ബാറ്റ്‌സ്മാന്‍മാര്‍ക്ക് ആശ്വസിക്കാം... പാക് സ്പീഡ് സ്റ്റാര്‍ ആമിര്‍ ടെസ്റ്റ് നിര്‍ത്തുന്നു

Written By:

കറാച്ചി: പാകിസ്താന്‍ ക്രിക്കറ്റിലെ ബൗളിങ് സെന്‍സേഷനായ മുഹമ്മദ് ആമിര്‍ ടെസ്റ്റില്‍ നിന്നും വിരമിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നു. ഏകദിന, ട്വന്റി20 മല്‍സരങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു വേണ്ടിയാണ് ടെസ്റ്റ് മതിയാക്കാന്‍ താരം ഒരുങ്ങുന്നത്. ടെസ്റ്റ് നിര്‍ത്താനുള്ള തന്റെ തീരുമാനത്തെക്കുറിച്ച് ആമിര്‍ പാക് കോച്ച് മിക്കി ആര്‍തറുമായി സംസാരിച്ചു കഴിഞ്ഞു. ഓരോ ദിവസം കഴിയുന്തോറും പ്രായം കൂടിക്കൊണ്ടിരിക്കുകയാണെന്നും ഇനിയുമേറെ കാലം താന്‍ മല്‍സരംരംഗത്തു തുടരണമെന്നാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്. കളിക്കാനുള്ള തന്റെ ആവേശത്തിന് ഇപ്പോഴും കുറവൊന്നും സംഭവിച്ചിട്ടില്ല. ദീര്‍ഘകാലം ക്രിക്കറ്റില്‍ തുടരണമെന്ന അതിയായ ആഗ്രഹത്തെ തുടര്‍ന്നാണ് ടെസ്റ്റില്‍ നിന്നു വിരമിക്കുന്നതെന്നും 25 കാരനായ ആമിര്‍ വ്യക്തമാക്കി.

നാണക്കേടുണ്ടാക്കിയവര്‍ ഇനി ഒപ്പം വേണ്ട, മൂന്നു പേരെയും തിരിച്ചയക്കും... ലേമാന്‍ കോച്ചായി തുടരും

അന്ന് ബ്രസീല്‍, ഇന്ന് അര്‍ജന്റീന (1-6)!! നാണംകെട്ടു, ജര്‍മനിയോട് കണക്കുതീര്‍ത്ത് ബ്രസീല്‍

1

വാതുവയ്പ്പുകാരുമായി ചേര്‍ന്നു ഒത്തുകളിയില്‍ പങ്കാളിയായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ആമിറിന് ഐസിസി അഞ്ചു വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഈ വിലക്കിനു ശേഷം 2016ലാണ് താരം മല്‍സരരംഗത്തേക്കു തിരിച്ചെത്തിയത്. മടങ്ങിയെത്തിയ ശേഷവും ഗംഭീര പ്രകടനമാണ് പേസര്‍ കാഴ്ചവയ്ക്കുന്നത്. മൂന്നു ഫോര്‍മാറ്റിലും പാക് ടീമില്‍ ഒരിക്കല്‍ക്കൂടി ആമിര്‍ സ്ഥിരസാന്നിധ്യമാവുകയും ചെയ്തിരുന്നു. 2016ല്‍ തിരിച്ചെത്തിയ ശേഷം പാകിസ്താനു വേണ്ടി ഏറ്റവുമധികം ഓവറുകള്‍ പന്തെറിഞ്ഞ ബൗളര്‍ കൂടിയാണ് അദ്ദേഹം. രാജ്യത്തിനു വേണ്ടി മാത്രമല്ല കൗണ്ടി ക്രിക്കറ്റിലും നിരവധി ട്വന്റി20 ടൂര്‍ണമെന്റികളിലും ഇക്കാലയളവില്‍ ആമിര്‍ കളിച്ചു.

2

2010നു ശേഷം ക്രിക്കറ്റില്‍ ഏറെ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നു ആമിര്‍ പറയുന്നു. കരിയഫിലെ വിലയേറിയ അഞ്ചു വര്‍ഷങ്ങളാണ് വിലക്കിനെ തുടര്‍ന്നു നഷ്ടമായത്. ഇതുവരെ 30 ടെസ്റ്റുകൡ കളിച്ചു കഴിഞ്ഞു. അടുത്ത കുറച്ചു വര്‍ഷം കൂടി ചുരുങ്ങിയത് 50 ടെസ്റ്റുകളെങ്കിലും കളിച്ച ശേഷം വിരമിക്കാനാണ് ആലോചിക്കുന്നതെന്നും പേസര്‍ വ്യക്തമാക്കി.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Wednesday, March 28, 2018, 10:28 [IST]
Other articles published on Mar 28, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