വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അയാള്‍ ഇത്ര വിഡ്ഢിയോ? ഓസീസ് ക്യാപ്റ്റനെതിരേ തുറന്നടിച്ച് മുന്‍ ഇതിഹാസം, ഇതാണ് കാരണം

ആഷസ് മൂന്നാം ടെസ്റ്റില്‍ ഓസീസ് തോറ്റിരുന്നു

ലീഡ്‌സ്: ഐസിസിയുടെ ഏകദിന ലോകകപ്പ് ഫൈനല്‍ പോലെ തന്നെ കാണികെ ത്രില്ലടിപ്പിച്ച പോരാട്ടമായിരുന്നു കഴിഞ്ഞ ദിവസം നടന്ന ആഷസിലെ മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മില്‍ നടന്നത്. ഓസീസ് വിജയമുറപ്പിച്ച കളി അവസാന നിമിഷം ഇംഗ്ലണ്ട് തട്ടിപ്പറിക്കുകയായിരുന്നു. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സാണ് (135*) അവിശ്വസനീയ ബാറ്റിങ് പ്രകടനത്തിലൂടെ ഇംഗ്ലണ്ടിനു ഒരു വിക്കറ്റിന്റെ അവിസ്മരണീയ ജയം സമ്മാനിച്ചത്.

സ്റ്റോക്‌സ് ക്രിക്കറ്റ് വിട്ട് ഫുട്‌ബോളിലേക്ക്.. ഞെട്ടിക്കുന്ന ഓഫര്‍, അതും പ്രീമിയര്‍ ലീഗില്‍ നിന്ന് സ്റ്റോക്‌സ് ക്രിക്കറ്റ് വിട്ട് ഫുട്‌ബോളിലേക്ക്.. ഞെട്ടിക്കുന്ന ഓഫര്‍, അതും പ്രീമിയര്‍ ലീഗില്‍ നിന്ന്

മല്‍സരത്തില്‍ ഓസീസ് നായകനും വിക്കറ്റ് കീപ്പറുമായ ടിം പെയ്ന്‍ വരുത്തിയ വലിയൊരു പിഴവാണ് ഇംഗ്ലണ്ടിനു അനുഗ്രഹമായി മാറിയത്. ഇതേ തുടര്‍ന്നു പെയ്‌നിനെ കടുത്ത വിമര്‍ശനവുമായി വന്നിരിക്കുകയാണ് മുന്‍ ഓസീസ് നായകനും ഇതിഹാസ താരവുമായ ഇയാന്‍ ചാപ്പല്‍.

വിമര്‍ശനങ്ങള്‍ക്കു കാരണം

വിമര്‍ശനങ്ങള്‍ക്കു കാരണം

മല്‍സരത്തില്‍ ഒരു ഡിആര്‍എസ് പെയ്‌നിന്റെ പിഴവ് മൂലം ഓസീസിന് നഷ്ടമായിരുന്നു. 11ാമനായി ക്രീസിലെത്തിയ ജാക്ക് ലീച്ചിനെതിരേ അംപയര്‍ എല്‍ബിഡബ്ല്യു അനുവദിക്കാത്തതിനെ തുടര്‍ന്നാണ് പെയ്ന്‍ ഡിആര്‍എസ് വിളിച്ചത്. എന്നാല്‍ പന്ത് ലെഗ് സ്റ്റംപിന്റെ പുറത്തുകൂടിയാണ് പോവുന്നതെന്ന് റീപ്ലേയില്‍ വ്യക്തമായതോടെ ഡിഎര്‍എസ് നഷ്ടമാവുകയും ചെയ്തു.
ഇതിനു ശേഷമാണ് സ്‌റ്റോക്‌സിനെതിരേ നതാന്‍ ലിയോണിന്റെ ഉറച്ച എല്‍ബിഡബ്ല്യു അംപയര്‍ തള്ളിയത്. പക്ഷെ ഡിആര്‍എസ് വിളിക്കാന്‍ ഓസീസിന് കഴിഞ്ഞതുമില്ല. ജീവന്‍ തിരിച്ചുകിട്ടിയ സ്‌റ്റോക്‌സ് തകര്‍പ്പന്‍ പ്രകടനത്തിലൂടെ ഇംഗ്ലണ്ടിനു ജയം സമ്മാനിക്കുകയും ചെയ്യുകയായിരുന്നു.

