വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലെജന്റ്‌സ് ലീഗ് ക്രിക്കറ്റ്: ഇര്‍ഫാനും യൂസുഫും തിളങ്ങി, ലയണ്‍സിനെ വീഴ്ത്തി ഇന്ത്യ മഹാരാജാസ്

യൂസുഫ് പഠാന്റെ വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയാണ് മഹാരാജാസിന് കരുത്തായത്‌

1

മസ്‌കറ്റ്: ലെജന്റ്‌സ് ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ മഹാരാജാസിന് തകര്‍പ്പന്‍ ജയം. പഠാന്‍ സഹോദരങ്ങള്‍ മിന്നിത്തിളങ്ങിയ മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഏഷ്യ ലയണ്‍സിനെ മഹാരാജാസ് തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഏഷ്യ ലയണ്‍സ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ മഹാരാജാസ് അഞ്ച് പന്തും ആറ് വിക്കറ്റും ബാക്കി നിര്‍ത്തി വിജയം നേടുകയായിരുന്നു. യൂസുഫ് പഠാന്റെ (80) വെടിക്കെട്ട് ബാറ്റിങ്ങാണ് മഹാരാജാസിന് കാര്യങ്ങള്‍ എളുപ്പമാക്കിയത്.

വീരേന്ദര്‍ സെവാഗ് അവസാന നിമിഷം വിട്ടുനിന്നതോടെ മുഹമ്മദ് കൈഫാണ് മഹാരാജിനെ നയിച്ചത്. ടോസ് നേടിയ മഹാരാജാസ് നായകന്‍ കൈഫ് ആദ്യം ഫീല്‍ഡ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യ ഓവറില്‍ത്തന്നെ തിലകര്തന ദില്‍ഷനെ (5) സ്റ്റുവര്‍ട്ട് ബിന്നി മടക്കി അയച്ചു. കമ്രാന്‍ അക്മല്‍ (17 പന്തില്‍ 25) നിലയുറപ്പിക്കുമെന്ന് തോന്നിയെങ്കിലും വലിയ സ്‌കോറിലേക്ക് നീങ്ങും മുന്നെ മന്‍പ്രീത് ഗോണി പുറത്താക്കി. 17 പന്തുകള്‍ നേരിട്ട് മൂന്ന് ഫോറും ഒരു സിക്‌സും കമ്രാന്‍ പറത്തി.

1

മൂന്നാം നമ്പറിലിറങ്ങിയ ഉപുല്‍ തരംഗയാണ് (66) ലയണ്‍സിന്റെ ടോപ് സ്‌കോറര്‍. 46 പന്തുകള്‍ നേരിട്ട് ഏഴ് ഫോറും രണ്ട് സിക്‌സുമാണ് അദ്ദേഹം നേടിയത്. മുനാഫ് പട്ടേലാണ് മുന്‍ ശ്രീലങ്കന്‍ ഓപ്പണറുടെ വെടിക്കെട്ടിന് വിരാമമിട്ടത്. പാക് ടീമില്‍ നിന്ന് കഴിഞ്ഞിടെ വിരമിച്ച മുഹമ്മദ് ഹഫീസിന് (16) പ്രതീക്ഷക്കൊത്ത പ്രകടനം നടത്താനായില്ല. 13 പന്തില്‍ ഓരോ സിക്‌സും ഫോറുമാണ് ഹഫീസ് നേടിയത്. മുഹമ്മദ് യൂസഫിനെ (1) നിലയുറപ്പിക്കും മുന്നെ ഇര്‍ഫാന്‍ പഠാന്‍ പുറത്താക്കിയപ്പോള്‍ ലയണ്‍സ് നായകന്‍ മിസ്ബാഹ് ഉല്‍ ഹഖ് (44) ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. 30 പന്തില്‍ ഒരു ബൗണ്ടറിയും നാല് സിക്‌സും നേടിയ മിസ്ബയെ ഗോണിയാണ് പുറത്താക്കിയത്. അസര്‍ മഹ്‌മൂദ് (8*) പുറത്താവാതെ നിന്നു.

2

മഹാരാജാസിനായി ഗോണി നാല് ഓവറില്‍ 45 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും ഇര്‍ഫാന്‍ പഠാന്‍ നാല് ഓവറില്‍ 22 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റും സ്റ്റുവര്‍ട്ട് ബിന്നി നാല് ഓവറില്‍ 41 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റും മുനാഫ് പട്ടേല്‍ നാല് ഓവറില്‍ 25 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റും വീഴ്ത്തി. സെവാഗിന്റെ അഭാവത്തില്‍ നമാന്‍ ഓജയും സ്റ്റുവര്‍ട്ട് ബിന്നിയുമാണ് മഹാരാജാസിനായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. രണ്ട് പേര്‍ക്കും കാര്യമായൊന്നും ചെയ്യാനായില്ല. ബിന്നി ഏഴ് പന്തില്‍ 10 റണ്‍സുമായി മടങ്ങിയപ്പോള്‍ ഓജ 19 പന്തില്‍ 20 റണ്‍സുമെടുത്ത് പുറത്തായി.

വലിയ പ്രതീക്ഷ നല്‍കിയിരുന്ന സുബ്രമണ്യ ബദരിനാഥ് അക്കൗണ്ട് തുറക്കുന്നതിന് മുമ്പ് റണ്ണൗട്ടായി. നാലാം വിക്കറ്റിലൊത്തുചേര്‍ന്ന് യൂസുഫ്-കൈഫ് കൂട്ടുകെട്ടാണ് മത്സരം മഹാരാജിന് അനുകൂലമാക്കിയത്. 117 റണ്‍സാണ് ഇവരുടെ കൂട്ടുകെട്ട്. കൈഫ് 37 പന്തില്‍ അഞ്ച് ബൗണ്ടറി ഉള്‍പ്പെടെ 42 റണ്‍സുമായി പുറത്താവാതെ നിന്നപ്പോള്‍ യൂസുഫ് ബാറ്റിങ് വെടിക്കെട്ട് സൃഷ്ടിച്ചു. 40 പന്തില്‍ ഒമ്പത് ഫോറും അഞ്ച് സിക്‌സുമാണ് യൂസുഫ് പറത്തിയത്. 200 സ്‌ട്രൈക്കറേറ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. തന്റെ ബാറ്റിങ് വെടിക്കെട്ട് പെട്ടെന്ന് നഷ്ടപ്പെടുന്നതല്ലെന്ന് തെളിയിക്കാന്‍ യൂസുഫിനായി.

3

യൂസുഫ് റണ്ണൗട്ടായി മടങ്ങിയതോടെ സഹോദരന്‍ ഇര്‍ഫാന്‍ പഠാന്‍ വെടിക്കെട്ട് ഏറ്റെടുത്തു. 10 പന്തില്‍ 21 റണ്‍സുമായി ഇര്‍ഫാന്‍ പുറത്താവാതെ നിന്നു. രണ്ട് ഫോറും ഒരു സിക്‌സുമാണ് ഇര്‍ഫാന്‍ നേടിയത്. ലയണ്‍സിനായി ഷുഹൈബ് അക്തര്‍ നാല് ഓവറില്‍ 21 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടിയപ്പോള്‍ ഉമ്മര്‍ ഗുല്‍ രണ്ട് ഓവറില്‍ 30 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റും വീഴ്ത്തി. മുത്തയ്യ മുരളീധരന് വിക്കറ്റൊന്നും നേടാനായില്ല.

Story first published: Friday, January 21, 2022, 6:54 [IST]
Other articles published on Jan 21, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X