കളിക്കാന്‍ മാലിക്കിന് അവസരം നല്‍കരുതെന്നാണ് മുന്‍ താരം മുഹമ്മദ് യൂസുഫ് ആവശ്യപ്പെട്ടത്. ഈ ലോകകപ്പിനു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുമെന്ന് മാലിക്ക് നേരത്തേ വ്യക്തമാക്കിയിരുന്നു.

ശക്തമായി തിരിച്ചുവരും

ശക്തമായി തിരിച്ചുവരും

പാക് ടീമിലെ താരങ്ങള്‍ക്കെതിരേ മോശം വാക്കുകള്‍ ഉപയോഗിക്കരുതെന്നായിരുന്നു ഇന്ത്യക്കെതിരായ കളിയില്‍ പാക് ടീമിനു വേണ്ടി ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത ആമിറിന്റെ അഭ്യര്‍ഥന. കളിയില്‍ 10 ഓവറില്‍ 47 റണ്‍സ് മാത്രം വിട്ടുകൊടുത്ത് പേസര്‍ മൂന്നു വിക്കറ്റെടുത്തിരുന്നു.
ദയവ് ചെയ്ത് പാക് താരങ്ങള്‍ക്കെതിരേ മോശം വാക്കുകള്‍ ഇനി പ്രയോഗിക്കരുത്. നിങ്ങള്‍ക്കു ടീമിന്റെ പ്രകടനത്തെ വിമര്‍ശിക്കാം. ഞങ്ങള്‍ തിരിച്ചുവരിക തന്നെ ചെയ്യും, ദൈവം
സഹായിച്ചാല്‍. നിങ്ങളുടെ പിന്തുണ കൂടി വേണമെന്നും ആമിര്‍ ട്വീറ്റ് ചെയ്തു.

Story first published: Tuesday, June 18, 2019, 15:02 [IST]
Other articles published on Jun 18, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X