അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോടു നീ... ധോണിയുടെ മകളെ പാട്ട് പഠിപ്പിച്ചത് ശ്രീശാന്തല്ല, ഒടുവില്‍ കണ്ടെത്തി

Written By:

തൃശൂര്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റര്‍ മഹേന്ദ്രസിങ് ധോണിയുടെ മകള്‍ സിവ മലയാളം പാട്ട് പാടുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകള്‍ വഴി വൈറലായിരുന്നു. അദ്വൈതം എന്ന സിനിമയിലെ സൂപ്പര്‍ ഹിറ്റ് ഗാനമായ അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോട് നീ എന്ന പാട്ടാണ് ഞെട്ടിക്കുന്ന അക്ഷരസ്ഫുടതയോടെ സിവ പാടിയിരിക്കുന്നത്.

ഇന്‍സ്റ്റാഗ്രാം വഴി പുറത്തുവന്ന വീഡിയോ ലോകം മുഴുവനുമുള്ള മലയാളികള്‍ പെട്ടെന്നാണ് ഏറ്റെടുത്തത്. ഇതോടെ സിവയെ പാട്ട് ആര് പഠിപ്പിച്ചുവെന്ന ചര്‍ച്ചകള്‍ സജീവമായി. സിവയുടെ വീഡിയോ ഇതിനകം രണ്ടര ലക്ഷത്തിലധികം പേര്‍ കണ്ടു കഴിഞ്ഞിട്ടുണ്ട്.

സംശയം പ്രകടിപ്പിച്ചു

സംശയം പ്രകടിപ്പിച്ചു

വീഡിയോ പുറത്തുവന്നപ്പോള്‍ തന്നെ അതു സിവ ധോണി പാടിയതാവാന്‍ സാധ്യതയില്ലെന്ന് ചിലര്‍ ചൂണ്ടിക്കാട്ടിയിരുന്നു. സിവയുമായി സാദൃശ്യമുള്ള ഏതെങ്കിലും മലയാളി കുട്ടി പാടിയതായിരിക്കാമെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ വീഡിയോയിലെ കുട്ടി സിവ തന്നെയാണ് ധോണിയുമായി അടുത്ത് ബന്ധമുള്ളവര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

വീഡിയോ വന്ന അക്കൗണ്ട്

വീഡിയോ വന്ന അക്കൗണ്ട്

സിവയുടെ പേരിലുള്ള ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ധോണി തന്നെയാണ് വീഡിയോ പോസ്റ്റ് ചെയ്തതെന്നാണ് വ്യക്തമായിരിക്കുന്നത്. ധോണിയും കുടുംബവും കൃഷ്ണഭക്തരാണെന്നും ഇവര്‍ യൂട്യൂബില്‍ നിന്നും പാട്ട് ഡൗണ്‍ലോഡ് ചെയ്ത് സിവയെ പഠിപ്പിച്ചതായിരിക്കാമെന്നാണ് പലരും ആദ്യം അഭിപ്രായപ്പെട്ടത്.

 മലയാളി ചേച്ചി

മലയാളി ചേച്ചി

സിവയെ നോക്കാന്‍ വീട്ടില്‍ ജോലിക്കു നില്‍ക്കുന്ന മലയാളി കൂടിയാ സ്ത്രീയാണ് പാട്ട് പഠിപ്പിച്ചത് എന്ന് സ്ഥിരീകരിച്ചു കഴിഞ്ഞു. എന്നാല്‍ ഇവരുടെ പേരോ മറ്റു വിവരങ്ങളോ പുറത്തുവിടാന്‍ അടുത്ത വൃത്തങ്ങള്‍ തയ്യാറായിട്ടില്ല.

ശ്രീശാന്തിന്റെ പേര്

ശ്രീശാന്തിന്റെ പേര്

വീഡിയോ പുറത്തു വന്ന ശേഷം ഇന്ത്യയുടെ മുന്‍ മലയാളി പേസര്‍ ശ്രീശാന്തായിരിക്കാം സിവയെ പാട്ട് പഠിപ്പിച്ചത് എന്ന തരത്തിലും വാര്‍ത്തകള്‍ വന്നിരുന്നു. നേരത്തേ ദേശീയ ടീമിനായി കളിച്ചിരുന്നപ്പോള്‍ മുതല്‍ ധോണിയുമായി ശ്രീശാന്ത് അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.

സിവയ്ക്ക് ക്ഷണം

സിവയ്ക്ക് ക്ഷണം

പാട്ട് വൈറലായി മാറിയതോടെ രണ്ടര വയസ്സുകാരിയായ സിവയെ അമ്പലപ്പുഴ ക്ഷേത്രത്തിലേക്ക് ക്ഷണിച്ച് ആദരിക്കാന്‍ ക്ഷേത്ര സമിതി തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Story first published: Saturday, October 28, 2017, 11:43 [IST]
Other articles published on Oct 28, 2017
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