കോലി ആര്? എന്തിന് ടീമിലെടുത്തെന്ന് ധോണി!! വെങ്സാര്‍ക്കറുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

Written By:

ദില്ലി: ഇന്ത്യയുടെ മുന്‍ താരവും മുഖ്യ സെലക്റ്ററുമായിരുന്ന ദിലീപ് വെങ്‌സാര്‍ക്കര്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്ത്. നിലവില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലിയെ ദേശീയ ടീമിലെടുത്തതാണ് തന്റെ സെലക്റ്റര്‍ സ്ഥാനം തെറിപ്പിച്ചന്നെ് വെങ്‌സാര്‍ക്കര്‍ വെളിപ്പെടുത്തി.

2008ല്‍ കോലി ദേശീയ ടീമിന്റെ മുഖ്യ സെലക്റ്ററായിരിക്കുമ്പോഴാണ് കോലി സീനിയര്‍ ടീമില്‍ം പിടിക്കുന്നത്. ഇപ്പോള്‍ 10 വര്‍ഷം പിന്നിടുമ്പോള്‍ ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളുടെ പട്ടികയിലേക്ക് കോലി എത്തിക്കഴിഞ്ഞു.

ബദ്രിനാഥിനു പകരം കോലി

ബദ്രിനാഥിനു പകരം കോലി

2008ല്‍ തമിഴ്‌നാട് ബാറ്റ്‌സ്മാന്‍ എസ് ബദ്രിനാഥിനെ തഴഞ്ഞാണ് താന്‍ കോലിയെ ദേശീയ ടീമിലുള്‍പ്പെടുത്തിയതെന്ന് വെങ്‌സാര്‍ക്കര്‍ പറഞ്ഞു. എന്നാല്‍ ഇത് അന്നത്തെ ബിസിസിഐ സെക്രട്ടറി എന്‍ ശ്രീനിവാസനെ ചൊടിപ്പിച്ചിരുന്നു. ഇതാണ് പിന്നീടെ തന്റെ സെലക്റ്റര്‍ സ്ഥാനം തന്നെ നഷ്ടപ്പെടുത്തിയതെന്ന് വെങ്‌സാര്‍ക്കര്‍ വ്യക്തമാക്കി.

ഇന്ത്യന്‍ എ ടീമിലേക്ക് കോലി

ഇന്ത്യന്‍ എ ടീമിലേക്ക് കോലി

2008ല്‍ യുവതാരങ്ങളെ മാത്രം ഉള്‍പ്പെടുത്തി ഓസ്‌ട്രേലിയയില്‍ ഒരു ചതുര്‍ രാഷ്ട്ര ടൂര്‍ണമെന്റ് നടന്നിരുന്നു. അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ ചാംപ്യന്‍മാരായ സമയമായിരുന്നു ഇത്. അന്ന് ഇന്ത്യയെ നയിച്ചത് കോലിയായിരുന്നു.
ഓസീസില്‍ നടക്കാനിരിക്കുന്ന പരമ്പരയില്‍ അണ്ടര്‍ 23 താരങ്ങളെ മാത്രം മല്‍സരിപ്പിക്കാന്‍ താനുള്‍പ്പെട്ട സെലക്ഷന്‍ കമ്മിറ്റി അന്നു തീരുമാനിക്കുകയായിരുന്നുവെന്നും വെങ്‌സാര്‍ക്കര്‍ പറഞ്ഞു.

ധോണിയും കേസ്റ്റണും ചോദ്യം ചെയ്തു

ധോണിയും കേസ്റ്റണും ചോദ്യം ചെയ്തു

അന്ന് ഓസീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ എ ടീമില്‍ കോലിയെ ഉള്‍പ്പെടുത്തിയത് സീനിയര്‍ ടീം ക്യാപ്റ്റനായ എംഎസ് ധോണിക്കും മുഖ്യ കോച്ച് ഗാരി കേസ്റ്റണിനും അത്ര പിടിച്ചില്ല. ഇരുവരും ഇക്കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. ഇരുവരും ഇക്കാര്യം ശ്രീനിവാസനെ അറിയിച്ചതാവാം തന്റെ സെലക്റ്റര്‍ സ്ഥാനം നഷ്ടപ്പെടുത്തിയതെന്നും വെങ്‌സാര്‍ക്കര്‍ സൂചിപ്പിച്ചു.

