വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മുരളി കാര്‍ത്തിക്കിന് ധോണിയെ ഭയം? വിവാദത്തെക്കുറിച്ച് ഒരക്ഷരം ചോദിച്ചില്ല; ട്വിറ്ററില്‍ കണക്കിന് കിട്ടി

ജയ്പൂര്‍: ക്യാപ്റ്റന്‍ കൂള്‍ എന്ന് ലോകംമുഴുക്കെ അറിയപ്പെടുന്ന എംഎസ് ധോണി കഴിഞ്ഞദിവസം താന്‍ അത്ര കൂളല്ലെന്ന് തെളിയിച്ച സംഭവം ക്രിക്കറ്റ് ലോകത്ത് വിവാദമായിരിക്കുകയാണ്. അമ്പയറുടെ തീരുമാനം പിഴച്ചപ്പോള്‍ മൈതാനത്ത് കയറി അമ്പയറുടെനേരെ വിരല്‍ ചൂണ്ടി രോഷപ്രകടനം നടത്തിയ ധോണിക്ക് അനുകൂലമായി ആരും ഇതുവരെ രംഗത്തെത്തിയിട്ടില്ല.

ക്യാപ്റ്റനായിരുന്നപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് അടക്കിവാണിരുന്നത് ധോണിയാണെന്ന് സംസാരമുണ്ടായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിലെ ധോണിയുടെ ആധിപത്യം ചോദ്യം ചെയ്യാന്‍ പോലും പലരും മടിച്ചു. ക്യാപ്റ്റനല്ലാത്തപ്പോഴും ധോണിക്ക് ക്രിക്കറ്റില്‍ വലിയ സ്വാധീനമുണ്ട്. ധോണിക്കെതിരെ കടുത്ത അച്ചടക്ക നടപടിയും മറ്റും ഇല്ലാതിരിക്കാനുള്ള കാരണവും മറ്റൊന്നുമല്ല. ധോണിയുടെ സ്വാധീനം ശരിവെക്കുന്നതായിരുന്നു മത്സരശേഷം നടന്ന പരിപാടിയും.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താഴോട്ട്; പ്രശ്‌നം പോഗ്ബയോ? തലപുകച്ച് സോള്‍ഷെയര്‍മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താഴോട്ട്; പ്രശ്‌നം പോഗ്ബയോ? തലപുകച്ച് സോള്‍ഷെയര്‍

മുരളി കാര്‍ത്തിക് മിണ്ടിയില്ല

മുരളി കാര്‍ത്തിക് മിണ്ടിയില്ല

മത്സരശേഷമുള്ള അവാര്‍ഡ് വിതരണ വേളയില്‍ ഇരു ക്യാപ്റ്റന്മാരുമായും അവതാരകന്‍ കളിയെ കുറിച്ച് ചോദിച്ചറിയുന്നത് സാധാരണമാണ്. എന്നാല്‍, കഴിഞ്ഞദിവസം വിവാദമായ ഒരു സംഭവം നടന്നിട്ടും ധോണിയോട് അവതാരകന്‍ ഒരക്ഷരം പോലും ചോദിച്ചില്ല. ഇത് ക്രിക്കറ്റ് ആരാധകരെയും കളിവിദഗ്ധരെയുമെല്ലാം ഒന്നടങ്കം അമ്പരപ്പിച്ചകാര്യമാണ്. അവതാരകനായി എത്തിയതാകട്ടെ മുന്‍ ഇന്ത്യന്‍ താരം മുരളി കാര്‍ത്തിക്കും.

മുരളിക്കെതിരെ സോഷ്യല്‍ മീഡിയ

മുരളിക്കെതിരെ സോഷ്യല്‍ മീഡിയ

കാര്‍ത്തിക്കിന്റെ ഇത്തരത്തിലൊരു നടപടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സ് അവതാകരനായ മുരളി ധോണിയോട് സംഭവത്തെക്കുറിച്ച് ചോദിച്ചറിയുന്നതില്‍ പരാജയപ്പെട്ടു. ത്രില്ലര്‍ ഗെയിമില്‍ ജയിച്ചപ്പോള്‍ എന്താണ് മനസിലുയരുന്നതെന്നാണ് കാര്‍ത്തിക് ധോണിയോട് ചോദിച്ചത്. ധോണി അമ്പയറുടെ പ്രശ്‌നത്തെക്കുറിച്ച് ഒന്നു സൂചിപ്പിച്ചെങ്കിലും കാര്‍ത്തിക് അതേക്കുറിച്ച് തിരിച്ചു ചോദിച്ചില്ല.

