ഐപിഎല്‍: അടിയോടടി, നാണക്കേടിന്റെ പുതിയ ചരിത്രം കുറിച്ച് ബേസില്‍... ഇഷാന്തിന് ആശ്വസിക്കാം

Written By:
IPL 2018 | ബേസിലിനെ തല്ലിക്കൊന്നു ബാംഗ്ലൂർ ബാറ്റ്‌സ്മാന്‍മാര്‍ | OneIndia Malayalam

ബെംഗളൂരു: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മലയാളി പേസര്‍ ബേസില്‍ തമ്പി മറക്കാനാഗ്രഹിക്കുന്ന മല്‍സരമായിരിക്കും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേയുള്ളത്. വ്യാഴാഴ്ച രാത്രി നടന്ന കളിയില്‍ ആര്‍സിബി ബാറ്റ്‌സ്മാന്‍മാര്‍ ബേസിലിന നിലത്തുനിര്‍ത്തിയില്ല. തുടര്‍ച്ചായി ബൗണ്ടറികളും സിക്‌സറുകളും വഴങ്ങിയ ബേസില്‍ നാണക്കേടിന്റെ പുതിയൊരു റെക്കോര്‍ഡും സ്വന്തം പേരില്‍ കുറിച്ചു.

ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ നിശ്ചിത നാലോവറില്‍ ഏറ്റവുമധികം റണ്‍സ് വിട്ടുകൊടുത്ത ബൗളറെന്ന ഒരിക്കലും അഭിമാനം നല്‍കാത്ത റെക്കോര്‍ഡാണ് ബേസിലിന്റെ പേരിലായത്. നാലോവറില്‍ വിക്കറ്റൊന്നും നേടാനാവാതെ 70 റണ്‍സാണ് താരം ദാനം ചെയ്തത്.

 മറികടന്നത് ഇഷാന്തിനെ

മറികടന്നത് ഇഷാന്തിനെ

സണ്‍റൈസേഴ്‌സിന്റെ തന്നെ മുന്‍ ബൗളര്‍ ഇഷാന്ത് ശര്‍മയുടെ പേരിലുള്ള റെക്കോര്‍ഡാണ് ബേസില്‍ തിരുത്തിയത്. 2013ല്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനെതിരേ നാലോവറില്‍ വിക്കറ്റില്ലാതെ 66 റണ്‍സ് വിട്ടുകൊടുത്തതായിരുന്നു ഇഷാന്തിന്റെ റെക്കോര്‍ഡ്.
അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണ് നാണക്കേടിന്റെ ഈ റെക്കോര്‍ഡ് ബേസില്‍ സ്വന്തം പേരിലേക്കു മാറ്റിയത്. 2013 സീസണില്‍ ഇഷാന്തിനെ കൂടാതെ മറ്റു രണ്ടു താരങ്ങള്‍ കൂടി 60ല്‍ കൂടുതല്‍ റണ്‍സ് വിട്ടുകൊടുത്തിരുന്നു. ആര്‍സിബിക്കെതിരേ ഡല്‍ഹി പേസര്‍ ഉമേഷ് യാദവ് നാലോവറില്‍ 65ഉം മുംബൈക്കെതിരേ പൂനെ ബൗളര്‍ അശോക് ദിന്‍ഡ നാലോവറില്‍ 63ഉം റണ്‍സ് വഴങ്ങിയിരുന്നു.