കമ്മിറ്റിയിലുള്ളവര്‍ അംഗീകരിച്ചു

കമ്മിറ്റിയിലുള്ളവര്‍ അംഗീകരിച്ചു

സീനിയര്‍ ടീം ശ്രീലങ്കയില്‍ പര്യടനത്തിനായി പോവുന്നതിനാല്‍ യുവതാരങ്ങളെ പരീക്ഷിക്കാനുള്ള ഏറ്റവും നല്ല അവസരമാണ് ഓസ്‌ട്രേലിയയില്‍ നടക്കുന്ന പരമ്പരയെന്ന് തോന്നി. അതുകൊണ്ടാണ് കോലിയെ ടീമിലെടുത്തത്. സെലക്ഷ പാനലിലുണ്ടായിരുന്ന മറ്റു നാലു പേരും തന്റെ തീരുമാനത്തെ അംഗീകരിച്ചതായും വെങ്‌സാര്‍ക്കര്‍ പറയുന്നു.

കോലി വേണ്ടെന്ന് ധോണി

കോലി വേണ്ടെന്ന് ധോണി

കോലിയെ ഇതുവരെ കണ്ടിട്ടു പോലുമില്ലെന്നും ഇന്ത്യന്‍ എ ടീമില്‍ ഉള്‍പ്പെടുത്തേണ്ട കാര്യമില്ലെന്നും അന്ന് ധോണിയും കേസ്റ്റണും തന്നോട് പറഞ്ഞിരുന്നതായി വെങ്‌സാര്‍ക്കര്‍ വെളിപ്പെടുത്തി. നിലവിലുള്ള അതേ ടീമിനെ നിലനിര്‍ത്താമെന്ന അഭിപ്രായമായിരുന്നു ധോണിക്കുണ്ടായിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ കോലിയെ താന്‍ കണ്ടിട്ടുണ്ടെന്നും അവനെ തീര്‍ച്ചയായും ടീമിലെടുക്കണമെന്നുമാണ് അന്ന് താന്‍ മറുപടി നല്‍കിയതെനന്് വെങ്‌സാര്‍ക്കര്‍ വിശദമാക്കി.

വെങ്‌സാര്‍ക്കറുടെ പ്രതീക്ഷ തെറ്റിയില്ല

വെങ്‌സാര്‍ക്കറുടെ പ്രതീക്ഷ തെറ്റിയില്ല

കോലിയെ ഉള്‍പ്പെടുത്താനുള്ള വെങ്‌സാര്‍ക്കറുടെ തീരുമാനം തെറ്റിയില്ല. പരമ്പരയില്‍ ഓപ്പണറായി പരീക്ഷിക്കപ്പെട്ട കോലി സെഞ്ച്വറിയോടെ തിളങ്ങുകയും ചെയ്തു. ഇതോടെ ലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ സീനിയര്‍ ടീമിലും കോലി ഇടം നേടി.

ആറാം സ്ഥാനത്തിനായി 2 പേര്‍

ആറാം സ്ഥാനത്തിനായി 2 പേര്‍

അന്ന് ധോണി ക്യാപ്റ്റനായിരുന്നപ്പോള്‍ ടീമിലെ ആറാം നമ്പര്‍ ബാറ്റിങ് പൊസിഷനു വേണ്ടി രണ്ടു പേരാണ് പോരടിച്ചിരുന്നത്. ഒന്നു കോലിയായിരുന്നെങ്കില്‍ മറ്റൊന്ന് ബദ്രിനാഥായിരുന്നു.
ടീമിലെ ബാക്കിയുള്ള എല്ലാ പൊസിഷനിലും അന്നു താരങ്ങളുണ്ടായിരുന്നു.

