വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടീം ഇന്ത്യയെ കടത്തിവെട്ടി ഐപിഎല്‍ 2020! ഈ വര്‍ഷത്തെ നമ്പര്‍ വണ്‍ ഹാഷ്ടാഗ്

ആദ്യ രണ്ടു സ്ഥാനങ്ങളും ഐപിഎല്ലുമായി ബന്ധപ്പെട്ടതാണ്

കായിക ലോകത്തെ സംബന്ധിച്ച് ഏറ്റവും മോശം വര്‍മായിരുന്നു 2020. കൊവിഡ് മഹാമാരി ലോകം മുഴുവന്‍ ഭീതി പരത്തി പടര്‍ന്നുപിടിച്ചപ്പോള്‍ അത് കായിക ലോകത്തെയും നിശ്ചലമാക്കി. ലോകം മുഴുവന്‍ ലോക്ക്ഡൗണിലേക്കു നീങ്ങിയപ്പോള്‍ ഗ്രൗണ്ടുകള്‍ ശൂന്യമായി, താരങ്ങള്‍ സ്വന്തം കുടുംബങ്ങളിലേക്കു ഒതുങ്ങി. ഒളിംപിക്‌സുള്‍പ്പെടെ ഈ വര്‍ഷം നടക്കേണ്ടിയിരുന്ന പല വമ്പന്‍ കായിക മാമാങ്കങ്ങളും കൊവിഡ് ഭയത്തെ തുടര്‍ന്ന് മാറ്റിവച്ചിരുന്നു.

Most tweeted three sports hashtags in 2020 | Oneindia Malayalam
1

ഈ വര്‍ഷം ഏറ്റവുമധികം ട്വീറ്റ് ചെയ്യെപ്പട്ട ഹാഷ് ടാഗുകളിലേക്കു വന്നാല്‍ അവിടെ ഐപിഎല്ലിന്റെ 13ാം സീസണാണ് തലപ്പത്തെന്നു കാണാം. ഐപിഎല്‍ 2020 (IPL2020) എന്നതാണ് ഈ വര്‍ഷം ഏറ്റവുമധികം തവണ ട്വീറ്റ് ചെയ്യപ്പെട്ട ഹാഷ്ടാഗ്. ഈ വര്‍ഷം ക്രിക്കറ്റിനെ സംബന്ധിച്ച് ഏറ്റവും വലിയ ടൂര്‍ണമെന്റും ഇതു തന്നെയായിരുന്നു. ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി ഐസിസിയുടെ ടി20 ലോകകപ്പ് ഓസ്‌ട്രേലിയയില്‍ നടക്കേണ്ടിയിരുന്നുവെങ്കിലും കൊവിഡിനെ തുടര്‍ന്ന് 2021ലേക്കു മാറ്റുകയായിരുന്നു. തുടര്‍ന്നാണ് ഇതേ വിന്‍ഡോയില്‍ ഐപിഎല്‍ അരങ്ങേറിയത്. ഇന്ത്യയില്‍ സാഹചര്യങ്ങള്‍ അനുകൂലമല്ലാതിരുന്നതിനാല്‍ ടൂര്‍ണമെന്റിനു വേദിയായത് യുഎഇയായിരുന്നു.

2

2020ല്‍ കൂടുതല്‍ ട്വീറ്റ് ചെയ്യപ്പെട്ട രണ്ടാമത്തെ സ്‌പോര്‍ട്‌സ് ഹാഷ്ടാഗ് വിസില്‍ പോട് (whistlepodu) ആയിരുന്നു. ഐപിഎല്ലില്‍ ഇതിഹാസ താരം എംഎസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമുമായി ബന്ധപ്പെട്ടതാണിത്. സിഎസ്‌കെയുടെ സ്ലോഗന്‍ കൂടിയാണിത്. സിഎസ്‌കെയെ സംബന്ധിച്ച് ആഹ്ലാദിക്കാന്‍ വക നല്‍കുന്ന ഐപിഎല്ലായിരുന്നില്ല ഇത്തവണത്തേത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായി അവര്‍ പ്ലേഓഫിലെത്താതെ ഈ സീസണില്‍ പുറത്തായി. സീസണില്‍ ഏറ്റവുമാദ്യം പ്ലേഓഫ് കാണാതെ പുറത്താതയും സിഎസ്‌കെ തന്നെയാണ്. തൊട്ടുമുമ്പത്തെ സീസണില്‍ ആദ്യം പ്ലേഓഫ് ഉറപ്പിച്ച ധോണിപ്പടയ്ക്കാണ് ഇത്തവണ ഇങ്ങനെയൊരു മാനഹാനിയുണ്ടായത്.

ഓസ്‌ട്രേലിയയില്‍ ചരിത്ര റെക്കോഡുമായി കോലി; സച്ചിന് ശേഷം നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരംഓസ്‌ട്രേലിയയില്‍ ചരിത്ര റെക്കോഡുമായി കോലി; സച്ചിന് ശേഷം നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരം

IND vs AUS: റണ്‍മല തന്നെ പടുത്തുയര്‍ത്തണം! ടെസ്റ്റില്‍ അല്ലാതെ ഇന്ത്യക്കു രക്ഷയില്ല- ഗവാസ്‌കര്‍IND vs AUS: റണ്‍മല തന്നെ പടുത്തുയര്‍ത്തണം! ടെസ്റ്റില്‍ അല്ലാതെ ഇന്ത്യക്കു രക്ഷയില്ല- ഗവാസ്‌കര്‍

ഇന്ത്യന്‍ ടീമിനെ സൂചിപ്പിക്കുന്ന ടീം ഇന്ത്യയെന്നതാണ് (Teamindia) ഈ വര്‍ഷം കൂടുതല്‍ ട്വീറ്റ് ചെയ്യപ്പെട്ട മൂന്നാമത്തെ ഹാഷ്ടാഗ്. കൊവിഡ് കാരണം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ചുരുക്കം ചില പരമ്പരകള്‍ മാത്രമേ ഈ വര്‍ഷം കൡക്കാനായുള്ളൂ. ശ്രീലങ്കയ്‌ക്കെതിരേ ടി20 പരമ്പരയും ഓസ്‌ട്രേലിയക്കെതിരേ ഏകദിന പരമ്പരയും കളിച്ച ഇന്ത്യ പിന്നീട് ന്യൂസിലാന്‍ഡിനെതിരേ അവരുടെ നാട്ടില്‍ മൂന്നു ഫോര്‍മാറ്റുകളിലും പരമ്പര കളിച്ചു.

3

അതിനു ശേഷമാണ് കൊവിഡ് കാരണം ഇന്ത്യക്കു അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും മാസങ്ങളോളം ബ്രേക്ക് എടുക്കേണ്ടി വന്നത്. ബ്രേക്കിനു ശേഷം ഇന്ത്യ കളിച്ച ആദ്യ പരമ്പര കൂടിയാണ് ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്നത്. ഏകദിന പരമ്പര ഓസീസും ടി20 പരമ്പര ഇന്ത്യയും ഇതിനകം സ്വന്തമാക്കിക്കഴിഞ്ഞു. ഇനി നാലു ടെസ്റ്റുകളുടെ പരമ്പരയാണ് വരാനിരിക്കുന്നത്.

Story first published: Wednesday, December 9, 2020, 12:41 [IST]
Other articles published on Dec 9, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X