വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണി.. ധോണി..ആര്‍പ്പുവിളി, മൊഹാലി ഫാന്‍സിന് പന്തിനെ വേണ്ട; വിട്ടത് രണ്ട് സുവര്‍ണാവസരം

ധോണിയുടെ അഭാവം നിഴലിച്ച മത്സരം | Oneindia Malayalam

മൊഹാലി: ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ഏകദിനത്തില്‍ മോശം പ്രകടനം പുറത്തെടുത്ത ഋഷഭ് പന്തിനിനെതിരെ ആരാധകര്‍. മത്സരത്തില്‍ സ്റ്റംമ്പിങ്ങിനുള്ള രണ്ട് സുവര്‍ണാവസരമാണ് ഋഷഭ് പന്ത് നഷ്ടമാക്കിയത്. മാത്രമല്ല, അനാവശ്യ റണ്‍സുകളും യുവതാരം ഓസ്‌ട്രേലിയയ്ക്ക് നല്‍കുകയുണ്ടായി. ധോണിയുടെ അഭാവം നിഴലിക്കുന്നതായിരുന്നു മത്സരം.

ഐപിഎല്‍ 2019: ആരാവും പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ്? അതൊരു മലയാളി താരം!! വോണിന്റെ പ്രവചനംഐപിഎല്‍ 2019: ആരാവും പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ്? അതൊരു മലയാളി താരം!! വോണിന്റെ പ്രവചനം

ബാറ്റിങ്ങില്‍ 24 പന്തില്‍ 36 റണ്‍സെടുത്ത പന്ത് അനാവശ്യ ഷോട്ട് കളിച്ച് പുറത്താവുകയും ചെയ്തു. ബാറ്റിങ്ങില്‍ ഉത്തരവാദിത്വം ഏറ്റെടുക്കാനും വിക്കറ്റിന് പിന്നില്‍ മികവുകാട്ടാനും കഴിയാത്ത പന്തിന് അധികകാലം ഇന്ത്യന്‍ ടീമില്‍ നിലനില്‍ക്കാന്‍ കഴിയില്ലെന്നാണ് ആരാധകരുടെ വിമര്‍ശനം. മത്സരത്തിനിടെ കാണികള്‍ ധോണി.. ധോണി.. എന്ന് ആര്‍പ്പുവിളിക്കുകയും ചെയ്തു.

രണ്ട് അവസരം നഷ്ടമാക്കി

രണ്ട് അവസരം നഷ്ടമാക്കി

ഓസ്‌ട്രേലിയയെ ജയത്തിലേക്ക് നയിച്ച ആഷ്ടണ്‍ ടര്‍ണറെ സ്റ്റംമ്പ് ചെയ്യാനുള്ള അവസരം പന്ത് നഷ്ടപ്പെടുത്തിയിരുന്നു. യുസ്‌വേന്ദ്ര ചാഹലിന്റെ പന്ത് കലക്ട് ചെയ്യുന്നതില്‍ വന്ന വീഴ്ചയാണ് പന്തിന് വിനയായത്. അതേ ഓവറില്‍ അലക്‌സ് കാരിയേയും പന്ത് വിട്ടുകളഞ്ഞു. മത്സരത്തിന്റെ 44-ാം ഓവറിലാണ് സംഭവം. ജീവന്‍ ലഭിച്ച ഇത് ഓസ്‌ട്രേലിയ അത് ജയത്തിലേക്കെത്തിക്കുകയും ചെയ്തു.

ബിസിസിഐയുടെ എ ഗ്രേഡ്

ബിസിസിഐയുടെ എ ഗ്രേഡ്

ബിസിസിഐയുടെ എ ഗ്രേഡ് പദവി ലഭിച്ചതിന് പിന്നാലെയാണ് പന്തിന്റെ മോശം പ്രകടനം. ഇംഗ്ലണ്ടില്‍ ടെസ്റ്റില്‍ അരങ്ങേറ്റം നടത്തിയ താരം ബാറ്റിങ്ങില്‍ തിളങ്ങിയിരുന്നെങ്കിലും വിക്കറ്റിന് പിന്നില്‍ ഒട്ടേറെ ക്യാച്ചുകള്‍ വിട്ടുകളഞ്ഞിരുന്നു. ധോണിയുടെ മികവോ തന്ത്രങ്ങളോ മിന്നല്‍ നീക്കങ്ങളോ ബൗളര്‍മാരുമായുള്ള ഒത്തിണക്കമോ പന്തിന് ഇല്ല.

ധോണി മികച്ച വിക്കറ്റ് കീപ്പര്‍

ധോണി മികച്ച വിക്കറ്റ് കീപ്പര്‍

ബാറ്റിങ്ങില്‍ തിളങ്ങാത്തപ്പോഴും ധോണി വിക്കറ്റിന് പിന്നില്‍ ഒരിക്കലും അലസത കാട്ടിയിരുന്നില്ല. ധോണിയാണ് ലോകത്തെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറെന്ന് സെലക്ടര്‍മാര്‍ പറയുന്നതും പിഴവില്ലാത്ത പ്രകടനം കൊണ്ടാണ്. അവസാന രണ്ട് ഏകദിനങ്ങള്‍ക്ക് ധോണിക്ക് വിശ്രമം നല്‍കിയിരുന്നു. ഇതോടെ ലോകകപ്പില്‍ മാത്രമായിരിക്കും ധോണി ഇനി ഇന്ത്യയ്ക്കായി കളിക്കാനിറങ്ങുക.

Story first published: Monday, March 11, 2019, 12:23 [IST]
Other articles published on Mar 11, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X