വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: നരെയ്‌ന് പകരം ദിനേഷ് കാര്‍ത്തിക് കെകെആറിനായി ഓപ്പണ്‍ ചെയ്യണം: മദന്‍ ലാല്‍

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ വിജയകരമായി യുഎഇയില്‍ പുരോഗമിക്കുകയാണ്. ഓരോ ടീമും ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ചവെക്കുന്നതിനാല്‍ ഇത്തവണ കിരീട സാധ്യതയില്‍ ആര്‍ക്കും തന്നെ മുന്‍തൂക്കം നല്‍കാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്. ആദ്യ മൂന്ന് മത്സരവും ജയിച്ച ഒരു ടീമുപോലുമില്ല. എല്ലാവരും തന്നെ തോല്‍വി വഴങ്ങിയിരിക്കുന്നു.

രണ്ട് തവണ ഐപിഎല്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിനോട് തോറ്റാണ് തുടങ്ങിയതെങ്കിലും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടും രാജസ്ഥാന്‍ റോയല്‍സിനോടും വിജയം സ്വന്തമാക്കി തിരിച്ചുവന്നിരിക്കുകയാണ്. എന്നാല്‍ നിരവധി പ്രശ്‌നങ്ങള്‍ ടീമെന്ന നിലയില്‍ ടീമിനെ വേട്ടയാടുന്നുണ്ട്. ഓപ്പണിങ്ങിലെ സുനില്‍ നരെയ്‌ന്റെ ബാറ്റിങ്ങാണ് കെകെആറിന്റെ പ്രധാന പ്രശ്‌നം.

sunilnarineanddineshkarthikkkr

ഇപ്പോഴിതാ ഓപ്പണിങ്ങില്‍ ശുബ്മാന്‍ ഗില്ലിനൊപ്പം ദിനേഷ് കാര്‍ത്തിക് ഇറങ്ങണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍ മദന്‍ ലാല്‍. സ്‌പോര്‍ട്‌സ് ടോക്ക് പരിപാടിയിലാണ് മദന്‍ ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. ' ഇപ്പോള്‍ വലിയ ഷോട്ട്കളിക്കാന്‍ സുനില്‍ നരെയ്ന്‍ പ്രാപ്തനല്ല. സുനില്‍ നരെയ്‌ന് പകരം ദിനേഷ് കാര്‍ത്തിക് തന്നെ ഓപ്പണറായി എത്തുന്നതാണ് നിലവിലെ സാഹചര്യത്തില്‍ നല്ലത്.

നരെയ്‌നെ മധ്യനിരയില്‍ കളിപ്പിച്ചാല്‍ മതി. ശുബ്മാന്‍ ഗില്ലിനൊപ്പം സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍ ഓപ്പണറായെത്തിയാല്‍ ആദ്യ ആറ് ഓവറില്‍ 50-60 റണ്‍സ് നേടാന്‍ കൊല്‍ക്കത്തയ്ക്ക് സാധിക്കും'-മദന്‍ ലാല്‍ അഭിപ്രായപ്പെട്ടു. അവസാന സീസണിലും ബാറ്റിങ്ങില്‍ കാര്യമായി ശോഭിക്കാന്‍ നരെയ്‌ന് സാധിച്ചിരുന്നില്ല. ഇന്ത്യയിലെ സാഹചര്യമല്ല യുഎഇയിലേത്. അതിവേഗത്തിലെത്തുന്ന ബൗണ്‍സറുകളെ നേരിടാന്‍ നരെയ്ന്‍ ബുദ്ധിമുട്ടുകയാണ്.

അതിനാല്‍ത്തന്നെ മികച്ച തുടക്കം നേടുന്നതില്‍ കെകെആര്‍ പരാജയപ്പെടുകയാണ്. ഗില്ലിനൊപ്പം നല്ലൊരു ഓപ്പണര്‍ ബാറ്റ്‌സ്മാനെ ലഭിച്ചാല്‍ മാത്രമെ ആദ്യ പവര്‍പ്ലേ മുതലാക്കാന്‍ കെകെആറിന് സാധിക്കു. ദിനേഷ് കാര്‍ത്തികും ബാറ്റ്‌സ്മാനെന്ന നിലയില്‍ മികച്ച ഫോമിലല്ല. ഓപ്പണറായി കാര്‍ത്തിക് എത്തിയാല്‍ അത് എത്രത്തോളം വിജയിക്കുമെന്ന് കണ്ടുതന്നെ അറിയണം.

ദിനേഷ് കാര്‍ത്തിക് ഓപ്പണറായി ഇറങ്ങാന്‍ തയ്യാറല്ലെങ്കില്‍ ഇയാന്‍ മോര്‍ഗനും ആന്‍ഡ്രേ റസലിനും ശേഷം ബാറ്റിങ്ങിനിറങ്ങണം. മോര്‍ഗനും റസലിനും മുമ്പ് കാര്‍ത്തിക് ബാറ്റ് ചെയ്യാനെത്തുന്നത് ടീമിന്റെ പ്രകടനത്തെ ബാധിക്കുന്നുണ്ടെന്നും മദന്‍ അഭിപ്രായപ്പെട്ടു. കെകെആറിന്റെ യുവതാരങ്ങളെ മദന്‍ലാല്‍ പ്രശംസിക്കുകയും ചെയ്തു. 'മൂന്നോ നാലോ മികച്ച യുവതാരങ്ങള്‍ കെകെആറിലുണ്ട്. ശുബ്മാന്‍ ഗില്‍,കമലേഷ് നാഗര്‍കോട്ടി,ശിവം മാവി എന്നിവര്‍ മികച്ച യുവതാരങ്ങളാണ്.

മികച്ചൊരു സഹ ഓപ്പണര്‍ ഇല്ലാത്തതിനാലാണ് വലിയൊരു സ്‌കോര്‍ നേടാന്‍ ഗില്ലിന് സാധിക്കാത്തത്. രാജസ്ഥാനെതിരേ ഗില്‍ ബാറ്റ് ചെയ്യുന്നത് ശ്രദ്ധിച്ചിരുന്നു.ജോഫ്ര ആര്‍ച്ചര്‍ക്കെതിരേ ഗില്‍ കളിച്ച ഡ്രൈവുകള്‍ മനോഹരമായിരുന്നു. 150ന് മുകളില്‍ ആര്‍ച്ചര്‍ എറിയുമ്പോള്‍ ഫ്രണ്ട് ഫൂട്ടില്‍ കളിക്കുക എളുപ്പമല്ല. ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരേ സാധാരണ ബാക്ക് ഫൂട്ടിലാണ് ബാറ്റ്‌സ്മാന്‍മാര്‍ കൂടുതലും കളിക്കാറ്'-മദന്‍ ലാല്‍ പറഞ്ഞു.

Story first published: Thursday, October 1, 2020, 14:38 [IST]
Other articles published on Oct 1, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X