വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഓസ്‌ട്രേലിയന്‍ ആരാധകര്‍ എന്നെ വെറുക്കുന്നു, ആഷസ് തിരിച്ചുവരവില്‍ മിച്ചല്‍ മാര്‍ഷ്

കെന്നിങ്ടണ്‍: പാറ്റ് കമ്മിന്‍സിന്റെ വേഗമോ ജോഷ് ഹേസല്‍വുഡിന്റെയോ കൃത്യതയോ മിച്ചല്‍ മാര്‍ഷിനില്ല. കരിയറില്‍ ആകെ നേടിയത് 35 ടെസ്റ്റ് വിക്കറ്റുകള്‍ (31 ടെസ്റ്റുകളില്‍ നിന്നും). ഇതുവരെയുള്ള ബൗളിങ് പ്രകടനമാകട്ടെ ശരാശരിയില്‍ താഴെ മാത്രം. അതുകൊണ്ട് കഴിഞ്ഞവര്‍ഷം എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് മിച്ചല്‍ മാര്‍ഷിനെ ഒഴിവാക്കിയപ്പോള്‍ കായിക പ്രേമികള്‍ അത്ഭുതപ്പെട്ടില്ല.

മിച്ചൽ മാർഷ് ടീമിൽ

കഴിഞ്ഞ ഏപ്രിലില്‍ ക്രിക്കറ്റ് ബോര്‍ഡുമായുള്ള സെന്‍ട്രല്‍ കോണ്‍ട്രാക്ട് വരെ മിച്ചല്‍ മാര്‍ഷിന് നഷ്ടപ്പെട്ടിരുന്നു. പിന്നെ ഒരു വര്‍ഷത്തെ കാത്തിരിപ്പ്. ആഷസ് ടീമിലേക്ക് മിച്ചല്‍ മാര്‍ഷ് തിരിച്ചെത്തിയെങ്കിലും ആദ്യ നാലു ടെസ്റ്റ് മത്സരങ്ങളിലും താരം ഡ്രസിങ് റൂമിലിരുന്നു. ഓസീസ് താരങ്ങള്‍ക്ക് വെള്ളക്കുപ്പികള്‍ നല്‍കാന്‍ മാത്രമാണ് മാര്‍ഷ് ഗ്രൗണ്ടിലിറങ്ങിയത്. പക്ഷെ ഓവലില്‍ പ്ലേയിങ് ഇലവനില്‍ മിച്ചല്‍ മാര്‍ഷിനെ നായകന്‍ ടിം പെയ്ന്‍ ഉള്‍പ്പെടുത്തി. തീരുമാനം തെറ്റിയില്ലെന്ന് ആദ്യ ദിനം പൂര്‍ത്തിയാക്കിയപ്പോള്‍ ഓസ്‌ട്രേലിയ തിരിച്ചറിയുകയും ചെയ്തു.

മോശം തുടക്കം

മികച്ച തുടക്കം ലഭിച്ചിട്ടും എട്ടു വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്. ആത്മവിശ്വാസത്തില്‍ ബാറ്റു വീശിയ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്മാരെ തകര്‍ത്തതാകട്ടെ മിച്ചല്‍ മാര്‍ഷും.

ഓവലില്‍ കളി തുടങ്ങിയതുമുതല്‍ ഓസ്‌ട്രേലിയക്ക് തൊട്ടതെല്ലാം പിഴയ്ക്കുകയായിരുന്നു. ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്തെങ്കിലും ഫീല്‍ഡര്‍മാര്‍ക്ക് ഗ്രൗണ്ടില്‍ താളം കണ്ടെത്താനായില്ല. നാലു ക്യാച്ചുകളാണ് ഓസീസ് താരങ്ങള്‍ ഇന്നലെ നഷ്ടപ്പെടുത്തിയത്. ഫീല്‍ഡിങ് പിഴവുകള്‍ വേറെ.

നാലു വിക്കറ്റ്

വലിയ സ്‌കോറിലേക്ക് ഇംഗ്ലണ്ട് നീങ്ങുമെന്ന് തോന്നിച്ച സന്ദര്‍ഭം. പക്ഷെ മിച്ചല്‍ മാര്‍ഷ് പന്തെറിയാന്‍ വന്നതോടെ ചിത്രം മാറി. മീഡിയം പേസിലും പന്തിനെ മാര്‍ഷ് അതിമനഹോരമായി സ്വിങ് ചെയിക്കാന്‍ തുടങ്ങിയതോടെ ഇംഗ്ലീഷ് നിര കുഴങ്ങി. നാലു വിക്കറ്റുകളാണ് ഇന്നലെ മാത്രം മാര്‍ഷ് വീഴ്ത്തിയത്. റോറി ബേണ്‍സ്, ബെന്‍ സ്‌റ്റോക്ക്‌സ്, സാം കറന്‍, ക്രിസ് വോക്‌സ് എന്നിവര്‍ മിച്ചല്‍ മാര്‍ഷിന് മുന്നില്‍ കീഴടങ്ങി.

ഇന്ത്യ vs ദക്ഷിണാഫ്രിക്ക: ഇവരും അര്‍ഹിച്ചു ടീം ഇന്ത്യയില്‍ സ്ഥാനം... അന്നത്തെ ഹീറോ ഭുവിയെവിടെ?

തുറന്നുപറഞ്ഞു

84 പന്തില്‍ 64 റണ്‍സുമായി പുറത്താവാതെ നില്‍ക്കുന്ന ജോസ് ബട്‌ലറെ ആശ്രയിച്ചാണ് രണ്ടാം ദിനം ഇംഗ്ലണ്ട് ബാറ്റിങ് പുനരാരംഭിക്കുക.

എന്തായാലും ആദ്യ ദിനത്തെ പ്രകടനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകള്‍ വളഞ്ഞപ്പോള്‍ മാര്‍ഷ് ചെറു ചിരിയോടെ പറഞ്ഞു, 'ഭൂരിപക്ഷം ഓസ്‌ട്രേലിയന്‍ ആരാധകരും എന്നെ വെറുക്കുന്നുണ്ടാകണം'. സ്വന്തം നാട്ടില്‍ തനിക്ക് സ്വീകര്യത കുറവാണെന്ന് താരം ഇന്നലെ തുറന്നുപറഞ്ഞു.

മികവു പുലർത്തും

ടെസ്റ്റില്‍ ഒരുപാട് അവസരങ്ങള്‍ ലഭിച്ചെങ്കിലും മികവു പുലര്‍ത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാല്‍ ടീമിലേക്ക് തിരിച്ചുവരാന്‍ താന്‍ നടത്തുന്ന കഠിനശ്രമങ്ങള്‍ ഓസ്‌ട്രേലിയന്‍ ജനത മാനിക്കണം. ഓസ്‌ട്രേലിയക്കായി കളിക്കുന്നതില്‍പ്പരം സന്തോഷം മറ്റൊന്നില്ല. എന്നെങ്കിലുമൊരിക്കല്‍ ഓസ്‌ട്രേലിയന്‍ ആരാധകരുടെ പ്രിയപ്പെട്ട കളിക്കാരനായി താന്‍ മാറുമെന്ന് മിച്ചല്‍ മാര്‍ഷ് പ്രത്യാശ പ്രകടിപ്പിച്ചു.

Story first published: Friday, September 13, 2019, 14:40 [IST]
Other articles published on Sep 13, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X