വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ദ്രാവിഡിനും ലക്ഷ്മണിനും അര്‍ഹിച്ച വില നല്‍കിയില്ല! ടി20ക്ക് അമിത പ്രാധാന്യം- വസീം ജാഫര്‍

അടുത്തിടെ ജാഫര്‍ വിരമിച്ചിരുന്നു

മുംബൈ: പ്രതിഭയുണ്ടായിട്ടും ഇന്ത്യന്‍ ക്രിക്കറ്റില്‍ വേണ്ടത്ര അംഗീകാരം ലഭിച്ചിട്ടില്ലാത്ത നിരവധി കളിക്കാരുണ്ട്. അക്കൂട്ടത്തിലാണ് വസീം ജാഫറുടെ സ്ഥാനം. ആഭ്യന്തര ക്രിക്കറ്റിലെ റണ്‍മെഷീനായിരുന്ന അദ്ദേഹത്തിന് പക്ഷെ ദേശീയ ടീം വേണ്ടത്ര അവസരങ്ങള്‍ നല്‍കിയിരുന്നില്ല. രഞ്ജി ട്രോഫി, ഇറാനി കപ്പ്, ദുലീപ് ട്രോഫിയടക്കമുള്ള ആഭ്യന്തര ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരമെന്ന റെക്കോര്‍ഡ് ജാഫറിന്റെ പേരിലാണ്.

സച്ചിനോ, കോലിയോ? തന്റെ ഫേവറിറ്റ് കോലിയെന്ന് ഇഷാന്ത്! ഇതാണ് കാരണംസച്ചിനോ, കോലിയോ? തന്റെ ഫേവറിറ്റ് കോലിയെന്ന് ഇഷാന്ത്! ഇതാണ് കാരണം

അടുത്തിടെ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ടി20യുടെ അമിത പ്രധാന്യവും മറ്റും കാരണം പലര്‍ക്കും അര്‍ഹിച്ച പരിഗണ ലഭിച്ചിട്ടില്ലെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് ജാഫര്‍.

ദ്രാവിഡും ലക്ഷ്മണും

ഇന്ത്യന്‍ ക്രിക്കറ്റിലെ ബാറ്റിങ് ഇതിഹാസങ്ങളെന്നു വിശേഷിപ്പിക്കപ്പെടുന്ന രാഹുല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷ്മണ്‍ എന്നിവര്‍ക്കു പോലും കളിച്ചിരുന്ന പരിഗണന ലഭിച്ചതായി തനിക്കു തോന്നുന്നില്ലെന്നു ജാഫര്‍ തുറന്നടിച്ചു.
ടെസ്റ്റില്‍ ഒപ്പം കളിച്ചിട്ടുള്ളവര്‍ക്ക് അറിയാം ദ്രാവിഡിന്റെയും ലക്ഷ്മണിന്റെയും ടീമിലെ പ്രാധാന്യം. കാലത്തിനൊപ്പം നമുക്ക് പോയോ തീരൂവെന്ന് എല്ലാവര്‍ക്കുമറിയാം. ഇപ്പോള്‍ ടി20 ക്രിക്കറ്റിനു വലിയ പ്രാധാന്യമാണ് നല്‍കിപ്പോരുന്നതെന്നും ജാഫര്‍ ചൂണ്ടിക്കാട്ടി.

പരസ്യങ്ങള്‍ക്ക് അവരെ മതി

ക്രിക്കറ്റ് വളര്‍ന്നു കൊണ്ടിരിക്കെ ബിസിനസ് വളര്‍ത്താന്‍ കൂടുതല്‍ സമയം ടെലിവിഷനില്‍ കാണിച്ചു കൊണ്ടിരിക്കുന്ന താരങ്ങളെയാണ് കമ്പനികള്‍ക്കു ആവശ്യം. ഏറെ ഗ്ലാമറുള്ള, ടി20യില്‍ മികച്ച പ്രകടനം നടത്തുന്ന താരത്തെയാണ് ജനങ്ങള്‍ക്കും വേണ്ടതെന്നും ജാഫര്‍ അഭിപ്രായപ്പെട്ടു.
ഏകദിനത്തില്‍ 10,000ത്തിനു മുകളില്‍ സ്‌കോര്‍ ചെയ്തിട്ടുണ്ടെങ്കിലും ബാറ്റിങ് ശൈലി കൊണ്ട് ടെസ്റ്റ് സ്‌പെഷ്യലിസ്റ്റെന്നാണ് ദ്രാവിഡ് വിശേഷിപ്പിക്കപ്പെടുന്നത്. മറുഭാഗത്ത് ലക്ഷ്മണ്‍ യഥാര്‍ഥ ടെസ്റ്റില്‍ സ്‌പെഷ്യലിസ്റ്റായിരുന്നു. ഒരിക്കല്‍പ്പോലും ഇന്ത്യക്കായി ലോകകപ്പില്‍ കളിക്കാന്‍ അദ്ദേഹത്തിനു അവസരം ലഭിച്ചിട്ടില്ല.

