വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

നുണ പരിശോധനാ ടെസ്റ്റ് ക്രിക്കറ്റിലം വേണം!! ചതിയന്‍മാരെ കൈയോടെ പൊക്കാം- മുന്‍ പാക് നായകന്‍

വാതുവയ്പ്പ് തടയാന്‍ ഇതിലൂടെ സാധിക്കുമെന്ന് റമീസ് രാജ

കറാച്ചി: ക്രിക്കറ്റിലെ വാതുവയ്പ്പ് എന്നെന്നേക്കുമായി അവസാനിപ്പിക്കുവാന്‍ സര്‍പ്രൈസ് നിര്‍ദേശവുമായി പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും പ്രമുഖ കമന്റേറ്ററുമായ റമീസ് രാജ. വാതുവയ്പ്പില്‍ പങ്കാളികളാവുന്ന താരങ്ങളെ കൈയോടെ പിടിക്കാന്‍ കൃത്യമായ ഇടവേളകളില്ലാതെ നുണ പരിശോധന ടെസ്റ്റുകള്‍ നടത്തുന്നത് നന്നായിരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അഫ്ഗാനിസ്താന്റെ വിക്കറ്റ് കീപ്പര്‍ ഷഫീഖുള്ള ഷഫാഖിനെ വാതുവയ്പ്പുമായി ബന്ധപ്പെട്ട് ആറു വര്‍ഷത്തേക്കു വിലക്കാന്‍ അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ക്രിക്കറ്റിലും നുണ പരിശോധന ടെസ്റ്റുകള്‍ നടത്തുന്നത് ഇത്തരക്കാരെ പിടികൂടാനും ഭാവിയില്‍ ഇതു തടയാനും സഹായിക്കുമെന്ന് രാജ ചൂണ്ടിക്കാട്ടിയത്.

1

കൊവിഡ്-19 ബാധയുണ്ടോയെന്നു തിരിച്ചറിയാന്‍ നടത്തുന്ന ടെസ്റ്റുകള്‍ പോലെ കളിക്കാരുടെ ഉള്ളിരിപ്പ് തിരിച്ചറിയാന്‍ സഹായിക്കുന്ന ഒരു യന്ത്രം ഉണ്ടായിരുന്നെങ്കിലെന്നു താന്‍ ഇപ്പോള്‍ ആഗ്രഹിച്ചു പോവുന്നതായി യൂട്യൂബ് ചാനലില്‍ രാജ പറഞ്ഞു.

നിലവില്‍ താരങ്ങളെ ഉത്തേജക പരിശോധനയ്ക്കു വിധേയരാക്കാറുണ്ട്. സമാനമായി തന്നെ കളിക്കാരെ നുണപരിശോധനാ ടെസ്റ്റുകള്‍ക്കും ഭാവിയില്‍ വിധേയരാക്കണം. ഉത്തേജക ടെസ്റ്റില്‍ താരങ്ങളില്‍ നിന്നും സാംപിളുകള്‍ ശേഖരിക്കുകയും പരിശോധിക്കുകയും ചെയ്യാറുണ്ട്. ഇത് കൃത്യമായ ഇടവേളയിലോ, സമയത്തോ അല്ല നടത്താറുള്ളത്. സമാനമായ തരത്തില്‍ തന്നെയായിരിക്കണം നുണ പരിശോധനാ ടെസ്റ്റും സംഘടിപ്പിക്കേണ്ടത്. കളിക്കാര്‍ ഏതെങ്കിലും തരത്തിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടിട്ടുണ്ടോയെന്നു ഇതിലൂടെ തിരിച്ചറിയാന്‍ സാധിക്കുമെന്നും രാജ വിശദമാക്കി.

മൂന്നേ മൂന്നു പന്ത്, നാലാം പന്തില്‍ സ്മിത്തിനെ പുറത്താക്കും!! തന്ത്രം വെളിപ്പെടുത്തി ഷുഐബ് അക്തര്‍മൂന്നേ മൂന്നു പന്ത്, നാലാം പന്തില്‍ സ്മിത്തിനെ പുറത്താക്കും!! തന്ത്രം വെളിപ്പെടുത്തി ഷുഐബ് അക്തര്‍

ധോണി അത്ര കൂളല്ല, പൊട്ടിത്തെറിക്കും! സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി ഗംഭീറും ഇര്‍ഫാനുംധോണി അത്ര കൂളല്ല, പൊട്ടിത്തെറിക്കും! സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി ഗംഭീറും ഇര്‍ഫാനും

ലുക്ക് നോക്കേണ്ട, അവന്‍ അത്ര വയസ്സനല്ല... ധോണി ടി20 ലോകകപ്പ് കളിക്കുമോ? ആദ്യമായി പ്രതികരിച്ച് അമ്മലുക്ക് നോക്കേണ്ട, അവന്‍ അത്ര വയസ്സനല്ല... ധോണി ടി20 ലോകകപ്പ് കളിക്കുമോ? ആദ്യമായി പ്രതികരിച്ച് അമ്മ

വാതുവയ്പ്പ് തടയാന്‍ നിരവധി നിയമങ്ങള്‍ കൊണ്ടു വന്നിട്ടുണ്ടെങ്കിലും അതുകൊണ്ടൊന്നും ഇവ നിയന്ത്രിക്കാന്‍ ഇപ്പോഴും സാധിക്കുന്നില്ലെന്നു രാജ പറഞ്ഞു. വാതുവയ്പ്പും ഒത്തുകളിയും എങ്ങനെ ഇല്ലാതാക്കുമെന്നതിന് കൃത്യമായ ഒരു മാര്‍ഗം ഇനിയും കണ്ടെത്തിയിട്ടില്ല. നിയമങ്ങള്‍, നിയന്ത്രണങ്ങള്‍, താരങ്ങള്‍ക്കു ബോധവല്‍ക്കരണ പരിപാടികള്‍ എല്ലാം ഇപ്പോഴുണ്ട്. എന്നാല്‍ ഒരു താരം വാതുവയ്പ്പില്‍ പങ്കാളിയാവുമെന്ന് ഉറച്ച തീരുമാനമെടുത്താല്‍ അയാളെ തടയാന്‍ ആര്‍ക്കും സാധിക്കില്ല.

കരിയറിന്റെ രണ്ടു കാലഘട്ടത്തിലാണ് വാതുവയ്പുകാര്‍ ഒരു താരത്തെ ഉന്നം വയ്ക്കാറുള്ളത്. ഒന്ന് ഒരു താരത്തിന്റെ കരിയറിന്റെ അവസാന കാലത്തായിരിക്കും. താരം ഇവരുടെ വലയില്‍ വീഴാന്‍ സാധ്യത കൂടുതലാണ്. കാരണം ഈ താരത്തിന് അപ്പോള്‍ ഒന്നും നഷ്ടപ്പെടാനുണ്ടാവില്ല. കൂടാതെ കരിയറിന്റെ തുടക്കത്തിലും ഒരു താരത്തെ വാതുവയ്പുകാര്‍ നോട്ടമിടും. കാരണം താരത്തെ എളുപ്പത്തില്‍ സ്വാധീനിക്കാന്‍ സാധിക്കുന്ന സമയാണിതെന്നും രാജ വിശദമാക്കി.

Story first published: Tuesday, May 12, 2020, 18:33 [IST]
Other articles published on May 12, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X