ഷമിയുടെ ഭാര്യ ചില്ലറക്കാരിയല്ല; മാധ്യമ പ്രവര്‍ത്തകനെ ചെയ്തത്

Posted By: അന്‍വര്‍ സാദത്ത്

കൊല്‍ക്കത്ത: ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയും ഭാര്യയുമാണ് ദിവസങ്ങളായി ക്രിക്കറ്റ് ലോകത്തെ പ്രധാന സംസാരവിഷയം. അവിഹിത ബന്ധവും, ഗാര്‍ഹിക പീഡനവും, ഒത്തുകളിയുമെല്ലാമായി ഷമിക്കെതിരെ ഭാര്യ ഹസിന്‍ ജഹാന്‍ ആരോപിക്കുന്ന കുറ്റങ്ങള്‍ അതീവ ഗുരുതരമായവയാണ് എന്നതുകൊണ്ടുതന്നെ മാധ്യമങ്ങളില്‍ പ്രധാന വാര്‍ത്തയുമാകുന്നുണ്ട്.

എന്നാല്‍, ഷമിക്കെതിരെ എല്ലാ ദിവസവും പുതിയ ആരോപണങ്ങളുമായി രംഗത്തെത്തുന്ന ഹസിന്‍ ഇപ്പോള്‍ മാധ്യമ പ്രവര്‍ത്തകരുടെ ശത്രു കൂടിയായി. കൊല്‍ക്കത്തയില്‍വെച്ച് ഒരു മാധ്യമ പ്രവര്‍ത്തകനെ ആക്രമിച്ച ഹസിന്‍ വീഡിയോ ക്യാമറ തകര്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.

cats

സെന്റ് സെബാസ്റ്റന്‍ സ്‌കൂളിന് പുറത്തുവെച്ചായിരുന്നു നാടകീയ സംഭവങ്ങള്‍. ഹസിനോട് ചോദ്യങ്ങള്‍ ചോദിച്ച മാധ്യമ പ്രവര്‍ത്തകനോട് കയര്‍ക്കുകയും പിന്നീട് വീഡിയോ തകര്‍ക്കുകയും ചെയ്ത അവര്‍ ഉടന്‍ സ്ഥലത്തുനിന്നും രക്ഷപ്പെടുകയും ചെയ്തു. മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തില്‍ കുപിതയായാണ് ഹസിന് സമനില തെറ്റിയത്.

ഷമിക്കെതിരായ ആരോപണം ഉയര്‍ന്നതിനുശേഷം ഹസിനു പിന്നാലെയാണ് മാധ്യമപ്പട. അവര്‍ പോകുന്നിടത്തെല്ലാം മൈക്കും ക്യാമറകളുമായി ചുറ്റും കൂടുകയാണ്. എന്നാല്‍, എല്ലാ കാര്യങ്ങളും പൊതുജനത്തിന് മുന്‍പാകെ തുറന്നു പറഞ്ഞശേഷം ഇതേക്കുറിച്ചുള്ള ചോദ്യത്തിന് എന്തിനാണ് ചൂടാകുന്നത് എന്നാണ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യം. ഇപ്പോള്‍ അവര്‍ സ്വകാര്യതയാണ് ആവശ്യപ്പെടുന്നത്. അവര്‍ ജനങ്ങളില്‍ നിന്നും ഒളിച്ചോടുകയാണെന്നും മാധ്യമപ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നു.

ഐപിഎല്‍: അധികപ്പറ്റാവുമോ ഇവര്‍? ടീം കോമ്പിനേഷന്‍ തകിടം മറിയും!! ആരെ കളിപ്പിക്കും?

ഐപിഎല്‍: ഇവര്‍ 'പൊസിഷന്‍ കിങ്‌സ്'... ഓപ്പണിങില്‍ ഗെയ്ല്‍, ഭാജിക്ക് ഡബിള്‍ റെക്കോര്‍ഡ്


Story first published: Wednesday, March 14, 2018, 9:49 [IST]
Other articles published on Mar 14, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