വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഏഷ്യന്‍ ക്ലാസിക്കില്‍ ആര്? ഇന്ത്യയോ, പാകിസ്താനോ... ഇവര്‍ നിര്‍ണയിക്കും വിധി!!

ഈ മാസം 19നാണ് ഇന്ത്യ-പാക് പോരാട്ടം

ഏഷ്യന്‍ ക്ലാസിക്കില്‍ ഇന്ത്യയോ, പാകിസ്താനോ?

ദുബായ്: ഏഷ്യാ കപ്പ് ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഏവരും കാത്തിരിക്കുന്നത് ഇന്ത്യ- പാകിസ്താന്‍ ക്ലാസിക്കിനാണ്. ഈ മാസം 19ന് ദുബായിലാണ് ചിരവൈരികളുടെ പോരാട്ടം. ഇന്ത്യയും പാകിസ്താനും ഇത്തവണ ഒരേ ഗ്രൂപ്പിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്.

ഇന്ത്യ- പാക് പോര് എക്കാലവും ത്രില്ലിങ്... സൂക്ഷിക്കേണ്ടത് അവരെ മാത്രമല്ലെന്ന് രോഹിത്ഇന്ത്യ- പാക് പോര് എക്കാലവും ത്രില്ലിങ്... സൂക്ഷിക്കേണ്ടത് അവരെ മാത്രമല്ലെന്ന് രോഹിത്

ഏഷ്യാ കപ്പ് ആരും സ്വപ്‌നം കാണേണ്ട, കിരീട ഫേവറിറ്റുകളെ പ്രവചിച്ച് സൗരവ് ഗാംഗുലി... ഏഷ്യാ കപ്പ് ആരും സ്വപ്‌നം കാണേണ്ട, കിരീട ഫേവറിറ്റുകളെ പ്രവചിച്ച് സൗരവ് ഗാംഗുലി...

ഗ്രൂപ്പുഘട്ടത്തില്‍ മാത്രമല്ല സൂപ്പര്‍ ഫോറിലും ഒരുപക്ഷെ ഫൈനലിലും കൂടി ഇന്ത്യയും പാകിസ്താനും മുഖാമുഖം വരാനും സാധ്യത കൂടുതലാണ്. ചില താരങ്ങളുടെ പ്രകടനമായിരിക്കും ഇന്ത്യ- പാക് ത്രില്ലറിന്റെ വിധി നിര്‍ണയിക്കുക. മല്‍സരവിധി മാറ്റിമറിക്കാന്‍ സാധ്യതയുള്ള ഈ താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.

ശിഖര്‍ ധവാന്‍

ശിഖര്‍ ധവാന്‍

ഇംഗ്ലണ്ട് പര്യടനത്തിലെ മോശം പ്രകടനത്തിന് ഏഷ്യാ കപ്പില്‍ പ്രായശ്ചിത്തം ചെയ്യാനൊരുങ്ങുന്ന ഓപ്പണര്‍ ശിഖര്‍ ധവാന്‍ ഇന്ത്യന്‍ ബാറ്റിങിന്റെ നട്ടെല്ലാണ്. വേഗം കുറഞ്ഞ യുഎഇയിലെ പിച്ചില്‍ ധവാന്‍ കത്തിക്കയറുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
മികച്ച തുടക്കം ലഭിച്ചു കഴിഞ്ഞാല്‍ അതിവേഗം റണ്‍സ് നേടി മുന്നേറാനുള്ള പ്രത്യേക മിടുക്ക് ധവാനുണ്ട്. മുഹമ്മദ് ആമിറിനെയും ഹസന്‍ അലിയെയും മികച്ച രീതിയില്‍ നേരിടാന്‍ സാധിച്ചാല്‍ പിന്നീട് ധവാനെ പിടിച്ചുനിര്‍ത്തുക ദുഷ്‌കരമാവും.

ഇമാമുള്‍ ഹഖ്

ഇമാമുള്‍ ഹഖ്

പാക് ക്രിക്കറ്റിലെ പുതിയ ബാറ്റിങ് താരോദയമാണ് ഇമാമുള്‍ ഹഖ്. ഇതുവരെ കാര്യമായി പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത ഇമാമിന് ഇന്ത്യയുടെ മികച്ച ബൗളിങ് നിരയ്ക്ക് ഭീഷണിയുയര്‍ത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അന്താരാഷ്ട്ര മല്‍സരങ്ങളില്‍ അനുഭവസമ്പത്ത് കുറവാണെന്നത് 22 കാരനായ താരത്തിന്റെ പോരായ്മയാണ്. എന്നാല്‍ പാകിസ്താന് ഏറെ സുപരിചിതമായ യുഎഇയിലെ പിച്ചുകളില്‍ ഇമാമിനെ ഇന്ത്യ സൂക്ഷിക്കേണ്ടതുണ്ട്.

