രാജസ്ഥാന് സൂപ്പര്‍ സണ്‍ഡേ, വിന്നറായി ബട്‌ലര്‍; ചാംപ്യന്‍മാര്‍ പുറത്തേക്ക്

Posted By: Mohammed shafeeq ap
Butler

മുംബൈ: സൂപ്പര്‍ സണ്‍ഡേയില്‍ ജോസ് ബട്‌ലര്‍ (94*) വീണ്ടും ഹീറോയായപ്പോള്‍ ഐപിഎല്ലിലെ നിര്‍ണായക പോരില്‍ മുന്‍ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സിന് തകര്‍പ്പന്‍ ജയം. ടൂര്‍ണമെന്റിലെ നിലനില്‍പ്പിനായുള്ള പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തിയാണ് രാജസ്ഥാന്‍ പ്ലേ ഓഫ് പ്രതീക്ഷ കാത്തത്. മുംബൈയുടെ ഹോംഗ്രൗണ്ടായ വാംഖഡെയില്‍ ഏഴു വിക്കറ്റിനായിരുന്നു രാജസ്ഥാന്റെ വിജയം. ജയത്തോടെ രാജസ്ഥാന് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനും സാധിച്ചു. എന്നാല്‍, തോല്‍വിയോടെ മുംബൈയുടെ പ്ലേ ഓഫ് സാധ്യത തുലാസിലായി. ശേഷിക്കുന്ന രണ്ട് മല്‍സരങ്ങളില്‍ വിജയിച്ചാലും മുംബൈയുടെ പ്ലേ ഓഫ് പ്രവേശനം മറ്റു മല്‍സരഫലങ്ങളുടെയും കണക്കിന്റെ കളികളിലെയും അടിസ്ഥാനമാക്കിയായിരിക്കും.

നിര്‍ണായക പോരില്‍ മുംബൈ നല്‍കിയ 169 റണ്‍സ് വിജയലക്ഷ്യം 18 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി രാജസ്ഥാന്‍ മറികടക്കുകയായിരുന്നു. പുറത്താവാതെ 53 പന്തില്‍ ഒമ്പത് ബൗണ്ടറിയും അഞ്ച് സിക്‌സറും അടിച്ചാണ് ബട്‌ലര്‍ രാജസ്ഥാന്റെ ഹീറോയായത്. തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലാണ് ബട്‌ലര്‍ രാജസ്ഥാന്റെ വിന്നറാവുന്നത്. സീസണില്‍ ഇത് രണ്ടാം തവണയാണ് രാജസ്ഥാന്‍ മുംബൈയെ പരാജയപ്പെടുത്തുന്നത്. നേരത്തെ ജെയ്പൂരില്‍ നടന്ന മല്‍സരത്തില്‍ രാജസ്ഥാന്‍ മൂന്നു വിക്കറ്റിന് മുംബൈയ വീഴ്ത്തിയിരുന്നു.
ബട്‌ലറിനു പുറമേ ക്യാപ്റ്റന്‍ അജ്യന്‍ക്യ രഹാനെ (37), മലയാളി താരം സഞ്ജുു സാംസണ്‍ (26) എന്നിവരും രാജസ്ഥാന്‍ ബാറ്റിങ് നിരയില്‍ തിളങ്ങി. ഡാരി ഷോര്‍ട്ട് നാല് റണ്‍സെടുത്ത് പുറത്തായി.

Yadav

ഷോര്‍ട്ടിനെ ജസ്പ്രിത് ബുംറയുടെ ബൗളിങില്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷാന്‍ പിടികൂടുകയായിരുന്നു. 36 പന്തില്‍ നാല് ബൗണ്ടറിയുള്‍പ്പെടുന്നതാണ് രഹാനെയുടെ ഇന്നിങ്‌സ്. രഹാനെയെ ഹാര്‍ദിക് പാണ്ഡ്യയുടെ ബൗളിങില്‍ സൂര്യകുമാര്‍ യാദവ് പിടികൂടുകയായിരുന്നു. വിജയം പൂര്‍ത്തിയാക്കുമ്പോള്‍ റണ്ണൊന്നുമെടുക്കാതെ ബെന്‍ സ്‌റ്റോക്‌സായിരുന്നു ക്രീസില്‍. 14 പന്തില്‍ രണ്ട് വീതം സിക്‌സറും ബൗണ്ടറിയും അടിച്ച സഞ്ജുവിനെ ഹാര്‍ദിക് പാണ്ഡ്യയുടെ ബൗളിങില്‍ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. വിജയത്തോടെ രാജസ്ഥാന്‍ അഞ്ചാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ തോല്‍വിയോടെ മുംബൈ ആറിലേക്ക് പിന്തള്ളപ്പെട്ടു. 12 മല്‍സരങ്ങളില്‍ നിന്ന് രാജസ്ഥാന് 12 ഉം മുംബൈക്ക് 10 ഉം പോയിന്റാണുള്ളത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റിന് 168 റണ്‍സെടുക്കുകയായിരുന്നു. ഓപണര്‍മാരുടെ മികച്ച തുടക്കത്തിനു ശേഷം തുടര്‍ച്ചയായി വിക്കറ്റുകള്‍ വീണതാണ് മുംബൈ സ്‌കോറിങ് 168 റണ്‍സിലൊതുങ്ങിയത്. ഒരുഘട്ടത്തില്‍ 10.3 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 87 റണ്‍സെന്ന നിലയിലായിരുന്നു ആതിഥേയരായ മുംബൈ.

