വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL: മരുന്നടിക്കുന്നവരെ പൂട്ടാന്‍ നാഡ, 50 സാംപിളുകള്‍ ശേഖരിക്കും- വമ്പന്‍ താരങ്ങളെയും ഒഴിവാക്കില്ല

സപ്തംബര്‍ 19നാണ് ഐപിഎല്ലിനു തുടക്കം

ദില്ലി: ഐപിഎല്ലിന്റെ 13ാം സീസണിനില്‍ ഉത്തേജക മരുന്ന് ഉപയോഗിക്കുന്നവരെ പൂട്ടാന്‍ ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡ) തയ്യാറെടുത്തു കഴിഞ്ഞു. യുഎഇയില്‍ നടക്കാനിരിക്കുന്ന ടൂര്‍ണമെന്റിനുള്ള നടപടി ക്രമങ്ങള്‍ നാഡ തയ്യാറാക്കിക്കഴിഞ്ഞു. യുഎഇയില്‍ അഞ്ച് ഡോപ്പിങ് കണ്‍ട്രോള്‍ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ നാഡ തീരുമാനിച്ചതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവയില്‍ മൂന്നെണ്ണം മല്‍സരങ്ങള്‍ മനടക്കുന്ന ദുബായ്, ഷാര്‍ജ, അബുദാബി എന്നീവിടങ്ങളിലായിരിക്കും. മറ്റു രണ്ടെണ്ണം ദുബായിലെ ഐസിസി അക്കാദമി, അബുദാബിയിലെ സയ്ദ് ക്രിക്കറ്റ് സ്റ്റേഡിയം തുടങ്ങിയ പരിശീലന വേദികളിലായിരിക്കും.

1

മല്‍സരവേദികളില്‍ വച്ചു മാത്രം പരിശോധന നടത്തിയാല്‍ മതിയെന്നു ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നു നാഡ മേധാവി നവിന്‍ അഗര്‍വാള്‍ വ്യക്തമാക്കി. ടൂര്‍ണമെന്റിനിടെ താരങ്ങളുടെ 50 സാംപിളുകള്‍ നാഡ ശേഖരിക്കും. യൂറിന്‍ സാംപിളുകള്‍ കൂടാതെ ചില രക്ത സാംപിളുരകളും ശേഖരിക്കും. എംഎസ് ധോണി, വിരാട് കോലി, രോഹിത് ശര്‍മ എന്നിവരടക്കമുള്ള വമ്പന്‍ താരങ്ങളെയും പരിശോധനയ്ക്കു വിധേയരാക്കും.

ഇതിനു വേണ്ടി വ്യത്യസ്ത ബാച്ചുകളിലായി മൂന്നു സംഘം യുഎഇയിലേക്കു തിരിക്കും. ആദ്യത്തെ സംഘം സപ്തംബര്‍ ആദ്യവാരം യുഎഇയിലേക്കു പുറപ്പെടും. ഇതിനു മുമ്പ് സംഘത്തിലെ മുഴുവന്‍ പേരെയും കൊവിഡ് പരിശോധനയ്ക്കു വിധേയരാക്കും. അവിടെയെത്തിയാലും ഇവര്‍ക്കു കൊവിഡ് ടെസ്റ്റുണ്ടാവും.

2

കഴിഞ്ഞ ദിവസം റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലി താരങ്ങള്‍ക്കു മുന്നറിയിപ്പ് നല്‍കിയിരുന്നു. ഏതെങ്കിലുമൊരു താരത്തിന്റെ ഒരൊറ്റ പിഴവ് ടൂര്‍മെന്റിനെ മുഴുവന്‍ ബാധിക്കുമെന്നായിരുന്നു വീഡിയോ കോണ്‍ഫറന്‍സ് വഴി അദ്ദേഹം താരങ്ങളോടു പറഞ്ഞത്.

ഫ്രാഞ്ചൈസി അവരുടെ ട്വിറ്റര്‍ പേജില്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. കൊവിഡ് വ്യാപനം തടയുന്നതിനു വേണ്ടി തയ്യാറാക്കിയ ബയോ ബബ്‌ളിനെ ഗൗരവമായി കാണണമെന്നും അത് ലംഘിക്കരുതെന്നും അദ്ദേഹം താരങ്ങളോടു ആവശ്യപ്പെട്ടിട്ടുണ്ട്.

Story first published: Tuesday, August 25, 2020, 10:52 [IST]
Other articles published on Aug 25, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X