വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

LPL 2020: ടീം, താരങ്ങള്‍, സമയം, ഇന്ത്യന്‍ താരങ്ങള്‍- അറിയേണ്ടതെല്ലാം

കൊളംബോ: ഒട്ടുമിക്ക രാജ്യങ്ങളും ടി20 ക്രിക്കറ്റ് ലീഗുകള്‍ ആരംഭിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് മാത്രം ഇത്തരമൊരു ടി20 ലീഗ് ആരംഭിക്കാന്‍ ഇതുവരെ ശ്രമിച്ചിരുന്നില്ല. ഇപ്പോഴിതാ ഒടുവില്‍ ശ്രീലങ്കന്‍ ബോര്‍ഡ് ലങ്കാ പ്രീമിയര്‍ ലീഗുമായി (എല്‍പിഎല്‍) എത്തിയിരിക്കുകയാണ്. അഞ്ച് ടീമുകളെ പങ്കെടുപ്പിച്ച് അരങ്ങേറ്റ സീസണ്‍ ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലാണ് ശ്രീലങ്കാ ക്രിക്കറ്റ് ബോര്‍ഡുള്ളത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ എല്ലാ മത്സരങ്ങളും മഹിന്ത രജപക്‌സെ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാവും നടക്കുക. മുന്‍ ഇന്ത്യന്‍ താരങ്ങളടക്കം നിരവധി ആരാധക പ്രിയരായ താരങ്ങള്‍ ലങ്കാ പ്രീമിയര്‍ ലീഗില്‍ കളിക്കുന്നുണ്ട്. നവംബര്‍ 26ന് ആരംഭിക്കുന്ന ലീഗ് ഡിസംബര്‍ 16നാണ് അവസാനിക്കുന്നത്. ഇന്ത്യന്‍ സമയം വൈകീട്ട് 7.30നാണ് മത്സരങ്ങള്‍ നടക്കുക.രണ്ട് മത്സരങ്ങളുള്ള ദിവസം ആദ്യ മത്സരം 3.30നും നടക്കും. സോണി ലൈവ് ചാനലിലൂടെയാണ് മത്സരം തത്സമയം കാണാനാവുക.

കൊളംബോ കിങ്‌സ്

കൊളംബോ കിങ്‌സ്

പരിശീലകന്‍: ഹെര്‍ഷ്വല്‍ ഗിബ്‌സ്

മികച്ച താരനിരയുള്ള ടീമാണ് കൊളംബോ കിങ്‌സ്. മുന്‍ ദക്ഷിണാഫ്രിക്കന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഹെര്‍ഷ്വല്‍ ഗിബ്‌സാണ് ടീമിന്റെ പരിശീലകന്‍. ഏഞ്ചലോ മാത്യൂസ്, ഇസിരു ഉദാന, ദിനേഷ് ചണ്ഡിമാല്‍, ദുശമന്ദ ചമീര, ലഹിരു ഉദാന തുടങ്ങിയവരാണ് ടീമിലെ പ്രമുഖര്‍. ഇന്ത്യന്‍ താരങ്ങളിലെ പ്രധാനപ്പെട്ടവരൊന്നും കൊളംബോ ടീമില്‍ ഉള്‍പ്പെട്ടിട്ടില്ല.

ദാംബുള്ള ഹവാക്‌സ്

ദാംബുള്ള ഹവാക്‌സ്

പരിശീലകന്‍: ജോണ്‍ ലെവിസ്

വെസ്റ്റ് ഇന്‍ഡീസ് വെടിക്കെട്ട് ഓള്‍റൗണ്ടര്‍ കാര്‍ലോസ് ബ്രാത്ത് വെയ്റ്റാണ് ടീമിലെ പ്രധാന വിദേശ കരുത്ത്. പോള്‍ സ്റ്റിര്‍ലിങ്, നിരോഷന്‍ ഡിക്വെല്ല, സമിത് പട്ടേല്‍, ലഹിരു കുമാര, ഓഷാഡ ഫെര്‍ണാണ്ടോ, ലഹിരു ഉദാന, നവോദ് പരനവിദാന തുടങ്ങിയവരാണ് ടീമിലെ മറ്റ് പ്രധാന താരങ്ങള്‍. ഇന്ത്യയില്‍ നിന്നുള്ള പ്രമുഖ താരങ്ങളൊന്നും ദാംബുള്ള ടീമിലുമില്ല.