1
43457

എന്നാല്‍, 11ാം ഓവറില്‍ ജൊഫ്രെ ആര്‍ച്ചര്‍ മുംബൈക്ക് ഇരട്ട പ്രഹരം നല്‍കിയപ്പോള്‍ രാജസ്ഥാന്‍ മല്‍സരത്തിലേക്ക് തിരിച്ചുവരികയായിരുന്നു. ഒരുവശത്ത് ക്യാച്ചുകള്‍ വിട്ടുകളയാന്‍ രാജസ്ഥാന്റെ ചില താരങ്ങള്‍ മല്‍സരിച്ചപ്പോള്‍ തകര്‍പ്പന്‍ ക്യാച്ചിലൂടെ മലയാളി താരം സഞ്ജു വി സാംസണും ജയ്‌ദേവ് ഉനാട്കട്ടും മുംബൈ സ്‌കോറിങ്ങിന് തടയിട്ടു. എവിന്‍ ലെവിസ് (60) അര്‍ധസെഞ്ച്വറിയുമായി മുംബൈയുടെ ടോപ്‌സ്‌കോററായി. സൂര്യകുമാര്‍ യാദവ് (38), ഹാര്‍ദിക് പാണ്ഡ്യ (36) എന്നിവരാണ് മുംബൈ ബാറ്റിങ് നിരയില്‍ തിളങ്ങിയ മറ്റു താരങ്ങള്‍. അമിതാവേശം കാണിച്ച ക്യാാപ്റ്റന്‍ രോഹിത് ശര്‍മ ഗോള്‍ഡന്‍ ഡക്കായി പുറത്താവുകയായിരുന്നു. 42 പന്തില്‍ നാല് വീതം സിക്‌സറും ബൗണ്ടറിയും ഉള്‍പ്പെടുന്നതാണ് ലെവിസിന്റെ ഇന്നിങ്‌സ്. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ഹാര്‍ദിക് 21 പന്തില്‍ മൂന്ന് ബൗണ്ടറിയും രണ്ട് സിക്‌സറും കണ്ടെത്തി. 31 പന്തില്‍ ഏഴ്

ബൗണ്ടറിയുള്‍പ്പെടുന്നതാണ് സൂര്യകുമാറിന്റെ ഇന്നിങ്‌സ്. ഇഷാന്‍ കിഷാന് (12), ക്രുനാല്‍ പാണ്ഡ്യ (3) എന്നിവരാണ് മുംബൈ നിരയില്‍ പുറത്തായ മറ്റു താരങ്ങള്‍. ബെന്‍ കട്ടിങ് ഏഴ് പന്തില്‍ നിന്ന് ഒരു സിക്‌സറോടെ പുറത്താവാതെ 10 റണ്‍സെടുത്തു. രാജസ്ഥാനു വേണ്ടി ആര്‍ച്ചര്‍, ബെന്‍ സ്റ്റോക്‌സ് എന്നിവര്‍ രണ്ടും ധവാല്‍ കുല്‍ക്കര്‍ണി, ജയ്‌ദേവ് ഉനാട്കട്ട് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

രണ്ട് നിര്‍ണായക വിക്കറ്റുകളാണ് രാജസ്ഥാന്‍ 11ാം ഓവറില്‍ ആര്‍ച്ചറിലൂടെ വീഴ്ത്തിയത്. ഇതാണ് മല്‍സരത്തില്‍ രാജസ്ഥാന് പിടിവള്ളിയായതും. സൂര്യകുമാറിനു പിന്നാലെ ആദ്യ പന്തില്‍ തന്നെ രോഹിതിനെയുമാണ് ആര്‍ച്ചര്‍ വീഴ്ത്തിയത്. ബൗണ്ടറി ലൈനരികില്‍ നിന്ന് രണ്ട് മികച്ച ക്യാച്ചുകളിലൂടെ ഇരുവരെയും ജയ്‌ദേവ് ഉനാട്കട്ടാണ് കൈകളിലൊതുക്കിയത്. ലെവിസ്, ഇഷാന്‍, ഹാര്‍ദിക് എന്നിവരാണ് സഞ്ജുവിന്റെ തകര്‍പ്പന്‍ ക്യാച്ചില്‍ വീണത്.

പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ വിജയിച്ചേ തീരുവെന്ന നിലയിലാണ് മുംബൈയും രാജസ്ഥാനും നിര്‍ണായക പോരിന് വാംഖഡെയിലിറങ്ങിയത്. തുടക്കത്തില്‍ തന്നെ മുംബൈയെ സമ്മര്‍ദ്ദത്തിലാക്കാനുള്ള അവസരം അജിന്‍ക്യ രഹാനെ നയിക്കുന്ന രാജസ്ഥാന്‍ നഷ്ടപ്പെടുത്തി. ലെവിസിന്റേയും സൂര്യകുമാറിന്റേയും ക്യാച്ചവസരങ്ങള്‍ രാജസ്ഥാന്‍ ഫീല്‍ഡര്‍മാര്‍ കൈവിടുകയായിരുന്നു.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Sunday, May 13, 2018, 15:36 [IST]
Other articles published on May 13, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