കടന്നാക്രമിച്ച് ചാപ്പല്‍

കടന്നാക്രമിച്ച് ചാപ്പല്‍

കടുത്ത ഭാഷയിലാണ് പെയ്‌നിനെ ചാപ്പല്‍ വിമര്‍ശിച്ചത്. ഇത്രയ്ക്കു വിഡ്ഢിയാണോ പെയ്‌നെന്നും തലയില്‍ ഒന്നുമില്ലേയെന്നും ചാനല്‍ 9ന്റെ ചര്‍ച്ചയില്‍ ചാപ്പല്‍ തുറന്നടിച്ചു.
ഇംഗ്ലണ്ട് താരം ലീച്ചിന്റെ പാഡില്‍ പന്ത് തട്ടിയപ്പോള്‍ തന്നെ അത് നോട്ടൗട്ടാണെന്ന് എല്ലാവര്‍ക്കുമറിയാമായിരുന്നു. അതിനു കൂടുതല്‍ ആലോചിക്കേണ്ട കാര്യമൊന്നുമില്ല. ക്രിക്കറ്റിനെക്കുറിച്ചറിയുന്ന മറ്റൊരാളും അംപയറുടെ തീരുമാനത്തിനെതിരേ ഡിആര്‍എസ് വിളിക്കില്ല. എന്നാല്‍ ഓസീസ് ഇത് റിവ്യു ചെയ്തുവെന്നും ചാപ്പല്‍ വിശദമാക്കി.

മാധ്യമങ്ങളും വിമര്‍ശിച്ചു

മാധ്യമങ്ങളും വിമര്‍ശിച്ചു

ചാപ്പലടക്കമുള്ള മുന്‍ താരങ്ങള്‍ മാത്രമല്ല ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളും പെയ്‌നിന്റെ ബുദ്ധിശൂന്യതയെ വിമര്‍ശിച്ചിട്ടുണ്ട്. ഫോക്‌സ് സ്‌പോര്‍ട്‌സ്, സിഡ്‌നി ഡെയ്‌ലി ടെലിഗ്രാഫ് എന്നിവരാണ് പെയ്‌നിനെ വിമര്‍ശിച്ചത്. കൈവിട്ട ക്യാച്ചുകള്‍, ഫീല്‍ഡിലെ പിഴവുകള്‍, അംപയര്‍മാരുടെ വിഡ്ഢിത്തങ്ങള്‍, ഡിആര്‍എസിന്റെ ദുരുപയോഗം എന്നിവയാണ് ഓസീസ് വീഴ്ചയ്ക്കു കാരണമെനന്ു ടെലിഗ്രാഫ് ചൂണ്ടിക്കാട്ടുന്നു.

മറ്റാരെയെങ്കിലും ഏല്‍പ്പിക്കുമെന്നു പെയ്ന്‍

മറ്റാരെയെങ്കിലും ഏല്‍പ്പിക്കുമെന്നു പെയ്ന്‍

തന്റെ റിവ്യൂവെല്ലാം ഇതിനകം തന്നെ തെറ്റായിരുന്നുവെന്നു മല്‍സരശേഷം പെയ്ന്‍ തുറന്നു സമ്മതിച്ചിരുന്നു. ഭാവിയില്‍ നിര്‍ണായക തീരുമാനങ്ങളെടുക്കാന്‍ മറ്റാരെയെങ്കിലും ചുമതലപ്പെടുത്താന്‍ താന്‍ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇംഗ്ലണ്ടിന് അഭിനന്ദനം

ഇംഗ്ലണ്ടിന് അഭിനന്ദനം

ചില ഓസീസ് മാധ്യമങ്ങള്‍ ടീമിന്റെ പരാജയത്തില്‍ ക്യാപ്റ്റന്‍ പെയ്‌നിനെതിരേ തിരിഞ്ഞപ്പോള്‍ മറ്റു ചില മാധ്യമങ്ങള്‍ ഇംഗ്ലണ്ട് ടീമിനെ അഭിനന്ദിക്കാനും മറന്നില്ല. ഇംഗ്ലണ്ടിന്റെ വിജയശില്‍പ്പിയായ സ്റ്റോക്‌സിനെയും ഓസീസ് മാധ്യമങ്ങള്‍ പ്രശംസ കൊണ്ടു മൂടി.
നാളെ നമുക്കെല്ലാം സന്തോഷത്തോടെ മരിക്കാം, ക്രിക്കറ്റിന് ഇതിനേക്കാള്‍ നല്ലതു ലഭിക്കാനില്ലെന്നായിരുന്നു സിഡ്‌നി മോര്‍ണിങ് ഹെറാള്‍ഡിലെ കോളമിസ്റ്റായ ഗ്രെഗ് ബൗം ഇംഗ്ലണ്ട്- ഓസീസ് മല്‍സരത്തെക്കുറിച്ചു വിശേഷിപ്പിച്ചത്.

Story first published: Monday, August 26, 2019, 15:48 [IST]
Other articles published on Aug 26, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X