വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വരുന്നു, ഏകദിന അങ്കങ്ങള്‍... ഇന്ത്യയോ, ഓസീസോ? എല്ലാം ഇവര്‍ തീരുമാനിക്കും

മൂന്നു മല്‍സരങ്ങളടങ്ങിയതാണ് ഏകദിന പരമ്പര

By Manu
ഭുവിയില്ലാതെ ഇന്ത്യയോ? | #AUSvIND | India Down Under | Oneindia Malayalam

സിഡ്‌നി: ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ ചരിത്ര വിജയം കൊയ്തതിനു പിന്നാലെ ഓസ്‌ട്രേലിയക്കെതിരേ ഇനി നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. നാലു ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ 2-1നാണ് സ്വന്തമാക്കിയത്. ഇന്ന് മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയാണ് വിരാട് കോലിക്കും സംഘത്തിനും മുന്നിലുള്ളത്.

ഐപിഎല്‍ 'നാട് വിട്ടില്ല'... ഏറ്റവും ആശ്വാസം മൂന്ന് ടീമുകള്‍ക്ക്, കാരണവുമുണ്ട് ഐപിഎല്‍ 'നാട് വിട്ടില്ല'... ഏറ്റവും ആശ്വാസം മൂന്ന് ടീമുകള്‍ക്ക്, കാരണവുമുണ്ട്

ശനിയാഴ്ച സിഡ്‌നിയിലാണ് ആദ്യ ഏകദിനം നടക്കുന്നത്. ചില താരങ്ങളുടെ പ്രകടനമാവും ഏകദിന പരമ്പരയുടെ ഭാവി തന്നെ നിര്‍ണയിക്കുക. ഇരുടീമിന്റെയും തുറുപ്പുചീട്ടുകളായ ചില കളിക്കാര്‍ ആരൊക്കെയാണെന്നു നോക്കാം.

ഓപ്പണര്‍മാര്‍- രോഹിത് ശര്‍മ, ആരോണ്‍ ഫിഞ്ച്

ഓപ്പണര്‍മാര്‍- രോഹിത് ശര്‍മ, ആരോണ്‍ ഫിഞ്ച്

ഓപ്പണിങില്‍ ഇന്ത്യയുടെ മിന്നും താരം വൈസ് ക്യാപ്റ്റന്‍ കൂടിയായ രോഹിത് ശര്‍മയാണെങ്കില്‍ ഓസീസിന്റേത് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചാണ്. തങ്ങളുടേതായ ദിവസം ഒറ്റയ്ക്കു മല്‍സരഫലം തന്നെ മാറ്റിമറിക്കാന്‍ ശേഷിയുള്ള താരങ്ങളാണ് ഇരുവരും. ഓസ്‌ട്രേലിയയില്‍ ഏകദിനത്തില്‍ മികച്ച റെക്കോര്‍ഡാണ് ഹിറ്റ്മാനുള്ളത്. ഇവിടെ ബാറ്റിങില്‍ 50ന് മുകളില്‍ ശരാശരിയുള്ള രോഹിത് 27 ഇന്നിങ്‌സുകളായി 1100 റണ്‍സും നേടിയിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ ഫ്‌ളോപ്പായെങ്കിലും ഏകദിനത്തില്‍ ഫിഞ്ചിനെ സൂക്ഷിക്കേണ്ടിയിരിക്കുന്നു. ബൗളിങില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടായ ജസ്പ്രീത് ബുംറ കളിക്കാത്തതിനാല്‍ ഫിഞ്ചിന് വെടിക്കെട്ട് ഇന്നിങ്‌സ് കളിക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. ആദ്യ 10 ഓവറിനുള്ളില്‍ ഫിഞ്ചിനെ പുറത്താക്കാനായില്ലെങ്കില്‍ ഓസീസിനെ പിടിച്ചെകെട്ടുക ഇന്ത്യക്കു ദുഷ്‌കരമാവും.