രോഹിത് ശര്‍മ

രോഹിത് ശര്‍മ

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ താരങ്ങളിലൊരാണ്. എത്ര മികച്ച ബൗളിങ് നിരയെയും തന്റേതായ ദിവസം നിലം തൊടീക്കാതെ പറപ്പിക്കുന്നത് ഇതിനകം കണ്ടു കഴിഞ്ഞു. ട്രാക്കിലെത്തി കഴിഞ്ഞാല്‍ പാകിസ്താന് ഏറ്റവും വലിയ വെല്ലുവിളിയാവുക ഹിറ്റ്മാന്‍ തന്നെയായിരിക്കും. ഇന്ത്യന്‍ നിരയില്‍ ഒറ്റയ്ക്കു മല്‍സരം ജയിപ്പിക്കാന്‍ ശേഷിയുള്ള താരങ്ങളിലൊരാള്‍ കൂടിയാണ് അദ്ദേഹം.
ഇത്തവണ ക്യാപ്റ്റന്റെ അധികച്ചുമതല കൂടിയുള്ള രോഹിത്തിന് ബാറ്റിങില്‍ കൂടി ശ്രദ്ധ കേന്ദ്രീകരിക്കാനായാല്‍ പാകിസ്താന് കാര്യങ്ങള്‍ ദുഷ്‌കരമാവും.
ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ താരങ്ങളിലൊരാണ്. എത്ര മികച്ച ബൗളിങ് നിരയെയും തന്റേതായ ദിവസം നിലം തൊടീക്കാതെ പറപ്പിക്കുന്നത് ഇതിനകം കണ്ടു കഴിഞ്ഞു. ട്രാക്കിലെത്തി കഴിഞ്ഞാല്‍ പാകിസ്താന് ഏറ്റവും വലിയ വെല്ലുവിളിയാവുക ഹിറ്റ്മാന്‍ തന്നെയായിരിക്കും. ഇന്ത്യന്‍ നിരയില്‍ ഒറ്റയ്ക്കു മല്‍സരം ജയിപ്പിക്കാന്‍ ശേഷിയുള്ള താരങ്ങളിലൊരാള്‍ കൂടിയാണ് അദ്ദേഹം.
ഇത്തവണ ക്യാപ്റ്റന്റെ അധികച്ചുമതല കൂടിയുള്ള രോഹിത്തിന് ബാറ്റിങില്‍ കൂടി ശ്രദ്ധ കേന്ദ്രീകരിക്കാനായാല്‍ പാകിസ്താന് കാര്യങ്ങള്‍ ദുഷ്‌കരമാവും.

മുഹമ്മദ് ആമിര്‍

മുഹമ്മദ് ആമിര്‍

വിലക്ക് കഴിഞ്ഞ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്കു തിരിച്ചെത്തിയ ശേഷം മിന്നുന്ന പ്രകടനമാണ് പാകിസ്താന്‍ സ്പീഡ് സ്റ്റാര്‍ മുഹമ്മദ് ആമിര്‍ കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. സ്ഥിരമായി 140 കിമി വേഗത്തില്‍ പന്തെറിയാന്‍ ശേഷിയുള്ള ആമിറിനെ നേരിടുന്നത് ആശ്രയിച്ചിരിക്കും ഇന്ത്യയുടെ വിജയസാധ്യതകള്‍.
ഇന്ത്യക്കെതിരേ മികച്ച റെക്കോര്‍ഡുള്ള താരം സ്വിങ് ബൗളിങില്‍ അഗ്രഗണ്യനാണ്. അവസാനമായി കഴിഞ്ഞ വര്‍ഷം ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ഇരുടീമും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ആമിര്‍ ഇന്ത്യയുടെ അന്തകനായിരുന്നു.

എംഎസ് ധോണി

എംഎസ് ധോണി

മുന്‍ നായകന്‍ എംഎസ് ധോണിയില്‍ വലിയ പ്രതീക്ഷകളാണ് ഇന്ത്യക്കുള്ളത്. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിലെ മോശം പ്രകടനത്തെ തുടര്‍ന്ന് അദ്ദേഹം ഏറെ ക്രൂശിക്കപ്പെട്ടിരുന്നു. ഇന്ത്യന്‍ കാണികള്‍ തന്നെ ധോണിയെ കൂവി വിളിച്ചു പരിഹസിച്ചിരുന്നു. ഇവയ്‌ക്കെല്ലാം ഏഷ്യാ കപ്പില്‍ മറുപടി നല്‍കാനായിരിക്കും അദ്ദേഹത്തിന്റെ ശ്രമം.
തന്റെ ഫിനിഷിങ് പാടവം ഒരിക്കല്‍ക്കൂടി ധോണി പുറത്തെടുത്താല്‍ പാകിസ്താനെതിരേ ജയം ഇന്ത്യക്കൊപ്പം തന്നെ നില്‍ക്കും.

Story first published: Saturday, September 15, 2018, 12:53 [IST]
Other articles published on Sep 15, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X