വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'ഈ പിച്ച് വേണ്ടെന്ന് അന്നേ പറഞ്ഞതാണ്'; ചെന്നൈ പിച്ചിനെതിരെ ആഞ്ഞടിച്ച് ധോണി

#IPL2019 : ഈ പിച്ച് വേണ്ടെന്ന് അന്നേ പറഞ്ഞതാണ്, ധോണി | Oneindia Malayalam

ചെന്നൈ: ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള പിച്ച് ടി20 മത്സരത്തിന് ഒരുക്കിയാല്‍ എങ്ങിനെയിരിക്കും. ഐപിഎല്ലിനായി ഒരുക്കിയ ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിലെ പിച്ച് ആ രീതിയിലുള്ളതാണ്. ഉദ്ഘാടന മത്സരത്തില്‍ ബാംഗ്ലൂരിനെ 70 റണ്‍സില്‍ ഒതുക്കിയ ടേണും ബൗണ്‍സുമുള്ള പിച്ചിനെതിരെ അന്നുതന്നെ കളിക്കാര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍, കഴിഞ്ഞദിവസം നടന്ന ചെന്നൈ കൊല്‍ക്കത്ത മത്സരത്തിനും സമാനരീതിയിലുള്ള പിച്ചാണ് തയ്യാറാക്കിയത്.

ഐപിഎല്‍: 'റണ്‍ പിശുക്കില്‍' റെക്കോഡിട്ട് ചഹര്‍, ഉജ്ജ്വല ബൗളിങ്, ചരിത്രം വഴിമാറിയത് ചെപ്പോക്കില്‍ ഐപിഎല്‍: 'റണ്‍ പിശുക്കില്‍' റെക്കോഡിട്ട് ചഹര്‍, ഉജ്ജ്വല ബൗളിങ്, ചരിത്രം വഴിമാറിയത് ചെപ്പോക്കില്‍

കൊല്‍ക്കത്തയ്ക്കായി ആന്ദ്രെ റസ്സല്‍ അര്‍ധതകം നേടിയില്ലായിരുന്നെങ്കിലും ടീം നാണംകെട്ട ടോട്ടലില്‍ ഒതുങ്ങുമായിരുന്നു. വമ്പന്‍ മത്സരം കാണാന്‍ ആഗ്രഹിക്കുന്നവരാണ് ഐപിഎല്ലിന്റെ ആരാധകര്‍. കുറഞ്ഞ റണ്‍സ് പിറക്കുന്ന മത്സരങ്ങള്‍ തുടര്‍ക്കഥയായാല്‍ ആരാധകര്‍ ഐപിഎല്ലിനെ കൈവിടും. ഈ ആശങ്ക പങ്കുവെക്കുന്നതാണ് മത്സരശേഷമുള്ള ധോണിയുടെ വാക്കുകള്‍.


ഈ പിച്ചില്‍ കളിവേണ്ട

ഈ പിച്ചില്‍ കളിവേണ്ട

ഇത്തരമൊരു പിച്ചില്‍ കളിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് ധോണി പറഞ്ഞു. ഇത് കുറഞ്ഞ ടോട്ടല്‍ മാത്രമേ നല്‍കുന്നുള്ളൂ. ഈ പിച്ചില്‍ തങ്ങളുടെ ബാറ്റ്‌സ്മാന്മാര്‍ പോലും ബുദ്ധിമുട്ടുന്നു. കുറഞ്ഞ ടോട്ടലായതുകൊണ്ടാണ് ജയം എളുപ്പമായതെന്നും ധോണി വ്യക്തമാക്കി. നേരത്തെ ഉദ്ഘാടന മത്സരത്തിനുശേഷം വിരാട് കോലിയും ഇതേ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു.

താഹിറും ഹര്‍ഭജനും

താഹിറും ഹര്‍ഭജനും

വെറ്ററന്‍ സ്പിന്നര്‍മാരായ ഇമ്രാന്‍ താഹിറും ഹര്‍ഭജന്‍ സിങ്ങും മികച്ച ബൗളിങ് നടത്തുന്നത് പിച്ചിന്റെ സ്വഭാവം കൊണ്ടുകൂടിയാണ്. രണ്ട് ബൗളര്‍മാരെയും കളിക്കാന്‍ എതിര്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് കഴിയുന്നില്ല. പേസര്‍മാര്‍ക്കും പിച്ചില്‍നിന്നും അപ്രതീക്ഷിത ബൗണ്‍സ് ലഭിച്ചതോടെ മത്സരം വിരസമായി. വമ്പനടിക്കാരന്‍ റസ്സലിനുപോലും സ്‌ട്രൈക്ക് വര്‍ധിപ്പിക്കാന്‍ കഴിഞ്ഞില്ല.

 ചെന്നൈക്ക് വിജയം

ചെന്നൈക്ക് വിജയം

മത്സരത്തില്‍ മുന്‍ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനെ ഏഴു വിക്കറ്റിനാണ് സിഎസ്‌കെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ 108 റണ്‍സിലൊതുക്കിയപ്പോള്‍ തന്നെ ചെന്നൈ ജയമുറപ്പിച്ചിരുന്നു. 17.2 ഓവറില്‍ മൂന്നു വിക്കറ്റിന് ചെന്നൈ ലക്ഷ്യം മറികടക്കുകയും ചെയ്തു. ഫാഫ് ഡു പ്ലെസി (43*), അമ്പാട്ടി റായുഡു (21) എന്നിവരാണ് സിഎസ്‌കെയുടെ പ്രധാന സ്‌കോറര്‍മാര്‍. ഈ വിജയത്തോടെ കെകെആറിനെ പിന്തള്ളി ചെന്നൈ പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കു കയറുകയും ചെയ്തു.

Story first published: Wednesday, April 10, 2019, 15:03 [IST]
Other articles published on Apr 10, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X