വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ vs ദക്ഷിണാഫ്രിക്ക: ഇവരും അര്‍ഹിച്ചു ടീം ഇന്ത്യയില്‍ സ്ഥാനം... അന്നത്തെ ഹീറോ ഭുവിയെവിടെ?

മൂന്നു ടെസ്റ്റുകളങ്ങിയതാണ് പരമ്പര

Three players who deserved a place in India’s Test squad | Oneindia Malayalam

ദില്ലി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ അടുത്ത മാസം നടക്കാനിരിക്കുന്ന മൂന്നു ടെസ്റ്റുകളുടെ പരമ്പരയ്ക്കുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. വെസ്റ്റ് ഇന്‍ഡീസില്‍ നടന്ന തൊട്ടുമുമ്പത്തെ ടെസ്റ്റ് പരമ്പര തൂത്തുവാരിയ സംഘത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താതെയാണ് എംഎസ്‌കെ പ്രസാദിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി ടീമിനെ തിരഞ്ഞെടുത്തത്.

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20: ആദ്യ അങ്കത്തിന് ധര്‍മശാലയൊരുങ്ങി, കണക്കുകള്‍ ഇങ്ങനെ... മഴ വില്ലനാവുമോ?ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20: ആദ്യ അങ്കത്തിന് ധര്‍മശാലയൊരുങ്ങി, കണക്കുകള്‍ ഇങ്ങനെ... മഴ വില്ലനാവുമോ?

അന്നു ടീമിലുണ്ടായിരുന്ന ലോകേഷ് രാഹുലിനു പകരം യുവ ബാറ്റ്‌സ്മാന്‍ ശുഭ്മാന്‍ ഗില്ലിനെ വിളിക്കുകയായിരുന്നു. മോശം ഫോമിലുള്ള രാഹുല്‍ തഴയപ്പെടുമെന്നു നേരത്തേ തന്നെ സൂചനകളുണ്ടായിരുന്നു. എന്നാല്‍ ടെസ്റ്റ് പരമ്പരയ്ക്കുള്ള സംഘത്തില്‍ അവസരം അര്‍ഹിച്ചിരുന്ന ചില താരങ്ങള്‍ ഉണ്ട്. അവര്‍ ആരൊക്കെയാണെന്നു നോക്കാം.

അഭിമന്യു ഈശ്വരന്‍

അഭിമന്യു ഈശ്വരന്‍

ആഭ്യന്തര ക്രിക്കറ്റില്‍ മിന്നുന്ന പ്രകടനം നടത്തുന്ന ബാറ്റ്‌സ്മാനാണ് ബംഗാള്‍ ഓപ്പണറായ അഭിമന്യു ഈശ്വരന്‍. ഇടംകൈയന്‍ ബാറ്റ്‌സ്മാനായ അഭിമന്യു ആഭ്യന്തര ക്രിക്കറ്റില്‍ റണ്‍സ് വാരിക്കൂട്ടുകയാണ്. ബംഗാളിനു വേണ്ടി 11 മല്‍സരങ്ങളില്‍ നിന്നും 95.67 എന്ന മികച്ച ശരാശരിയില്‍ 861 റണ്‍സ് 24കാരന്‍ അടിച്ചെടുത്തിരുന്നു.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ താന്‍ അവസരം അര്‍ഹിക്കുന്നുവെന്ന് തെളിയിക്കുകയാണ് അഭിമന്യു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ തന്നെയും സെലക്ടര്‍മാര്‍ പരിഗണിച്ചേക്കുമെന്ന ശുഭപ്രതീക്ഷയിലായിരുന്നു യുവതാരം.

പ്രിയാങ്ക് പഞ്ചാല്‍

പ്രിയാങ്ക് പഞ്ചാല്‍

ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത ബാറ്റിങ് സെന്‍സേഷനായി മാറുമെന്ന് വിലയിരുത്തപ്പെടുന്ന താരമാണ് പ്രിയാങ്ക് പഞ്ചാല്‍. ആഭ്യന്തര ക്രിക്കറ്റിലെ തകര്‍പ്പന്‍ പ്രകടനങ്ങള്‍ തന്നെയാണ് ഇതിനു കാരണം. 2016-17 സീസണാണ് ഗുജറാത്തില്‍ നിന്നുള്ള ഈ താരത്തതിന്റെ കരിയറില്‍ വഴിത്തിരിവായത്. 1300ന് അടുത്ത് റണ്‍സ് വാരിക്കൂട്ടിയ പഞ്ചാല്‍ ഗുജറാത്തിനെ രഞ്ജി ട്രോഫിയില്‍ ചരിത്രത്തിലാദ്യമായി ചാംപ്യന്‍മാരാക്കുകയും ചെയ്തിരുന്നു.
ഈ പ്രകടനത്തിനു ശേഷം 29കാരനായ ബാറ്റ്‌സ്മാന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനം പഞ്ചാലിനെ ഇന്ത്യന്‍ എ ടീമിലെത്തിച്ചെങ്കിലും സീനിയയര്‍ ടീമില്‍ നിന്നും ഇതുവരെ വിളിവന്നിട്ടില്ല.

ഭുവനേശ്വര്‍ കുമാര്‍

ഭുവനേശ്വര്‍ കുമാര്‍

നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിലെ സ്ഥിരം സാന്നിധ്യമായ പേസര്‍ ഭുവനേശ്വര്‍ കുമാറിന് ടെസ്റ്റില്‍ കഷ്ടകാലം തുടരുകയാണ്. ദക്ഷിണാഫ്രിക്കയുമായുള്ള പരമ്പരയിലും ഭുവിയെ ടീമിലേക്കു വിളിക്കാന്‍ സെലക്ടര്‍മാര്‍ തയ്യാറായില്ല. 2018ല്‍ മധ്യത്തില്‍ വച്ച് പരിക്കേറ്റതാണ് ഭുവിയുടെ ടെസ്റ്റ് കരിയറിന് തടസ്സമായത്. പരിക്ക് ഭേദമായി തിരിച്ചു വരുമ്പോഴേക്കും ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി ത്രയം പേസ് ബൗളിങിന്റെ നിയന്ത്രണം ഏറ്റെടുത്തിരുന്നു. ഇതോടെ ഭുവിയുടെ മടങ്ങിവരവ് ദുഷ്‌കരമായി മാറി.
കഴിഞ്ഞ വര്‍ഷം ജൊഹാനസ്‌ബെര്‍ഗില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയാണ് ഭുവി അവസാനമായി ഇന്ത്യക്കു വേണ്ടടി ടെസ്റ്റില്‍ പന്തെറിഞ്ഞത്. ഈ കളിയില്‍ ഇന്ത്യയുടെ വിജയശില്‍പ്പിയായി താരം മാറുകയും ചെയ്തിരുന്നു.

Story first published: Friday, September 13, 2019, 14:16 [IST]
Other articles published on Sep 13, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X