ഗല്ലി ഗ്ലാഡിയേറ്റേഴ്‌സ്

ഗല്ലി ഗ്ലാഡിയേറ്റേഴ്‌സ്

പരിശീലകന്‍: വസിം അക്രം

മുന്‍ പാകിസ്താന്‍ ഇതിഹാസം വസിം അക്രമാണ് ടീമിന്റെ പരിശീലകന്‍. വെടിക്കെട്ട് താരനിരയാണ് ഗല്ലി ഗ്ലാഡിയേറ്റേഴ്‌സിനുള്ളത്. ഷാഹിദ് അഫ്രീദി, കോളിന്‍ ഇന്‍ഗ്രാം, ധനുഷ്‌ക ഗുണതിലക, അഖില ധനഞ്ജയ്, സര്‍ഫറാസ് അഹ്മദ്, ലക്ഷന്‍ സണ്ടകന്‍ എന്നിവരാണ് ടീമിലെ പ്രധാന താരങ്ങള്‍. ഗല്ലി ടീമിലും പ്രധാനപ്പെട്ട ഇന്ത്യന്‍ താരങ്ങളൊന്നുമില്ല.

ജഫാന സ്റ്റാലിയന്‍സ്

ജഫാന സ്റ്റാലിയന്‍സ്

പരിശീലകന്‍: തില്ലിന കണ്ടമ്പി

സീനിയര്‍ താരങ്ങളുടെ കരുത്തുള്ള ടീമാണ് ജഫാന സ്റ്റാലിയന്‍സ്. തിസാര പെരേര, ഷൊഹൈബ് മാലിക്ക്, അവിഷ്‌ക ഫെര്‍ണാണ്ടോ, ധനഞ്ജയ് ഡി സില്‍വ, സുരങ്ക ലക്മാല്‍, ആസിഫ് അലി തുടങ്ങിയവരാണ് ടീമിലെ പ്രമുഖര്‍. മാലിക്ക് സമീപകാലത്ത് മികച്ച ഫോമിലാണ്. ടി20 ഫോര്‍മാറ്റില്‍ തിളങ്ങാന്‍ കെല്‍പ്പുള്ള നിരയാണ് ജഫാനയുടേത്. ഇന്ത്യന്‍ താരങ്ങളാരും ജഫാനയുടെ ഭാഗമായില്ല.

കാന്‍ഡി ടസ്‌കേഴ്‌സ്

കാന്‍ഡി ടസ്‌കേഴ്‌സ്

കോച്ച്: ഹഷന്‍ തിലകരത്‌നെ

മുന്‍ ഇന്ത്യന്‍ താരങ്ങളായ ഇര്‍ഫാന്‍ പഠാനും മുനാഫ് പട്ടേലും കളിക്കുന്ന ടീമാണ് കാന്‍ഡി ടസ്‌കേഴ്‌സ്. ഏറെ നാളായി പ്രമുഖ ക്രിക്കറ്റ് ടൂര്‍ണമെന്റുകളിലൊന്നും ഇരുവരും പങ്കെടുത്തിരുന്നില്ല. ഇടവേളയ്ക്ക് ശേഷമാണ് മുനാഫും ഇര്‍ഫാനും കളിക്കാനിറങ്ങുന്നത്. കുശാല്‍ പെരേര, വഹാബ് റിയാസ്, കുശാല്‍ മെന്‍ഡിസ്, നുവാന്‍ പ്രദീപ്, അലീല ഗുണരത്‌ന, ദില്‍റൂവന്‍ പെരേര, നിഷാന്‍ ഫെര്‍ണാണ്ടോ എന്നിവരാണ് ടീമിലെ മറ്റ് പ്രമുഖ താരങ്ങള്‍.

Story first published: Saturday, November 21, 2020, 12:40 [IST]
Other articles published on Nov 21, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X