ശ്രീനാഥ് അരവിന്ദിനെയും പിന്തള്ളി

ശ്രീനാഥ് അരവിന്ദിനെയും പിന്തള്ളി

ഒരു ട്വന്റി20 മല്‍സരത്തില്‍ ഏറ്റവുമധികം റണ്‍സ് വഴങ്ങിയ ഇന്ത്യന്‍ ബൗളറെന്ന നാണക്കേടും ബേസിലിന്റെ പേരിലായി. 2011ലെ ചാംപ്യന്‍സ് ലീഗ് ടി20യില്‍ സൗത്ത് ഓസ്‌ട്രേലിയക്കെതിരേ റോയല്‍ ചാലഞ്ചേഴ്‌സ് ബൗളര്‍ ശ്രീനാഥ് അരവിന്ദ് 69 റണ്‍സ് വിട്ടുകൊടുത്തിരുന്നു. ഇതാണ് 70 റണ്‍സ് സംഭാവന ചെയ്ത് ബേസില്‍ തന്റെ പേരിലേക്കു മാറ്റിയത്.
ഐപിഎല്ലില്‍ 60ല്‍ കൂടുതല്‍ റണ്‍സ് വിട്ടുകൊടുക്കുന്ന ഒമ്പതാമത്തെ ബൗളറാണ് ബേസില്‍.

ബേസിലിന് ആശ്വസിക്കാന്‍ വകയുണ്ട്

ബേസിലിന് ആശ്വസിക്കാന്‍ വകയുണ്ട്

ട്വന്റി20 ക്രിക്കറ്റിലെ ഇതുവരെയുള്ള ചരിത്രം നോക്കിയാല്‍ ബേസിലിന് ആശ്വസിക്കാന്‍ വകയുണ്ട്. കാരണം മലയാളി താരത്തേക്കാള്‍ മോശം റെക്കോര്‍ഡുള്ള താരങ്ങള്‍ വേറെയുണ്ട്. ട്വന്റി20യില്‍ ഏറ്റവുമധികം റണ്‍സ് വഴങ്ങിയ താരമെന്ന ലോകറെക്കോര്‍ഡ് പാകിസ്താന്‍ താരം സര്‍മദ് അന്‍വറിന്റെ പേരിലാണ്. 2011ല്‍ ഫൈസലാബാദില്‍ ലാഹോര്‍ ലയണ്‍സിനെതിരേ സിയാല്‍കോട്ട് സ്റ്റാലിയന്‍സിനു വേണ്ടി പന്തെറിഞ്ഞ അന്‍വര്‍ നാലോവറില്‍ 81 റണ്‍സ് വിട്ടുകൊടുത്തിരുന്നു.

പകരക്കാരനായി ടീമിലെത്തി

പകരക്കാരനായി ടീമിലെത്തി

നേരത്തേ തന്നെ പ്ലേഓഫില്‍ കടന്നതിനാല്‍ ഭുവനേശ്വര്‍ കുമാറിനു വിശ്രമം നല്‍കിയാണ് ബേസിലിനെ ഹൈദരാബാദ് പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്. സീസണിലെ മുന്‍ മല്‍സരങ്ങളിലെല്ലാം മികച്ച പ്രകടനം നടത്തിയ മലയാളി താരത്തിന് പക്ഷെ തുടക്കം മുതല്‍ പിഴച്ചു.
ആദ്യ ഓവറില്‍ തുടര്‍ച്ചയായി രണ്ടു സിക്‌സറുകളടക്കം 19 റണ്‍സാണ് ബേസില്‍ വഴങ്ങിയത്. തൊട്ടടുത്ത ഓവറില്‍ 18ഉം റണ്‍സ് താരം വിട്ടുകൊടുത്തു.
മൂന്നാം ഓവറില്‍ 14 റണ്‍സ് വഴങ്ങിയ ബേസില്‍ തിരിച്ചുവരവിന്റെ സൂചന നല്‍കിയെങ്കിലും അവസാന ഓവറില്‍ എല്ലാം കൈവിട്ടുപോയി. 19 റണ്‍സാണ് നാലാം ഓവറില്‍ താരം വഴങ്ങിയത്.

ഐപിഎല്‍: ഇതാ തഴഞ്ഞവരുടെ ടീം.. ഇവരൊന്നിച്ചാല്‍ എതിരാളികളുടെ മുട്ട് ഇടിക്കും!! ഏറ്റുമുട്ടാന്‍ ആരുണ്ട്?

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Friday, May 18, 2018, 12:28 [IST]
Other articles published on May 18, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