ക്രിക്കറ്റില്‍ നേപ്പാള്‍ വിപ്ലവം... അദ്ഭുത ജയവുമായി ലോകകപ്പ് പ്രതീക്ഷ നിലനിര്‍ത്തി

Written By:

വിന്റോക്ക് (നമീബിയ): നേപ്പാള്‍ ക്രിക്കറ്റ് ടീം ഇപ്പോള്‍ സ്വപ്‌നലോകത്താണ്. അദ്ഭുത ജയവുമായി 2019ലെ ഏകദിന ലോകകപ്പിനുള്ള യോഗ്യതാ ടൂര്‍ണമെന്റിലേക്കു ടിക്കറ്റെടുത്തതിന്റെ ത്രില്ലിലാണ് നേപ്പാള്‍. കൈവിട്ടെന്നു കരുതിയ ജയം അവിശ്വസനീയമായി തിരിച്ചുപിടിച്ച നേപ്പാള്‍ ക്രിക്കറ്റ് ലോകത്തെ തന്നെ വിസ്മയിപ്പിച്ചിരിക്കുകയാണ്. കാനഡയെ ഒരു വിക്കറ്റിനു തോല്‍പ്പിച്ചാണ് നേപ്പാള്‍ കന്നി ലോകകപ്പ് യോഗ്യതയ്ക്കു ഒരു പടി കൂടി അടുത്തത്.

1

ആദ്യം ബാറ്റ് ചെയ്ത കാനഡ നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സാണ് നേടിയത്. ഓപ്പണര്‍ ശ്രീമന്ത വിജെരത്‌നെയുടെ (103) സെഞ്ച്വറിയാണ് കാനഡയെ മാന്യമായ സ്‌കോറിലെത്തിച്ചത്. പുതിയ സീസണിലെ ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിലെത്തിയ കൗമാര താരം സന്ദീപ് ലാമിച്ചാനെ കാനഡയ്ക്കു വേണ്ടി രണ്ടു വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങില്‍ ഒമ്പതു വിക്കറ്റിനു 144 റണ്‍സെന്ന നിലയിലേക്കു വീണ നേപ്പാള്‍ തോല്‍വി മുന്നില്‍ കണ്ടു. പക്ഷെ അപരാജിമായ അവസാന വിക്കറ്റില്‍ കെസി കരണും (42*) ലാമിച്ചാനെയും (5*) ചേര്‍ന്നു ടീമിനെ അവിസ്മരണീയ ജയത്തിലേക്കു നയിക്കുകയായിരുന്നു. 54 റണ്‍സാണ് അവസാന വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്.

ഈ വിജയത്തെക്കുറിച്ചു വിശേഷിപ്പിക്കാന്‍ തനിക്കു വാക്കുകള്‍ കിട്ടുന്നില്ലെന്നു നേപ്പാള്‍ ക്യാപ്റ്റന്‍ പരസ് ഖട്ക പറഞ്ഞു. എന്താണ് പറയേണ്ടതെന്ന് അറിയില്ല. ജയത്തെക്കുറിച്ച് വിശേഷിപ്പിക്കാന്‍ വാക്കുകളില്ല. ഇതു ക്രിക്കറ്റിന്റെ വിജയം കൂടിയാണ്. വര്‍ഷങ്ങളായുള്ള കഠിനാധ്വാനത്തിന്റെ ഫലമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, February 15, 2018, 15:45 [IST]
Other articles published on Feb 15, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