വില കുറച്ചു കാണാനാവില്ല

ടി20 ക്രിക്കറ്റില്‍ കളിക്കുന്ന ഒരു താരത്തെ വില കുറച്ച് കാണാന്‍ നിങ്ങള്‍ക്കാവില്ല. കാരണം, ഇപ്പോഴത്തെ കാലത്ത് അതാണ് എല്ലാവര്‍ക്കും വേണ്ടത്. മൂന്നു ഫോര്‍മാറ്റിലും കളിക്കാന്‍ മിടുക്കുള്ളവരെയാണ് ഇപ്പോള്‍ ക്രിക്കറ്റിനു വേണ്ടതെന്നാണ് തനിക്കു തോന്നിയിട്ടുള്ളത്. വെറും ടെസ്റ്റില്‍ മാത്രം, അല്ലെങ്കില്‍ ടി20യില്‍ മാത്രം കളിച്ച് പിടിച്ചുനില്‍ക്കാന്‍ കഴിയില്ല. മൂന്നു ഫോര്‍മാറ്റിലും തിളങ്ങിയാല്‍ മാത്രമേ ഒരു താരത്തിന് അംഗീരവും ബഹുമാനവും ലഭിക്കുകയുള്ളൂ. എന്നു കരുതി നിലവില്‍ ടെസ്റ്റില്‍ മാത്രം കളിക്കുന്ന ചേതേശ്വര്‍ പുജാരയ്ക്കു അംഗീകാരം ലഭിക്കുന്നില്ലെന്നു താന്‍ പറയില്ലെന്നും ജാഫര്‍ കൂട്ടിച്ചേര്‍ത്തു.

തഴയപ്പെട്ട പ്രതിഭ

ഇന്ത്യന്‍ ക്രിക്കറ്റില്‍ സുവര്‍ണ തലമുറയെന്നു വിശേഷിപ്പിക്കപ്പെടുന്ന സച്ചിന്‍ ടെണ്ടുല്‍ഡക്കര്‍, രാഹുല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷ്മണ്‍, വീരേന്ദര്‍ സെവാഗ് എന്നിവരുടെ കാലത്ത് കളിച്ചത് കൊണ്ടു മാത്രമാണ് ജാഫറിന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഉയരങ്ങള്‍ കീഴടക്കാനാവാതെ പോയത്. കുറച്ച് അവസരങ്ങള്‍ മാത്രമേ അദ്ദേഹത്തിനു ഇന്ത്യ നല്‍കിയിട്ടുള്ളൂ. അവയില്‍ മികച്ച പ്രകടനം നടത്താനും ജാഫറിനായിട്ടുണ്ട്.
ഇന്ത്യക്കു വേണ്ടി 31 ടെസ്റ്റുകളില്‍ നിന്നും 1944 റണ്‍സാണ് അദ്ദേഹം നേടിയത്. അഞ്ചു സെഞ്ച്വറികളും 11 ഫിഫ്റ്റികളും ഇതില്‍പ്പെടുന്നു. 212 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
അതേസമയം, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 256 മല്‍സരങ്ങളില്‍ നിന്നും 50.95 ശരാശരിയില്‍ 19,211 റണ്‍സാണ് ജാഫര്‍ അടിച്ചെടുത്തത്. 57 സെഞ്ച്വറികളും 89 ഫിഫ്റ്റികളും ഇതിലുണ്ട്. പുറത്താവാതെ നേടിയ 314 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

Story first published: Monday, March 16, 2020, 11:09 [IST]
Other articles published on Mar 16, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X