മധ്യനിര- വിരാട് കോലി, ഷോണ്‍ മാര്‍ഷ്

മധ്യനിര- വിരാട് കോലി, ഷോണ്‍ മാര്‍ഷ്

ക്യാപ്റ്റന്‍ വിരാട് കോലിയാണ് ബാറ്റിങില്‍ ഇന്ത്യന്‍ മധ്യനിരയുടെ നട്ടെല്ല്. ഏതു സാഹചര്യത്തിലും സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് വീശുന്ന കോലി ക്രീസില്‍ നിലയുറപ്പിച്ചാല്‍ ഓസീസിന്റെ ബൗളിങ് ആക്രമണത്തിന്റെ മുനയൊടിയുമെന്നുറപ്പാണ്. കഴിഞ്ഞ വര്‍ഷം നിര്‍ത്തിയ ഇടത്തു നിന്നു തുടങ്ങാനായിരിക്കും കോലിയുടെ ശ്രമം. 2018ല്‍ 14 ഇന്നിങ്‌സുകളില്‍ നിന്നും 1200 റണ്‍സിലധികം റണ്‍സാണ് താരം വാരിക്കൂട്ടിയത്.
മധ്യനിരയില്‍ ഓസീസിന്റെ പ്രതീക്ഷ പരിചയസമ്പന്നനായ ഷോണ്‍ മാര്‍ഷിലായിരിക്കും. ഏകദിനത്തില്‍ വലിയ ഇന്നിങ്‌സുകള്‍ കളിക്കാന്‍ മിടുക്കനാണ് മാര്‍ഷ്. ഇന്ത്യക്കെതിരേ മികച്ച റെക്കോര്‍ഡും അദ്ദേഹത്തിനുണ്ട്.

 ഓള്‍റൗണ്ടര്‍- ഹര്‍ദിക് പാണ്ഡ്യ, മാര്‍ക്കസ് സ്റ്റോയ്ണിസ്

ഓള്‍റൗണ്ടര്‍- ഹര്‍ദിക് പാണ്ഡ്യ, മാര്‍ക്കസ് സ്റ്റോയ്ണിസ്

ഓള്‍റൗണ്ടര്‍മാരില്‍ ഇന്ത്യയുടെ തുറുപ്പുചീട്ട് പരിക്ക് ഭേദമായി തിരിച്ചെത്തുന്ന ഹര്‍ദിക് പാണ്ഡ്യയാണ്. കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യാ കപ്പിനിടെ പുറംഭാഗത്തെ പരിക്കിനെ തുടര്‍ന്നു കളിക്കളത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്ന പാണ്ഡ്യ തിരിച്ചുവരവ് ഗംഭീരമാക്കാനൊരുങ്ങുകയാണ്. ബൗണ്‍സുള്ള ഓസീസ് പിച്ചില്‍ എതിര്‍ ബാറ്റ്‌സ്മാന്മാരെ വെള്ളം കുടിപ്പിക്കാന്‍ താരത്തിനാവും. ബാറ്റിങില്‍ വലിയ ഷോട്ടുകള്‍ കളിക്കാനും കേമനാണ് പാണ്യ.
അതേസമയം, ബിഗ് ബാഷ് ലീഗിലെ ഉജ്ജ്വല പ്രകടനത്തിന്റെ ആത്മവിശ്വാസവുമായെത്തുന്ന ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയ്ണിസാണ് ഓസീസിന്റെ തുറുപ്പുചീട്ട്. ഏതു പൊസിഷനിലും ബാറ്റ് ചെയ്യാനുള്ള ശേഷി അദ്ദേഹത്തിനുണ്ട്. ബൗങിളിലും ഇന്ത്യ സൂക്ഷിക്കേണ്ട താരമാണ് സ്റ്റോയ്ണിസ്.

ബൗളിങ്- കുല്‍ദീപ് യാദവ്, ആദം സാംപ

ബൗളിങ്- കുല്‍ദീപ് യാദവ്, ആദം സാംപ

പേസര്‍ ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ ബൗളിങില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടാവാന്‍ സാധ്യതയുള്ള താരം സ്പിന്നര്‍ കുല്‍ദീപ് യാദവാണ്. കഴിഞ്ഞ വര്‍ഷം കുല്‍ദീപ് മിന്നുന്ന പ്രകടനമാണ് ഇന്ത്യക്കായി കാഴ്ചവച്ചത്. അവസാനമായി ഓസീസിനെതിരേ നടന്ന അവസാന ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് നേട്ടവുമായാണ് താരം പുതുവര്‍ഷം തുടങ്ങിയത്. ഇതേ പ്രകടനം ഏകദിന പരമ്പരയിലും ആവര്‍ത്തിക്കാനായിരിക്കും കുല്‍ദീപിന്റെ ശ്രമം.
അതേസമയം, ഓസീസ് ബൗളര്‍മാരില്‍ യുവ സ്പിന്നര്‍ ആദം സാംപയെയാണ് ഇന്ത്യ ഏറ്റവുമധികം സൂക്ഷിക്കേണ്ടത്. ഇന്ത്യക്കെതിരേ നേരത്തേ നടന്ന ടി20 പരമ്പരയില്‍ താരം ശ്രദ്ധേയമായ പ്രകടനം നടത്തിയിരുന്നു.

Story first published: Wednesday, January 9, 2019, 16:16 [IST]
Other articles published on Jan 9, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X