വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

2010നു ശേഷം ടെസ്റ്റിലെ ടോപ്‌സകോറര്‍മാര്‍- ഇന്ത്യയുടെ ഒരാള്‍ മാത്രം, അതും മലയാളി താരം!

കരുണ്‍ നായരാണ് ഈ താരം

ടെസ്റ്റ് ക്രിക്കറ്റില്‍ 2010 മുതലുള്ള കണക്കുകള്‍ നോക്കിയാല്‍ ഓരോ വര്‍ഷത്തെയും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടിയവരില്‍ ഒരു തവണ മാത്രമേ ഇന്ത്യന്‍ താരത്തെ നമുക്ക് കാണാന്‍ സാധിക്കൂ. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ രോഹിത് ശര്‍മ മൂന്നു വര്‍ഷം ഈ നേട്ടം കൈവരിച്ചിട്ടുണ്ടെങ്കില്‍ ടെസ്റ്റില്‍ ഇന്ത്യന്‍ സാന്നിധ്യം കുറവാണെന്നത് ആരാധകരെ നിരാശപ്പെടുത്തും.

2010 മുതല്‍ 21ല്‍ ഇതുവരെ നടന്ന ടെസ്റ്റുകളാണ് പരിഗണിച്ചത്. ഒന്നില്‍ക്കൂടുതല്‍ തവണ ഒരു വര്‍ഷം ടോപ്‌സ്‌കോററായ ഒരാള്‍ മാത്രമേയുള്ളൂ. അത് ഇംഗ്ലണ്ടിന്റെ മുന്‍ നായകനും ഓപ്പണറുമായ അലെസ്റ്റര്‍ കുക്കാണ്. ഈ ലിസ്റ്റ് നമുക്ക് നോക്കാം.

 കരുണ്‍ നായര്‍ മാത്രം

കരുണ്‍ നായര്‍ മാത്രം

ലിസ്റ്റിലെ ഒരേയൊരു ഇന്ത്യന്‍ താരം മലയാളി കൂടിയാണെന്നത് നമുക്കും അഭിമാനിക്കാന്‍ വക നല്‍കുന്നു. കര്‍ണാടക ടീമിനായി ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്ന കരുണ്‍ നായരാണിത്. 2016ലായിരുന്നു കരുണ്‍ ടെസ്റ്റില്‍ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ കുറിച്ചത്.
അന്നു ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ അദ്ദേഹം പുറത്താവാതെ 303 റണ്‍സ് അടിച്ചെടുത്തിരുന്നു. മുന്‍ ഇതിഹാസം വീരേന്ദര്‍ സെവാഗിനു ശേഷം ടെസ്റ്റില്‍ ഇന്ത്യയുടെ ഏക ട്രിപ്പിള്‍ സെഞ്ച്വറിയും ഇതു തന്നെയാണ്. കരുണിനു ശേഷം പിന്നീട് മറ്റൊരു ഇന്ത്യന്‍ താരവും ടെസ്റ്റില്‍ വ്യക്തിഗത സ്‌കോറര്‍മാരില്‍ ഒന്നാമതെത്തിയിട്ടില്ല.

അഞ്ചു ട്രിപ്പിള്‍ സെഞ്ച്വറികള്‍

അഞ്ചു ട്രിപ്പിള്‍ സെഞ്ച്വറികള്‍

2010നു ശേഷം കരുണടക്കം അഞ്ചു ട്രിപ്പിള്‍ സെഞ്ച്വറിക്കാരാണ് അഞ്ചു വര്‍ഷങ്ങളില്‍ ടോപ്‌സ്‌കോകര്‍ സ്ഥാനത്തുള്ളത്. ഇക്കൂട്ടത്തില്‍ ഈ കാലയളവിലെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോര്‍ഡ് ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ പേരിലാണ്. 2019ല്‍ പാകിസ്താനെതിരേ വാര്‍ണര്‍ പുറത്താവാതെ അടിച്ചെടുത്തത് 335 റണ്‍സായിരുന്നു.
333 റണ്‍സോടെ യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലാണ് രണ്ടാമന്‍. 2010ലായിരുന്നു ശ്രീലങ്കയ്‌ക്കെതിരേ ഇത്രയും റണ്‍സുമായി ഈ വര്‍ഷത്തെ ഉയര്‍ന്ന സ്‌കോറിന് ഗെയ്ല്‍ അവകാശിയായത്. 2012ല്‍ ഓസ്‌ട്രേലിയയുടെ മൈക്കല്‍ ക്ലാര്‍ക്കും (329* റണ്‍സ്, എതിരാളി ഇന്ത്യ), 2014ല്‍ ശ്രീലങ്കയുടെ കുമാര്‍ സങ്കക്കാരയും (319 റണ്‍സ്, എതിരാളി ബംഗ്ലാദേശ്) എന്നിവരും ട്രിപ്പിളുകളുമായി അതാത് വര്‍ഷത്തെ ഒന്നാംസ്ഥാനക്കാരായി.

 കുക്ക് രണ്ടു തവണ ഒന്നാമന്‍

കുക്ക് രണ്ടു തവണ ഒന്നാമന്‍

മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ കുക്ക് 2011, 17 വര്‍ഷങ്ങളിലായിരുന്നു ഉയര്‍ന്ന വ്യക്തിഗത സ്‌കോറിന് അര്‍ഹനായത്. 11ല്‍ ഇന്ത്യക്കെതിരേ 294ഉം 17ല്‍ ഓസ്‌ട്രേലിയക്കെതിരേ പുറത്താവാതെ 244 റണ്‍സുമായിരുന്നു കുക്ക് അടിച്ചെടുത്തത്.
ലിസ്റ്റിലെ മറ്റുള്ളവര്‍- ദക്ഷിണാഫ്രിക്കയുടെ ഗ്രേയം സ്മിത്ത് (2013, 234 റണ്‍സ്, എതിരാളി പാകിസ്താന്‍), ന്യൂസിലാന്‍ഡിന്റെ റോസ് ടെയ്‌ലര്‍ (2015, 290 റണ്‍സ്, ഓസ്‌ട്രേലിയ), ന്യൂസിലാന്‍ഡിന്റെ ടോം ലാതം (2018, 265* റണ്‍സ്, ശ്രീലങ്ക), ഇംഗ്ലണ്ടിന്റെ സാക്ക് ക്രോളി (2020, 267 റണ്‍സ്, പാകിസ്താന്‍), ദിമുത് കരുണരത്‌നെ (2021, 244 റണ്‍സ്, ബംഗ്ലാദേശ്).

Story first published: Wednesday, July 7, 2021, 18:34 [IST]
Other articles published on Jul 7, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X