ബദ്രി ശ്രീനിവാസന്റെ ടീമിലെ താരം

ബദ്രി ശ്രീനിവാസന്റെ ടീമിലെ താരം

അന്നത്തെ ബിസിസിഐ പ്രസിഡന്റായ ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ താരമായിരുന്നു ബദ്രിനാഥ്. അതുകൊണ്ടു തന്നെ ബദ്രിയെ തഴഞ്ഞ് കോലിയെ ഇന്ത്യന്‍ ടീമിലെടുക്കുന്നതിനോട് അദ്ദേഹത്തിന് ഒട്ടും താല്‍പ്പര്യമുണ്ടായിരുന്നില്ലെന്നും വെങ്‌സാര്‍ക്കര്‍ വ്യക്തമാക്കി.

ബദ്രിയെ എന്തിന് തഴഞ്ഞു

ബദ്രിയെ എന്തിന് തഴഞ്ഞു

ലങ്കന്‍ പര്യടനത്തിലും ബദ്രിനാഥിനെ എന്തു കൊണ്ട് ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്താതെ തഴഞ്ഞുവെന്ന് ശ്രീനിവാസന്‍ തന്നോട് ചോദിച്ചിരുന്നതായി വെങ്‌സാര്‍ക്കര്‍ വെളിപ്പെടുത്തി. ഓസ്‌ട്രേലിയയില്‍ നടന്ന പരമ്പര താന്‍ നേരിട്ടു കണ്ടിരുന്നതായും കോലി അത്യുജ്ജ്വലമായാണ് കളിച്ചതെന്നുമാണ് താന്‍ അദ്ദേഹത്തിന് അന്നു മറുപടി നല്‍കിയതെന്നും വെങ്‌സാര്‍ക്കര്‍ സൂചിപ്പിച്ചു.

 ശ്രീനിവാസന്‍ ക്ഷുഭിതനായി

ശ്രീനിവാസന്‍ ക്ഷുഭിതനായി

തമിഴ്‌നാടിന് വേണ്ടി ബദ്രിനാഥ് 800 റണ്‍സ് നേടിയിട്ടുണ്ടെന്നും കോലിക്കു പകരം ബദ്രിയെയാണ് ടീമിലെടുക്കേണ്ടിയിരുന്നതെന്നും അന്നു ശ്രീനിവാസന്‍ തന്നോടു വാദിച്ചു. ബദ്രിക്ക് അവസരം ലഭിക്കുമെന്ന് പറഞ്ഞപ്പോള്‍ ഇനിയെപ്പോള്‍ ലഭിക്കാനാണ് ബദ്രിക്ക് 29 വയസ്സായെന്നും ശ്രീനിവാസന്‍ രോഷത്തോടെ പറഞ്ഞതായും വെങ്‌സാര്‍ക്കര്‍ വെളിപ്പെടുത്തി.

വെങ്‌സാര്‍ക്കറിനെ നീക്കി

വെങ്‌സാര്‍ക്കറിനെ നീക്കി

ഈ സംഭവത്തിനു പിന്നാലെ വെങ്‌സാര്‍ക്കറിനെ മുഖ്യ സെലക്റ്റര്‍ സ്ഥാനത്തു നിന്നും നീക്കിയ ശ്രീനിവാസന്‍ തനിക്കു പ്രിയപ്പെട്ട കെ ശ്രീകാന്തിനെ ഈ സ്ഥാനത്തേക്കു നിയമിക്കുകയായിരുന്നു. ഇതോടെ സെലക്റ്ററെന്ന നിലയില്‍ തന്റെ കരിയറും അവസാനിച്ചതായി വെങ്‌സാര്‍ക്കര്‍ പറഞ്ഞു.

കോലിയടക്കം 5 പേര്‍ക്ക് എ പ്ലസ്... വാര്‍ഷിക പ്രതിഫലം 7 കോടി!! ധോണിക്ക് എ ഗ്രേഡ് മാത്രം

ഐപിഎല്‍: രാജാക്കന്‍മാര്‍ തയ്യാര്‍, അങ്കം തുടങ്ങട്ടെ... കപ്പിലേക്ക് നയിക്കാന്‍ ഇവര്‍

Story first published: Friday, March 9, 2018, 9:26 [IST]
Other articles published on Mar 9, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