മുരളി കാര്‍ത്തിക്കിന് ജോലി പോകുമെന്ന് ഭയം

മുരളി കാര്‍ത്തിക്കിന് ജോലി പോകുമെന്ന് ഭയം

കാര്‍ത്തിക്കിന് ധോണിയെ ഭയമാണോയെന്നാണ് ട്വിറ്ററില്‍ ചിലര്‍ ചോദിക്കുന്നത്. കാര്‍ത്തിക്കിന്റേത് ഏറ്റവും മോശം അവതരണം ആയിപ്പോയെന്നതുള്‍പ്പെടെ ആരാധകര്‍ രൂക്ഷമായാണ് പ്രതികരിക്കുന്നത്. നരത്തെ 2016ല്‍ കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെയെ ഐപിഎല്‍ കമന്റേറ്റര്‍ സ്ഥാനത്തുനിന്നും മാറ്റിയിരുന്നു. ധോണിയെ വിരമര്‍ശിച്ചതിനെ തുടര്‍ന്നാണ് ഹര്‍ഷയെ മാറ്റിയതെന്ന് അന്നുതന്നെ സംസാരമുണ്ടായി. ഈ രീതിയില്‍ ജോലി തെറിക്കുമെന്ന ഭയം മുരളി കാര്‍ത്തിക്കിനും ഉണ്ടായിരുന്നതിനാലാകാം ധോണിയുടെ വിവാദത്തെക്കുറിച്ച് മിണ്ടാതിരുന്നതെന്നാണ് സൂചന.

വിവാദം ഇങ്ങനെ

വിവാദം ഇങ്ങനെ

രാജസ്ഥാന്‍ റോയല്‍സിനെതിരായ ചെന്നൈ സൂപ്പര്‍കിങ്‌സ് മത്സരത്തിനിടെയായിരുന്നു സംഭവം. ബെന്‍ സ്‌റ്റോക്ക്‌സ് എറിഞ്ഞ അവസാന ഓവറില്‍ ചെന്നൈക്ക് വേണ്ടിയിരുന്നത് 18 റണ്‍സാണ്. ആ ഓവറില്‍ ഒരു പന്ത് ഫുള്‍ടോസ് ആയി. ഇത് അമ്പയര്‍ ഉല്‍ഹാസ് ഗാന്ധെ നോബോള്‍ വിളിച്ചു. എന്നാല്‍ സ്‌ക്വയര്‍ അമ്പയര്‍ ബ്രൂസ് ഓക്‌സന്‍ഫോര്‍ഡ് അത് നോബോളല്ലെന്ന് വ്യക്തമാക്കിയതോടെയാണ് തര്‍ക്കം ആരംഭിച്ചത്.

ധോണി മൈതാനത്തിറങ്ങി

ധോണി മൈതാനത്തിറങ്ങി

ക്രീസിലുണ്ടായിരുന്ന രവീന്ദ്ര ജഡേജയും മിച്ചല്‍ സാന്റ്‌നറും അമ്പയറുടെ നടപടി ചോദ്യം ചെയ്തപ്പോള്‍ ഡഗ്ഔട്ടിലുണ്ടായിരുന്ന ധോണിയും കളത്തിലേക്ക് കയറി അമ്പയര്‍ക്കുനേരെ വിരല്‍ചൂണ്ടി നടപടി ചോദ്യം ചെയ്തു. അത് നോബോള്‍ ആയി അനുവദിക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍, ബ്രൂസ് അക്കാര്യം അനുവദിക്കാതിരുന്നതോടെ ധോണി മടങ്ങി.

ധോണിയുടെ രോഷപ്രകടനം

ധോണിയുടെ രോഷപ്രകടനം

സാധാരണരീതിയില്‍ കൂള്‍ ആയി കാണപ്പെടാറുള്ള ധോണിയുടെ മറ്റൊരു മുഖമാണ് ജയ്പൂര്‍ മൈതാനത്ത് ദര്‍ശിച്ചത്. കടുത്തഭാഷയില്‍ വിരല്‍ചൂണ്ടി അമ്പയര്‍ക്കെതിരെ ധോണി കയര്‍ക്കുന്നത് കാണാം. ധോണി ഐപിഎല്‍ കോഡ് ലെവല്‍ ടു ലംഘിച്ചതായി പിന്നീട് അധികൃതര്‍ വ്യക്തമാക്കി. ധോണിയോട് മത്സര ഫീയുടെ 50 ശതമാനം പിഴയടക്കാനും നിര്‍ദ്ദേശിച്ചു.

ചെന്നൈ സൂപ്പര്‍ കിങ്‌സിന് ജയം

ചെന്നൈ സൂപ്പര്‍ കിങ്‌സിന് ജയം

മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ജയിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് 151 റണ്‍സാണ് നേടാനായത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ അവസാന പന്തില്‍ സിക്‌സറടിച്ച് മത്സരം ജയിപ്പിച്ചു. മുന്‍ ജേതാക്കളായ രാജസ്ഥാന്‍ റോയല്‍സിനെ നാലു വിക്കറ്റിന് സിഎസ്‌കെ മറികടക്കുകയായിരുന്നു. 43 പന്തില്‍ രണ്ടു ബൗണ്ടറികളും മൂന്നു സിക്സറുമടക്കം 58 റണ്‍സോടെ ധോണി ടീമിന്റെ ടോപ്സ്‌കോററായി. അമ്പാട്ടി റായുഡുവിന്റെ (57) മികച്ച പിന്തുണയും സിഎസ്‌കെയുടെ ജയത്തില്‍ നിര്‍ണായകമായി.

Story first published: Saturday, June 8, 2019, 9:01 [IST]
Other articles published on Jun 8, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X