ആശിഷ് നെഹ്റയുടെ റണ്ണപ്പിനെ കളിയാക്കിയ ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗളർ മിച്ചൽ ജോൺസന് ട്വിറ്ററിൽ ട്രോൾ!

Posted By:

ദില്ലി: ഓസ്ട്രേലിയയുടെ സൂപ്പർ ഫാസ്റ്റ് ബൗളർ മിച്ചൽ ജോൺസണ് മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിൽ ട്രോൾ കിട്ടിയതായിരുന്നു കഴിഞ്ഞ ദിവസത്തെ രസകരമായ സംഭവം. 30 ന് മേൽ പ്രായമുള്ള ഇടംകൈ ഫാസ്റ്റ് ബൗളർ ആരെന്ന് മിച്ചൽ ജോൺസനും മിച്ചൽ മക്ലനാഗനും ചേർന്ന് കണ്ടുപിടിക്കാൻ ഒരുങ്ങിയതാണ് ട്രോളിന് വഴിയൊരുക്കിയത്. മിച്ചൽ മഗ്ലനാഗനും മിച്ചൽ ജോൺസനുമല്ല അത് ആശിഷ് നെഹ്റയാണ് എന്ന് പറഞ്ഞ് ഡീൻ ജോൺസും ചർച്ചയ്ക്കെത്തി.

mitchelljohnson

എന്നാൽ നെഹ്റയെ കളിയാക്കുന്ന തരത്തിലായിരുന്നു മിച്ചൽ ജോൺസന്റെ പ്രതികരണം. നെഹ്റയുടെ റണ്ണപ്പ് എന്തായാലും വേഗം കൂടിയതാണ് എന്നാണ് ഓസീസ് താരം പ്രതികരിച്ചത്. റണ്ണപ്പ് മാത്രമല്ല ലൈനും ലെംഗ്തും നിങ്ങളെക്കാൾ മെച്ചമാണ് എന്ന് അപ്പോൾ തന്നെ ഒരാൾ മറുപടി പറഞ്ഞു. ഏത് 40ന് മേൽ ശരാശരിയും 80ന് അടുത്ത് സ്ട്രൈക്ക് റേറ്റുമുള്ള നെഹ്റയോ എന്നായി മിച്ചൽ ജോൺസൻ. നെഹ്റയുടെ ട്വന്റി 20 കണക്കുകൾ പറയൂ അത് മാത്രമല്ലേ ഇപ്പോൾ കളിക്കുന്നുള്ളൂ എന്നായി ആരാധകർ.

29 കാരനായ ആശിഷ് നെഹ്റ അടുത്തിടെ ഇന്ത്യയുടെ ട്വന്റി 20 ടീമിൽ തിരിച്ചെത്തിയത് വൻ വാർത്തയായിരുന്നു. നെഹ്റയെ പോലെ തന്നെ മികച്ച ഇടംകൈ ഫാസ്റ്റ് ബൗളർമാരാണ് മിച്ചൽ ജോൺസനും മിച്ചൽ മക്ലനാഗനും. നെഹ്റയുടെ പഴയ ഐ പി എൽ ടീമായ മുംബൈ ഇന്ത്യൻ‌സിന് വേണ്ടിയാണ് കഴിഞ്ഞ സീസണിൽ രണ്ട് മിച്ചൽമാരും കളിച്ചത്. ആഷസ് ഹീറോ മിച്ചൽ ജോൺസന്റെ ബൗളിംഗ് മികവിൽ മുംബൈ ഇത്തവണ ഐ പി എൽ ചാന്പ്യന്മാരുമായിരുന്നു.

Story first published: Tuesday, October 10, 2017, 11:00 [IST]
Other articles published on Oct 10, 2017
Please Wait while comments are loading...