കേരളത്തിന്റെ 'കാസ്രോട്ട്കാരന്‍' ഹീറോ; ആരാണ് മുഹമ്മദ് അസ്ഹറുദ്ദീന്‍, അടുത്തറിയാം

മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈക്കെതിരായ തകര്‍പ്പന്‍ സെഞ്ച്വറി പ്രകടനത്തോടെ സൂപ്പര്‍ താരമായി മാറിയിരിക്കുകയാണ് കേരളത്തിന്റെ മുഹമ്മദ് അസ്ഹറുദ്ദീന്‍. മുന്‍ ഇന്ത്യന്‍ സൂപ്പര്‍ നായകന്റെ അതേ പേരിലുള്ള ഈ കാസര്‍കോട്കാരന്‍ 37 പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് കൈയടി നേടിയത്. മുംബൈയുടെ 197 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കേരളത്തിനുവേണ്ടി 54 പന്തില്‍ പുറത്താവാതെ 137 റണ്‍സാണ് അസ്ഹറുദ്ദീന്‍ നേടിയത്. ഇതില്‍ 9 ഫോറും 11 സിക്‌സും ഉള്‍പ്പെടും. സാമൂഹ്യ മാധ്യമങ്ങളിലടക്കം ഇതിനോടകം താരമായി മാറിയ മുഹമ്മദ് അസ്ഹറുദ്ദീനെക്കുറിച്ച് കൂടുതലറിയാം.

All you want to Know about the new sensation from Kerala, Mohammed Azharuddeen

കാസര്‍കോട് തളങ്കര സ്വദേശിയാണ് മുഹമ്മദ് അസ്ഹറുദ്ദീന്‍. എട്ട് മക്കളില്‍ ഇളയവനായ താരത്തിന് മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്ന് പേരിട്ടത് മൂത്ത സഹോദരനാണ്. മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീനോടുള്ള സഹോദരന്റെ കടുത്ത ആരാധനയാണ് മുന്‍ ഇന്ത്യന്‍ നായകന്റെ പേര് തന്നെ അനിയന് ഇടാന്‍ പ്രേരിപ്പിച്ചത്. ചെറുപ്പം മുതല്‍ ക്രിക്കറ്റിനോട് അസ്ഹറുദ്ദീന്‍ താല്‍പര്യം കാട്ടിയിരുന്നു.

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് അസ്ഹറുദ്ദീന്‍.10ാം വയസില്‍ നാട്ടിലെ താസ് ക്ലബ്ബിനൊപ്പമാണ് താരം ആദ്യമായി മത്സരം കളിക്കാനിറങ്ങുന്നത്. 11ാം വയസില്‍ അണ്ടര്‍ 13 ജില്ലാ ടീമിലും അസ്ഹറുദ്ദീന്‍ ഇടം പിടിച്ചു. പിന്നീട് അണ്ടര്‍ 15 ടീമിനുവേണ്ടിയും കളിച്ചു. താരമെന്നതിലുപരിയായി രണ്ട് സ്ഥലത്തും നായകനായും അസ്ഹറുദ്ദീന്‍ തിളങ്ങി. കേരള ക്രിക്കറ്റ് അക്കാദമി അസറുദ്ദീന്റെ മികവിനെ മനസിലാക്കിയതോടെ പിന്നീട് പരിശീലനം കെസിഎയ്ക്ക് കീഴിലായി.

10ാം താരം കോട്ടയം മാന്നാനം സെന്റ് എംഫ്രേസ് അക്കാദമിയില്‍ പൂര്‍ത്തിയാക്കിയ അസ്ഹറുദ്ദീന്‍ കൊച്ചി തേവര എസ്എച്ച് സ്‌കൂളില്‍ നിന്ന് പ്ലസ് ടൂവും ഡിഗ്രിയും പൂര്‍ത്തിയാക്കി. അവിടെ കൊച്ചിയില്‍ ബിജുമോന്റെ പരിശീലനത്തിലാണ് അസ്ഹറുദ്ദീന്‍ വളര്‍ന്നത്. പ്രൊഫഷനല്‍ താരമായി അതിവേഗം വളര്‍ന്ന അസ്ഹറുദ്ദീന്‍ 2013ല്‍ കേരള അണ്ടര്‍ 19 ടീമിലേക്കെത്തി. വെടിക്കെട്ട് ബാറ്റിങ് ശൈലിയെ സ്‌നേഹിക്കുന്ന അസ്ഹറുദ്ദീന്‍ 2015ല്‍ അണ്ടര്‍ 23 ടീമിലും ഇടം നേടി. സ്ഞ്ജു സാംസണ്‍ ടീമില്‍ ഉള്ളതിനാല്‍ കീപ്പറായി പരിഗണിക്കാതെ സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായാണ് അസ്ഹറുദ്ദീനെ കേരള ടീം പ്രയോജനപ്പെടുത്തിയത്.

2015-16 സീസണില്‍ ഗോവയ്‌ക്കെതിരായ മത്സരത്തിലൂടെയാണ് അസ്ഹറുദ്ദീന്റെ അരങ്ങേറ്റം.രഞ്ജി ട്രോഫിയില്‍ ഇതിനോടകം ശ്രദ്ധ പിടിച്ചുപറ്റാന്‍ 26കാരനായ താരത്തിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ ടി20 ഫോര്‍മാറ്റിലെ അസ്ഹറുദ്ദീന്റെ മികച്ച പ്രകടനം ഇതാദ്യമായാണ്. ഐപിഎല്‍ താരലേലത്തില്‍ അസ്ഹറുദ്ദീന്‍ പങ്കെടുത്തിരുന്നെങ്കിലും ഇതുവരെ അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണത്തെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മികവ് തുടര്‍ന്നാല്‍ ഫെബ്രുവരിയില്‍ നടക്കുന്ന ഐപിഎല്‍ താരലേലത്തില്‍ അസ്ഹറുദ്ദീന് ഐപിഎല്‍ ടീമിലേക്ക് വിളിയെത്തിയേക്കും.

ഫോട്ടോ: ട്വിറ്റർ

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Thursday, January 14, 2021, 11:16 [IST]
Other articles published on Jan 14, 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X