വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐസിസിയെ കളിയാക്കി ന്യൂസിലാന്‍ഡ് റഗ്ബി ടീം

‘No Count Back on Boundaries in Wellington’: New Zealand Rugby Team TROLLS ICC

അടിച്ച ബൗണ്ടറികളുടെ എണ്ണം നോക്കി ഇംഗ്ലണ്ടിന് ലോകകപ്പ് സമ്മാനിച്ച രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ തീരുമാനത്തില്‍ ക്രിക്കറ്റ് പ്രേമികള്‍ നിരാശരാണ്. ലോകകപ്പ് സമാപിച്ച് രണ്ടാഴ്ച്ച കഴിഞ്ഞിട്ടും ഐസിസിക്ക് എതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് ഇപ്പോഴുമൊട്ടും കുറവില്ല.

ലോകകപ്പ്

കപ്പിനും ചുണ്ടിനുമിടയ്ക്ക് വെച്ചാണ് കിവികള്‍ക്ക് കിരീടം നഷ്ടപ്പെട്ടത്. ആദ്യം വിവാദ ഓവര്‍ത്രോയുടെ പശ്ചാത്തലത്തില്‍ ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും തമ്മിലെ അന്‍പതോവര്‍ ഫൈനല്‍ മത്സരം സമനിലയില്‍ എത്തി. വിജയികളെ നിശ്ചയിക്കാന്‍ നടത്തിയ സൂപ്പര്‍ ഓവറിലും ടീമുകള്‍ സമനില പിടിച്ചതോടെയാണ് അടിച്ച ബൗണ്ടറികളുടെ എണ്ണം നോക്കി ഇംഗ്ലണ്ടിന് കപ്പ് നല്‍കാന്‍ ഐസിസി തീരുമാനിച്ചത്.

ന്യൂസിലാൻഡ്

സംഭവത്തില്‍ ന്യൂസിലാന്‍ഡുകാരുടെ നിരാശയും രോഷവും കെട്ടടങ്ങിയിട്ടില്ല. കഴിഞ്ഞദിവസം ന്യൂസിലാന്‍ഡ് റഗ്ബി ടീം പങ്കുവെച്ച ട്വിറ്റര്‍ സന്ദേശം ഇക്കാര്യം ഒരിക്കല്‍ക്കൂടി പറഞ്ഞുവെയ്ക്കുന്നു.

ഐസിസിയെ പരിഹസിച്ചാണ് ന്യൂസിലാന്‍ഡ് റഗ്ബി ടീമിന്റെ ട്വീറ്റ്. വെല്ലിങ്ടണില്‍ നടന്ന റഗ്ബി ചാമ്പ്യന്‍ഷിപ്പ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കന്‍ ടീം സ്പ്രിങ്ബ്രൂക്ക്‌സുമായി ന്യൂസിലാന്‍ഡ് ടീം ആള്‍ ബ്ലാക്ക്‌സ് സമനിലയില്‍ എത്തുകയായിരുന്നു. 'വെല്ലിങ്ടണില്‍ ബൗണ്ടറികളുടെ എണ്ണം ഫലം നിശ്ചയിക്കില്ല. മത്സരം സമനിലയാണ്. ഐതിഹാസിക മത്സരം കാഴ്ച്ചവെച്ചതിന് സ്പ്രിങ്ബ്രൂക്ക്‌സിന് നന്ദി', ന്യുസിലാന്‍ഡ് ടീം ഐസിസി നിയമത്തെ കളിയാക്കി കുറിച്ചു.

ട്വീറ്റ്

ഐസിസിയെ പേരെടുത്ത് പറഞ്ഞിട്ടില്ലെങ്കിലും ആള്‍ ബ്ലാക്ക്‌സിന്റെ ട്വീറ്റ് കായിക ലോകത്ത് ശ്രദ്ധ നേടിക്കഴിഞ്ഞു. നേരത്തെ ആരാധകരും ക്രിക്കറ്റ് ഇതിഹാസങ്ങളും വിഗദ്ധരുമെല്ലാം ഐസിസിയുടെ നിയമത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു.

ബൗണ്ടറികളുടെ എണ്ണം നോക്കി വിജയിയെ നിശ്ചയിക്കുന്ന നടപടിയോട് സച്ചിന്‍ തെണ്ടുല്‍ക്കര്‍ വിയോജിപ്പ് രേഖപ്പെടുത്തുകയുണ്ടായി. സൂപ്പര്‍ ഓവര്‍ മത്സരങ്ങള്‍ സമനിലയിലായാല്‍ വീണ്ടുമൊരു സൂപ്പര്‍ ഓവര്‍ക്കൂടി നടത്തണമെന്നാണ് സച്ചിന്റെ പക്ഷം. ഇന്ത്യന്‍ ഉപനായകന്‍ രോഹിത് ശര്‍മ്മയും വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. ക്രിക്കറ്റിലെ ചില നിയമങ്ങള്‍ പരിഷ്‌കരിക്കേണ്ട സമയം അതിക്രമിച്ചെന്നാണ് രോഹിത് ശര്‍മ്മ പറഞ്ഞത്.

ഇംഗ്ലണ്ട്

2011 ലോകകപ്പില്‍ ടൂര്‍ണ്ണമെന്റിലെ താരമായ യുവരാജ് സിങ്ങും ന്യൂസിലാന്‍ഡിന് കപ്പ് നഷ്ടപ്പെട്ട സംഭവത്തില്‍ നിരാശ മറച്ചുവെച്ചില്ല. ഐസിസിയുടെ നിയമം അംഗീകരിക്കാന്‍ തനിക്ക് സാധ്യമല്ല. എന്നാല്‍ നിയമം നിയമാണ്. ലോകകപ്പ് നേടിയ ഇംഗ്ലണ്ടിനെ അഭിനന്ദിക്കുന്നതിനൊപ്പം കിവികളുടെ ദു:ഖത്തില്‍ പങ്കുചേരുന്നതായും യുവരാജ് ട്വിറ്ററില്‍ കുറിച്ചു. തുടര്‍ച്ചയായി ഇതു രണ്ടാം തവണയാണ് ലോകകപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡ് തോല്‍ക്കുന്നത്.

Story first published: Monday, July 29, 2019, 13:37 [IST]
Other articles published on Jul 29, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X