വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഒരൊറ്റ സെല്‍ഫി... രവീന്ദ്ര ജഡേജയ്ക്ക് നഷ്ടമായത് 20,000 രൂപ, പിഴയടച്ചത് ഭാര്യയുടെ അച്ഛന്‍!

അഹമ്മദാബാദ്: ഗുജറാത്തിലെ ഗീര്‍ വനത്തില്‍ വെച്ച് സിംഹങ്ങള്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത രവീന്ദ്ര ജഡേജയ്ക്ക് പിഴ. 20,000 രൂപയാണ് വിവാദ സെല്‍ഫിയുടെ പേരില്‍ ജഡേജയ്ക്ക് പിഴയൊടുക്കേണ്ടി വന്നത്. പിഴയടച്ചതോടെ ജഡേജയ്‌ക്കെതിരായ കേസ് ഗുജറാത്ത് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഒഴിവാക്കി. ഇക്കഴിഞ്ഞ ജൂണില്‍ ഭാര്യ രീവ സോളങ്കിക്കൊപ്പം ഗുജറാത്തിലെ ഗീര്‍ വനം കാണാനെത്തിയപ്പോഴാണ് ജഡേജ സിംഹങ്ങള്‍ക്കൊപ്പം സെല്‍ഫി എടുത്തത്.

Read Also: ഒളിംപിക്‌സില്‍ ഇന്ത്യ വട്ടപ്പൂജ്യം... ഇവിടെ ശ്രീകൃഷ്ണനും യേശുക്രിസ്തുവിനും വരെ ട്രോള്‍... കാണൂ..

വെസ്റ്റ് ഇന്‍ഡീസില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിനൊപ്പമാണ് രവീന്ദ്ര ജഡേജ ഇപ്പോള്‍. അതുകൊണ്ട് ജഡേജയുടെ ഭാര്യാപിതാവ് ഹര്‍ദേവ് സിംഗ് സോളങ്കിയാണ് ജഡേജയ്ക്ക് വേണ്ടി പിഴ അടക്കാനെത്തിയത്. പിഴയായ 20000 രൂപ സ്വീകരിച്ചതായി ജുനഗഡ് ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍ എ പി സിംഗ് സ്ഥിരീകരിച്ചു. ഇത് സംബന്ധിച്ച് അന്വേഷണ റിപ്പോര്‍ട്ട് ഇനിയും സമര്‍പ്പിച്ചിട്ടില്ല എന്നാണ് അറിയുന്നത്.

ravindra-jadeja

സംരക്ഷിത വനമായ ഗീറില്‍ സഞ്ചാരികള്‍ വാഹനത്തില്‍ നിന്നും പുറത്തിറങ്ങാനോ സിംഹങ്ങള്‍ക്കൊപ്പം ചിത്രങ്ങളെടുക്കാനോ പാടില്ല എന്നാണ് നിയമം. എന്നാല്‍ രവീന്ദര ജഡേജ വാഹനത്തില്‍ നിന്നും ഇറങ്ങുകയും ചിത്രങ്ങള്‍ എടുക്കുകയും ചെയ്തു. ഈ ചിത്രങ്ങള്‍ ജഡേജ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ലക്ഷക്കണക്കിന് പേര്‍ ജഡേജയുടെ സെല്‍ഫി ലൈക്ക് ചെയ്തിരുന്നു.

Read Also: സുഡാപ്പികള്‍ കരഞ്ഞിട്ട് കാര്യമില്ല... ''ഇക്കയല്ലാതെ ആരും തൊടണ്ടാന്ന്'' പറഞ്ഞത് സത്യം.. വീഡിയോ!

ഗീര്‍ വനത്തിലെ സിംഹങ്ങള്‍ക്കൊപ്പമുള്ള ജഡേജയുടെ ചിത്രങ്ങള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് അന്വേഷണം നടത്താന്‍ ഫോറസ്റ്റ് അധികൃതര്‍ തീരുമാനിച്ചത്. സെലിബ്രിറ്റി ആണ് എന്ന് കരുതി നിങ്ങളെപ്പോലുള്ളവര്‍ നിയമം തെറ്റിക്കുന്നത് ശരിയല്ല എന്ന് ജഡേജയോട് കമന്റ് ബോക്സിലൂടെ പലരും പറഞ്ഞിരുന്നു.

Story first published: Wednesday, August 10, 2016, 16:39 [IST]
Other articles published on Aug 10, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X